Tag: Ernakulam News
നവകേരള സദസ്സ്; കോൺഗ്രസിനും യു.ഡിഎഫിനും കേന്ദ്രത്തിന്‍റെ അതേ മാനസികാവസ്ഥ -മുഖ്യമന്ത്രി
തൃപ്പൂണിത്തുറ: കേരളം തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ മാനസികാവസ്ഥയില്‍ തന്നെയാണ് കോണ്‍ഗ്രസും യു.ഡി.എഫും എന്നും കേന്ദ്രത്തിന്‍റെ വികസന വിരുദ്ധ നിലപാടുകൾക്കെതിരെ ശബ്ദിക്കാൻ കേരളത്തില്‍നിന്നുള്ള യു.ഡി.എഫ് എം.പിമാര്‍ ശ്രമിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തൃപ്പൂണിത്തുറ മണ്ഡലം നവകേരള സദസ്സ് [more…]
എരൂരില്‍ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു
തൃപ്പൂണിത്തുറ: എരൂരിൽ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. എരൂർ നായർ സമാജത്തിനു സമീപം കല്ലറ റോഡിൽ പാലയ്ക്കൽ വീട്ടിൽ സന്തോഷ് മകൻ പി.എസ്.അതുൽ (23) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച ഉച്ചയോടെ എരൂർ [more…]
കുമ്പളത്ത് റോഡരികിലൂടെ നടന്നുപോകുന്നതിനിടെ പിക്ക് അപ്പ് വാനിടിച്ച് വൃദ്ധന് ദാരുണാന്ത്യം
മരട്: കുമ്പളത്ത് റോഡരികിലൂടെ നടന്നുപോകുന്നതിനിടെ പിക്ക് അപ്പ് വാനിടിച്ച് വൃദ്ധന് ദാരുണാന്ത്യം. കുമ്പളം അമീപറമ്പില്‍ വീട്ടില്‍ എ.പി.ജോര്‍ജ് (79) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച വൈകീട്ട് 3.30 ഓടെയായിരുന്നു അപകടം. കുമ്പളം റേഷന്‍ കടയ്ക്കു സമീപം [more…]
കോൺഗ്രസ് നേതാക്കൾക്കെതിരെ കലാപാഹ്വാനത്തിന് കേസ്; പൊലീസ് സ്റ്റേഷൻ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന്
കൊച്ചി: പാലാരിവട്ടം പൊലീസ് സ്റ്റേഷൻ ഉപരോധിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്. ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ്, ഹൈബി ഈഡൻ എം.പി, എൽ.എൽ.എമാരായ ഉമ തോമസ്, ടി.ജെ. വിനോദ്, അൻവർ സാദത്ത് എന്നിവരടക്കം 75 പേരെ [more…]
വെള്ളൂർക്കുന്നം ഇ.ഇ.സി ജംഗ്ഷനിൽ ഗതാഗത പരിഷ്കാരം വരുന്നു
മൂവാറ്റുപുഴ: നഗരത്തിലെ തിരക്കേറിയ ഇ.ഇ.സി മാർക്കറ്റ് ജങ്ഷനിൽ ഗതാഗത പരിഷ്കാരത്തിന് ഒരുങ്ങി പൊലീസ്. രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. നിലവിൽ കോതമംഗലം മേഖലയിൽനിന്നടക്കം ഇ.ഇ.സി മാർക്കറ്റ് റോഡിലൂടെ വെള്ളൂർക്കുന്നം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ [more…]
ബൈക്കിൽ കഞ്ചാവ് വിൽപന: പ്രതിക്ക് മൂന്നുവർഷം കഠിനതടവ്
പറവൂർ: ബൈക്കിൽ കഞ്ചാവ് വിൽപന നടത്തിയ കേസിൽ യുവാവിന് മൂന്ന് വർഷം കഠിന തടവും 25,000 രൂപ പിഴയും. കോട്ടയം വിജയപുരം വൃന്ദാവനം വീട്ടിൽ ലക്ഷ്മണനെ (33) ആണ് പറവൂർ അഡീഷനൽ സെഷൻസ് കോടതി [more…]
ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; ഭർത്താവ് അറസ്റ്റിൽ
എറണാകുളം: ചോറ്റാനിക്കരയിൽ ഭർതൃവീട്ടിൽ യുവതിയായ ശാരി (37) യെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ ഭർത്താവും എരുവേലി സ്വദേശിയുമായ പാണക്കാട് ഷൈജു (37) വിനെ ചോറ്റാനിക്കര പൊലീസ് അറസ്റ്റ് ചെയ്തു. [more…]
കുർബാന തർക്കം: സെൻറ് മേരീസ് ബസിലിക്ക ക്രിസ്മസ് ദിനത്തിലും തുറക്കില്ല
കൊച്ചി: കുർബാന തർക്കത്തെതുടർന്ന് ഒരുവർഷമായി അടഞ്ഞുകിടക്കുന്ന എറണാകുളം-അങ്കമാലി അതിരൂപതയുടെ ആസ്ഥാന ദേവാലയം സെൻറ് മേരീസ് ബസിലിക്ക ക്രിസ്മസ് ദിനത്തിലും തുറക്കില്ല. സമാധാനാന്തരീക്ഷമുണ്ടാകുന്നതുവരെ തുറക്കില്ലെന്ന് ബസിലിക്കയുടെ ചുമതലയുള്ള അഡ്മിനിസ്ട്രേറ്റർ ഫാ. ആൻറണി പൂതവേലി ഇടവകാംഗങ്ങളെ അറിയിച്ചു. [more…]
കൊച്ചി-ധനുഷ്കോടി ദേശീയപാത നവീകരണത്തിന് തുടക്കം
മൂവാറ്റുപുഴ: കൊച്ചി – ധനുഷ്കോടി ദേശീയപാതയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. മൂന്നര പതിറ്റാണ്ട് മുമ്പ് ദേശീയപാതയായി പ്രഖ്യാപിച്ച റോഡിന്റ ആദ്യ നവീകരണമാണ് നടക്കുന്നത്. നേര്യമംഗലം പാലത്തിന് സമാന്തരമായി പുതിയ പാലം നിർമിക്കുന്നതടക്കം നിർമാണ പ്രവർത്തനത്തിലുണ്ട്. [more…]
വലിച്ചെറിഞ്ഞ 6800 കുപ്പികൾ ശിൽപമായി; ദൃശ്യവിസ്മയമായി സാന്താക്ലോസ്
അങ്കമാലി: ക്രിസ്മസ് നാളുകളിൽ മാലിന്യ നിർമാർജന സന്ദേശമുയർത്തി പ്ലാസ്റ്റിക്ക് കുപ്പികളിൽ വിരിഞ്ഞ ഭീമൻ സാന്താക്ലോസ് ശിൽപം. വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളുപയോഗിച്ചാണ് മൂക്കന്നൂർ പഞ്ചായത്തോഫിസിന് മുന്നിൽ 33 അടി ഉയരത്തിലുള്ള സാന്താക്ലോസ് ശിൽപം നിർമിച്ചത്. ജനപ്രതിനിധികളും [more…]