Month: July 2024
മൂവാറ്റുപുഴ നഗര വികസനം; ഹരജിയില്‍ ഒപ്പിട്ടവർ കാല്‍ലക്ഷമായി
മൂവാറ്റുപുഴ: സ്തംഭനാവസ്ഥയിലായ മൂവാറ്റുപുഴ നഗര റോഡ് വികസനം സമയബന്ധിതമായി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് നഗരവികസന ജനകീയ സമിതിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് സമർപ്പിക്കുന്ന ഭീമഹരജിയില്‍ ഒപ്പിട്ടവരുടെ എണ്ണം കാല് ലക്ഷം കവിഞ്ഞു. 68 സംഘടനകളുടെ പിന്തുണയുളള സമിതി മൂന്ന് [more…]
മജിസ്ട്രേറ്റിനോട് മോശം പെരുമാറ്റം: 28 അഭിഭാഷകർ സൗജന്യ നിയമ സേവനം ചെയ്യണമെന്ന് ഹൈകോടതി
കൊച്ചി: കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനോട് മോശമായി പെരുമാറിയ കോട്ടയം ബാറിലെ 28 അഭിഭാഷകർ ആറുമാസം സൗജന്യ നിയമസഹായം ചെയ്യണമെന്ന് ഹൈകോടതി. സംഭവത്തിൽ അഭിഭാഷകർ നിരുപാധികം മാപ്പ് പറഞ്ഞ സാഹചര്യത്തിലാണ് ഇവർക്കെതിരായ കോടതിയലക്ഷ്യ ഹരജിയിൽ [more…]
ഓൺലൈൻ തട്ടിപ്പ്; കോലഞ്ചേരി സ്വദേശിക്ക് 40 ലക്ഷം നഷ്ടമായി
കോലഞ്ചേരി: വ്യാജ ഓൺലൈൻ ഓഹരി ആപ്പ് വഴി ഷെയർ ട്രേഡിങ്ങ് നടത്തിയ കോലഞ്ചേരി സ്വദേശിക്ക് 39,70,000 രൂപ നഷ്ടമായി. കോലഞ്ചേരിയിലെ സ്വകാര്യ വില്ലയിലെ താമസക്കാരിയാണ് തട്ടിപ്പിനിരയായത്. ഓഹരി ട്രേഡിങ് നടത്തുന്ന ഐ.ഐ.എഫ്.എൽ ആപ്പിന്റെ സമാന [more…]
കഴുത്തുമുട്ടിൽ പഴകിയ മത്സ്യം പിടികൂടി; പരിശോധന തുടർന്ന് ആരോഗ്യ വിഭാഗം
തോപ്പുംപടി: നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നഗരസഭ ഹെൽത്ത് ഏഴാം സർക്കിൾ കേന്ദ്രീകരിച്ച് നടന്ന പരിശോധനയിൽ കഴുത്തുമുട്ടിലെ വിൽപന ശാലയിൽ നിന്ന് പഴകിയ മത്സ്യം പിടികൂടി. അഴുകിയ നിലയിൽ കണ്ട മത്സ്യങ്ങളാണ് പിടികൂടിയതെന്ന് ഉദ്യോഗസ്ഥർ [more…]
ഓട്ടോയിടിച്ച് കാൽനട യാത്രികൻ മരിച്ചു
അങ്കമാലി: ദേശീയപാത അങ്കമാലി കോതകുളങ്ങരയിൽ ഓട്ടോറിക്ഷയിടിച്ച് കാൽനട യാത്രികൻ മരിച്ചു. നെടുമ്പാശ്ശേരി അത്താണി ഇലഞ്ഞകുടത്ത് രാജപ്പൻ നായർ (78) ആണ് മരിച്ചത്. ദേശീയപാതയിൽ കോതകുളങ്ങരയിൽ വെള്ളിയാഴ്ച രാവിലെ 5.30നായിരുന്നു അപകടം. ഫെഡറൽ സിറ്റിയിൽ ജോലി [more…]
മുറിക്കല്ല് ബൈപാസ് നിർമാണം; ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയായി
മൂവാറ്റുപുഴ: നഗരത്തിന്റെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുന്ന മുറിക്കല്ല് ബൈപാസിന്റെ നിർമാണത്തിനുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാകുന്നു. ഇതിനകം ഏറ്റെടുത്ത സ്ഥലം പദ്ധതി നിര്‍വഹണ ഏജന്‍സിയായ കെ.ആർ.എഫ്.ബിക്ക് റവന്യൂ വകുപ്പ് വ്യാഴാഴ്ച കൈമാറിത്തുടങ്ങി. ലാന്‍ഡ് അക്വിസിഷന്‍ [more…]
ബസ് തൊഴിലാളികളും എസ്.എഫ്.ഐ പ്രവര്‍ത്തകരും ഏറ്റുമുട്ടി; ബസുകള്‍ മണിക്കൂറുകളോളം പണിമുടക്കി
പെരുമ്പാവൂര്‍: ബസ് തൊഴിലാളികളും എസ്.എഫ്.ഐ പ്രവർത്തകരും തമ്മില്‍ ഏറ്റുമുട്ടിയതിനെത്തുടർന്ന് മണിക്കൂറുകളോളം ബസുകള്‍ പണിമുടക്കി. വ്യാഴാഴ്ച വൈകിട്ട് പെരുമ്പാവൂര്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിലാണ് കൈയാങ്കളി നടന്നത്. ബസ് കണ്ടക്ടര്‍ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയത് വിദ്യാര്‍ഥികള്‍ ചോദ്യം [more…]
പനിച്ച് എറണാകുളം; ഡെങ്കി, എച്ച്1 എൻ1 കേസുകളിൽ വർധന
കൊച്ചി: ജില്ലയിൽ ഡെങ്കിപ്പനി, എച്ച്1 എൻ1 കേസുകൾ വർധിക്കുന്നു. ഒരാഴ്ചക്കിടെയുള്ള കണക്കുകൾ പരിശോധിച്ചാൽ ബുധനാഴ്ച 62 ഡെങ്കിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ജൂലൈ 23ന് 52 പേർക്കും 22ന് 25 പേർക്കും 20ന് 69 [more…]
ലോറിയിടിച്ച് ബൈക്ക് യാത്രികരായ യുവാവും യുവതിയും മരിച്ചു
പെരുമ്പാവൂര്‍: ലോറിയിടിച്ച് ബൈക്ക് യാത്രികരായ യുവാവും യുവതിയും മരിച്ചു. എറണാകുളം കലൂര്‍ ജഡ്ജസ് അവന്യൂ പീടികത്തറയില്‍ വീട്ടില്‍ റഹ്മത്തുല്ലയുടെ മകന് മുഹമ്മദ് ഇജാസ് (21), ചങ്ങനാശ്ശേരി കുരിശുംമൂട് പുതുപ്പുരയ്ക്കല്‍ വീട്ടില്‍ ജോസ് ഗ്രിഗറിയുടെ മകള്‍ [more…]
മേക്കാലടിയിലെ വിവാദ പശക്കമ്പനി; സ്റ്റോപ് മെമ്മോ ലംഘിച്ച് നിർമാണമെന്ന് പരാതി
കാലടി: ജനവാസ മേഖലയായ മേക്കാലടിയില്‍ മാരക പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുന്ന പശക്കമ്പനി നിർമാണം സ്റ്റോപ്പ് മെമ്മോ ലംഘിച്ചും തുടരുന്നതായി പരാതി. പാടശേഖരത്തോട് ചേര്‍ന്ന് ഫോര്‍മാലിന്‍ യൂറിയ പശക്കമ്പനിയുടെ നിർമാണമാണ് നടക്കുന്നത്. കമ്പനിക്കെതിരായ സമരം ശക്തമാക്കുമെന്ന് പൗരസമിതി [more…]