Month: September 2024
കെട്ടിട നിര്‍മാണ, വയറിങ് സാമഗ്രികളുടെ കവര്‍ച്ച വ്യാപകം
പെരുമ്പാവൂര്‍: കെട്ടിട നിര്‍മാണ സാധനങ്ങളുടെയും വയറിങ് സാമഗ്രികളുടെയും മോഷണം പതിവാകുന്നു. പെരുമ്പാവൂരിൽ ഒരാഴ്ചയ്ക്കിടെ അഞ്ചു മോഷണങ്ങളാണ് ഉണ്ടായത്. ഇതില്‍ മൂന്നു കേസുകളില്‍ പൊലീസ് പ്രതികളെ പിടികൂടി. ചേലാമറ്റം ക്ഷേത്ര പരിസരത്ത് സ്വകാര്യ വ്യക്തി നിര്‍മിക്കുന്ന [more…]
ഹിറ്റടിച്ച് ആനവണ്ടി ട്രിപ്
കൊച്ചി: പല ടൂറിസം കേന്ദ്രങ്ങളിലേക്കും കുടുംബവുമൊന്നിച്ച് യാത്ര പോകണമെന്ന് ആഗ്രഹമുണ്ടെങ്കിലും സാധാരണക്കാരെ സംബന്ധിച്ച് സ്വന്തമായി വാഹനമില്ലാത്തതും വലിയ യാത്രാചെലവുമാണ് പിന്നോട്ടടിപ്പിക്കുന്നത്. എന്നാൽ, അത്തരം ആശങ്കകളെ ഇല്ലാതാക്കി കുടുംബവുമൊത്ത് ചെലവ് കുറഞ്ഞ യാത്രകൾ സാധ്യമാക്കി വിജയക്കുതിപ്പ് [more…]
കൊച്ചി-ദുബൈ സ്പൈസ് ജെറ്റ് വിമാനം പുറപ്പെട്ടില്ല; യാത്രക്കാർ വലഞ്ഞു
നെടുമ്പാശ്ശേരി: കൊച്ചിയിൽ നിന്നും ദുബൈയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം പുറപ്പെട്ടില്ല. ഇന്നലെ രാത്രി 11.30ന് പുറപ്പെടേണ്ട വിമാനമാണ് പുറപ്പെടാതിരുന്നത്. ഇതേതുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാർ വലഞ്ഞു. കോഴിക്കോട് നിന്ന് മറ്റൊരു വിമാനമെത്തിച്ച് രാവിലെ 11.30ന് [more…]
എൽ.കെ.ജി വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചയാൾ പിടിയിൽ
മട്ടാഞ്ചേരി: എൽ.കെ.ജി വിദ്യാർഥിനിയെ സ്കൂളിലെത്തി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു. കണ്ണമാലി പുത്തൻതോട് മണിയാമുഴി വീട്ടിൽ സച്ചിനെയാണ് (29) തോപ്പുംപടി പൊലീസ് സബ് ഇൻസ്പെക്ടർ സിനു ലാലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെ [more…]
സ്കൂളുകളിൽ വിദ്യാർഥികൾക്ക് ഇനി അതിജീവന കരുത്തും
കൊച്ചി: പ്രകൃതി ദുരന്തങ്ങളിൽ ശാസ്ത്രീയ മുൻകരുതലെടുക്കാനും അതിജീവനത്തിനുമായി സ്കൂളുകളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ‘സ്കൂൾ സോഷ്യൽ സർവിസ് സ്കീമിൽ’ ഉൾപ്പെടുത്തി പദ്ധതി ഒരുങ്ങുന്നു. പരീക്ഷണാർഥം തുടങ്ങിയ പദ്ധതി അടുത്ത വർഷം കൂടുതൽ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കും. [more…]
സൂപ്പർ ഡ്രൈവർ ലക്ഷ്മി
പള്ളിക്കര: കേരളത്തിൽ ഹസാഡസ് ലൈസൻസ് ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വനിതയെന്ന പേരെടുത്ത് ലക്ഷ്മി. പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടുപോവുന്ന വാഹനങ്ങൾ ഓടിക്കാൻ ഹെവി ലൈസൻസിന് പുറമേ വേണ്ട ഹസാഡസ് ലൈസൻസ് 21ാം വയസ്സിൽ കരസ്ഥമാക്കിയിരിക്കുകയാണ് [more…]
ആലുവ-പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി റോഡ്; പുനരുദ്ധാരണം ഒരാഴ്ചക്കുള്ളിൽ തുടങ്ങാമെന്ന് വാട്ടർ അതോറിറ്റി
ആലുവ: പാടെ തകർന്ന ആലുവ-പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഒരാഴ്ചക്കുള്ളിൽ തുടങ്ങാമെന്ന് വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ ഹൈകോടതിയെ അറിയിച്ചു. തോട്ടുമുഖം മുതൽ പകലോരമറ്റം വരെ ഭാഗമാണ് പൂർണമായി തകർന്നത്. നിലവിലുള്ള കാലാവസ്ഥ [more…]
കൊച്ചി മെട്രോ രണ്ടാം ഘട്ടം; പാലങ്ങളുടെയും സ്റ്റേഷനുകളുടെയും നിർമാണം നാളെ തുടങ്ങും
കൊച്ചി: കൊച്ചി മെട്രോ രണ്ടാംഘട്ട പദ്ധതിയുടെ വയഡക്ട് പാലങ്ങളുടെയും സ്റ്റേഷനുകളുടെയും നിർമാണം ഏഴിന് ആരംഭിക്കും. ഉച്ചകഴിഞ്ഞ് 2.30ന് കൊച്ചിൻ സ്പെഷൽ ഇക്കണോമിക് സോൺ മെട്രോ സ്റ്റേഷൻ പരിസരത്ത് ആദ്യ വർക്കിങ് പൈൽ സ്ഥാപിച്ചാണ് നിർമാണത്തിന് [more…]
മൂക്കുപൊത്തണം ഇവിടെ കയറാൻ
മൂവാറ്റുപുഴ: സ്ത്രീകൾ അടക്കം നിരവധി പേർ ദിനേന എത്തുന്ന മൂവാറ്റുപുഴ സിവില്‍ സ്റ്റേഷനിൽ പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ സൗകര്യമില്ല. പൊതുജനങ്ങൾക്കായി സിവിൽ സ്റ്റേഷൻ വളപ്പിൽ സ്ഥാപിച്ച ശൗചാലയം ദുർഗന്ധം വമിച്ച് ആർക്കും ഉപയോഗിക്കാൻ കഴിയാതെ [more…]
കുട്ടമ്പുഴക്കാർക്ക് വേണം സർക്കാർ കോളജ്
കോതമംഗലം: മധ്യകേരളത്തിൽ ഏറ്റവും കൂടുതൽ ആദിവാസികളും പിന്നാക്ക, ന്യൂനപക്ഷ, ദലിത് വിഭാഗങ്ങളും താമസിക്കുന്ന കുട്ടമ്പുഴയിൽ സർക്കാർ കോളജ് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഒമ്പത് വർഷം മുൻപ് നിർദേശിക്കപ്പെട്ട നിർദിഷ്ട കുട്ടമ്പുഴ ഗവ: ആർട്സ് ആൻഡ് [more…]