നെടുമ്പാശ്ശേരി: കൊച്ചിയിൽ നിന്നും ദുബൈയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം പുറപ്പെട്ടില്ല. ഇന്നലെ രാത്രി 11.30ന് പുറപ്പെടേണ്ട വിമാനമാണ് പുറപ്പെടാതിരുന്നത്.
ഇതേതുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാർ വലഞ്ഞു. കോഴിക്കോട് നിന്ന് മറ്റൊരു വിമാനമെത്തിച്ച് രാവിലെ 11.30ന് യാത്ര പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചു.