Month: September 2024
ഓണത്തിരക്കിലമർന്ന് മൂവാറ്റുപുഴ ടൗൺ; ഗതാഗതക്കുരുക്കിൽ വലഞ്ഞ് ജനം
മൂവാറ്റുപുഴ: ഓണത്തിരക്കേറിയതോടെ നഗരം ഗതാഗതക്കുരുക്കിൽ വലഞ്ഞു. കുഴികളും ശക്തമായ മഴയും കൂടിയായതോടെ നഗരം അക്ഷരാർഥത്തിൽ സ്തംഭിച്ചു. രാവിലെ ആരംഭിച്ച ഗതാഗതക്കുരുക്ക് തിങ്കളാഴ്ച വൈകിയും തുടർന്നു. നഗരത്തിൽ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്തത് സ്ഥിതി രൂക്ഷമാക്കുന്നുണ്ട്. [more…]
വൈവിധ്യങ്ങളുടെ ഉടുപ്പോണം
കൊച്ചി: വൈവിധ്യങ്ങളുടെ ഡിസൈനുകൾ തീർത്ത് വസ്ത്രവിപണികൾ സജീവം.സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വസ്ത്രവ്യാപാരം നടക്കുന്ന സീസണുകളിലൊന്ന് ഓണക്കാലമാണ്. അതുകൊണ്ടുതന്നെ ഉപഭോക്താക്കളുടെ മനസ്സിനിണങ്ങിയ ഫാഷനുകളും ഡിസൈനുകളുമായി ഓണത്തെ വരവേൽക്കുകയാണ് വസ്ത്രവ്യാപാരികൾ. പ്രളയവും കോവിഡുമെല്ലാം തീർത്ത വെല്ലുവിളികൾ മുൻകാലങ്ങളിൽ [more…]
14 കിലോ കഞ്ചാവുമായി നാലു പേര് പിടിയില്‍
പെരുമ്പാവൂര്‍: 14 കിലോ കഞ്ചാവുമായി നാലുപേര്‍ പിടിയിലായി. കാലടി നെട്ടിനംപിള്ളി മാണിക്യ മംഗലം കാരിക്കോട്ട് ശ്യാംകുമാര്‍ (37), കോടനാട് മുടക്കുഴ കാഞ്ഞിരത്തിങ്കല്‍ ലിജോജോര്ജ് കുര്യന് (33), ഒഡിഷ കണ്ടമാല്‍ സ്വദേശികളായ പവിത്ര പര്സേത്ത് (25), [more…]
കനാലിന്റെ സംരക്ഷണ ഭിത്തി തകർന്നിട്ട് വർഷങ്ങൾ
മട്ടാഞ്ചേരി: കനാലിന്റെ സംരക്ഷണ ഭിത്തിയിടിഞ്ഞ് വർഷങ്ങളായിട്ടും ഭിത്തി കെട്ടാൻ നടപടിയില്ലാത്തത് പ്രതിഷേധത്തിന് ഇടയാക്കുന്നു. സംരക്ഷണഭിത്തിക്ക് പുറമെ റോഡും ഇടിഞ്ഞുതുടങ്ങി. ചെറിയ പത്തായ തോടിനോട് ചേർന്നുള്ള നെല്ലുകടവ് മാങ്ങാ ചാപ്ര മുതൽ ചിറളായി കടവ് വരെ [more…]
എം.സി റോഡിൽ രണ്ട് അപകടങ്ങളിൽ ആറുപേർക്ക് പരിക്ക്
മൂവാറ്റുപുഴ: മൂവാറ്റുപുഴ-പെരുമ്പാവൂർ എം.സി റോഡിൽ രണ്ട് അപകടങ്ങളിൽ ആറ് പേർക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ച മൂന്ന് മണിയോടെയായിരുന്നു ആദ്യഅപകടം. പേഴയ്ക്കാപ്പിള്ളി എസ് വളവിൽ നിര്‍ത്തിയിട്ടിരുന്ന തടിലോറിക്ക് പിന്നില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാറിടിക്കുകയായിരുന്നു. കാര്‍ യാത്രക്കാരായ [more…]
റോഡരികിൽ എഡിസൺ കാത്തിരിപ്പുണ്ട് അതിജീവനത്തിന്റെ രുചി പകരാൻ
കൊച്ചി: ‘‘അപ്പാ, എങ്ങനെയെങ്കിലും നമുക്കിത്തിരി സ്ഥലം വാങ്ങി വീടുവെക്കണം. ആ ആഗ്രഹം നടക്കാൻ ഞാനും ഇറങ്ങാം ഫുഡ് വിൽക്കാൻ…’’ കൊച്ചി വെണ്ണല അംബേദ്കർ റോഡിൽ വാടകക്ക് താമസിക്കുന്ന മലയത്ത് വീട്ടിൽ ഏഞ്ചലിനോട് മകൻ എഡിസന്റെ [more…]
കേടായ ബൾബുകൾ പ്രകാശിപ്പിച്ച് ഇരിങ്ങോൾ സ്കൂൾ വിദ്യാർഥികൾ
പെരുമ്പാവൂര്‍: പഠനവും ഊര്‍ജ സംരക്ഷണവും ലക്ഷ്യമിട്ട് സ്വയം തൊഴില്‍ പരിശീലനത്തിലാണ് ഇരിങ്ങോള്‍ സര്‍ക്കാര്‍ വി.എച്ച്.എസ് സ്കൂളിലെ നാഷനല്‍ സര്‍വീസ് സ്കീം യൂനിറ്റ് വിദ്യാര്‍ഥികള്‍. ഇതിന്റെ ഭാഗമായി വിദ്യാലയത്തിലെ വിവിധ ക്ലബുകളുടെ സഹകരണത്തോടെ സ്പെഷല്‍ കെയര്‍ [more…]
റോളര്‍ സ്കേറ്റിങ് അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പിനൊരുങ്ങി വിദ്യാര്‍ഥിനികള്‍
പെരുമ്പാവൂര്‍: ഇറ്റലിയില്‍ നടക്കുന്ന അന്താരാഷ്ട്ര റോളര്‍ സ്കേറ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ ‘വേള്‍ഡ് സ്കേറ്റ് ഗെയിംസ് ഇറ്റാലിയ – 2024’ പങ്കെടുക്കാന്‍ ചരിത്രത്തിലാദ്യമായി കേരളത്തില്‍ നിന്ന് രണ്ട് പെണ്‍കുട്ടികള്‍. പെരുമ്പാവൂര്‍ ആര്.എഫ്.ഒ ക്ലബ് അംഗങ്ങളായ എ.എ. അബ്ന, [more…]
ഡെങ്കിപ്പനി വ്യാപനം ടൂറിസം മേഖലയെ ബാധിക്കുന്നു
മട്ടാഞ്ചേരി: ഡെങ്കി പനി വ്യാപനവും, മരണ റിപ്പോർട്ടുകളും കൊച്ചിയിലെ വിനോദ സഞ്ചര മേഖലക്ക് തിരിച്ചടിയാകുന്നു. ഓണാഘോഷത്തോടനുബന്ധിച്ചും, സീസൺ ആരംഭിച്ചതിനാലും സഞ്ചാരികളുടെ വരവ് തുടങ്ങിയ സമയത്ത് ഉടലെടുത്ത പ്രതിസന്ധി മറിക്കടക്കാനുള്ള ശ്രമത്തിലാണ് ടുറിസം മേഖലയിലുള്ളവർ. ഓണാഘോഷമില്ലെന്ന [more…]
പെരുമ്പാവൂര്‍ സ്റ്റേഷനില്‍ ആറു പൊലീസുകാരെ നിയമിച്ചു
പെരുമ്പാവൂര്‍: പൊലീസുകാരില്ലാതെ നട്ടംതിരിഞ്ഞ പെരുമ്പാവൂര്‍ സ്റ്റേഷനില്‍ ആറ് സി.പി.ഒമാരെ നിയമിച്ചു. ‘ആവശ്യത്തിന് പൊലീസ് ഇല്ല; പെരുമ്പാവൂരിലെ ക്രമസമാധാനപാലനം പ്രതിസന്ധിയില്‍’ എന്ന തലക്കെട്ടില്‍ ‘മാധ്യമം’ കഴിഞ്ഞ ദിവസം വാര്‍ത്ത നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ജില്ല പൊലീസ് മേധാവി [more…]