Ernakulam News
ലോട്ടറി അടിച്ചെന്ന് വിശ്വസിപ്പിച്ച് വ്യാജ ടിക്കറ്റ് നൽകി വിൽപനക്കാരനിൽനിന്ന് പണം തട്ടി
പറവൂർ: ലോട്ടറി അടിച്ചെന്ന് വിശ്വസിപ്പിച്ച് വ്യാജ ടിക്കറ്റ് നൽകി വിൽപനക്കാരനിൽനിന്ന് പണം തട്ടിയതായി പരാതി. വാവക്കാട് പള്ളത്ത് ഹരിയാണ് (68) പറവൂർ പൊലീസിൽ പരാതി നൽകിയത്. പറവൂർ വെസ്റ്റ് സഹകരണ ബാങ്കിന് മുന്നിൽ ലോട്ടറി വിൽക്കുന്നയാളാണ് ഹരി. കൊടുങ്ങല്ലൂരിലെ ഏജൻസിയിൽനിന്ന് ലോട്ടറി വാങ്ങിയാണ് വിൽപന നടത്തുന്നത്. ചൊവ്വാഴ്ച രാവിലെ 10നും 11നും മധ്യേ ഇരുചക്ര വാഹനത്തിൽ എത്തിയ യുവാവ് തനിക്ക് രണ്ട് ലോട്ടറി ടിക്കറ്റുകളിൽ 5,000 രൂപ വീതം സമ്മാനം അടിച്ചെന്നും പണം നൽകണമെന്നും ആവശ്യപ്പെട്ട് ടിക്കറ്റ്…
ഐ.എസ്.എൽ ഗതാഗത ക്രമീകരണം
കൊച്ചി: ജവഹർലാൽ നെഹ്റു ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ വ്യാഴാഴ്ച നടക്കുന്ന ഐ.എസ്.എൽ ഫുട്ബാൾ മത്സരത്തോടനുബന്ധിച്ച് ഉച്ചക്ക് രണ്ടുമുതൽ കൊച്ചി സിറ്റി ട്രാഫിക് പൊലീസ് ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തി. മത്സരം കാണാനെത്തുന്നവരുടെ വാഹനങ്ങൾ നിർദേശിക്കപ്പെട്ട സ്ഥലങ്ങളിൽ പാർക്ക് ചെയ്ത് മെട്രോ അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി സ്റ്റേഡിയത്തിലെത്തണം. വടക്കൻ ജില്ലകളിൽനിന്നെത്തുന്നവർ ആലുവ മണപ്പുറത്ത് ക്രമീകരിച്ചിരിക്കുന്ന പാർക്കിങ് ഏരിയയിലാണ് പാർക്ക് ചെയ്യേണ്ടത്. ഇടുക്കി, കോട്ടയം, പെരുമ്പാവൂർ തുടങ്ങിയ കിഴക്കൻ മേഖലകളിൽനിന്ന് വരുന്നവരുടെ വാഹനങ്ങൾ തൃപ്പൂണിത്തുറ ടെർമിനൽ, വടക്കേക്കോട്ട മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിൽ ആളെ…
വെളിച്ചമില്ലാത്ത റോഡുകളും മൂടാത്ത കാനകളും കൊച്ചിയുടെ പതിവുകാഴ്ച -ഹൈകോടതി
കൊച്ചി: വെളിച്ചമില്ലാത്ത റോഡുകളും മൂടാത്ത കാനകളും കൊച്ചിയിലെ പതിവുകാഴ്ചയെന്ന് ഹൈകോടതി. കച്ചേരിപ്പടി മുതൽ ലിസി ജങ്ഷൻ വരെ വഴിവിളക്ക് പ്രകാശിക്കാത്ത റോഡിലൂടെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ എങ്ങനെ സുരക്ഷിതരായി പോകുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആരാഞ്ഞു. നഗരത്തിന്റെ ഹൃദയഭാഗമായിട്ടുപോലും അധികൃതർ ശ്രദ്ധിക്കാത്തത് എന്തുകൊണ്ടാണെന്നും വഴിവിളക്ക് പ്രകാശിപ്പിക്കാൻ മേയറെ കോടതിതന്നെ നേരിട്ട് വിളിക്കേണ്ടിവരുമോയെന്നും ചോദിച്ചു. ഇരുട്ടിൽ ഒട്ടേറെ നിയമവിരുദ്ധ പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. ഇതൊരു സ്ഥിരം പ്രശ്നമായി മാറിയിരിക്കുകയാണ്. കോടതി ഇടപെട്ടിട്ടും എം.ജി റോഡിൽ ധൈര്യത്തോടെ ഇപ്പോഴും നടപ്പാതയിലൂടെ നടക്കാവുന്ന…
പരസ്യം നൽകിയവരെ ഫോണിൽ വിളിച്ച് പണം തട്ടുന്നയാൾ പിടിയിൽ
മൂവാറ്റുപുഴ: മാധ്യമങ്ങളിൽ സ്ഥലം വിൽപനക്ക് പരസ്യം നൽകുന്നവരെ ഫോണിൽ വിളിച്ച് സൗഹൃദം സ്ഥാപിച്ച് പണം തട്ടുന്നയാൾ പൊലീസ് പിടിയിൽ. കോട്ടയം വാഴൂർ ഇളക്കുന്നേൽ വാടകക്ക് താമസിക്കുന്ന കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി തട്ടാംപറമ്പിൽ വീട്ടിൽ മണിയെയാണ് (68) മൂവാറ്റുപുഴ ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ആലുവ സ്വദേശിയുടെ 15 ലക്ഷം രൂപയാണ് തട്ടിപ്പിലൂടെ നഷ്ടമായത്. സ്ഥലം വിൽപനക്ക് എന്ന് പരസ്യം നൽകിയ പരാതിക്കാരനെ ഫോണിൽ വിളിച്ച് ജോഷി എന്ന് പരിചയപ്പെടുത്തി സൗഹൃദം സ്ഥാപിച്ചു. സിനിമാമേഖലയിൽ ബന്ധമുണ്ടെന്നും വിശ്വസിപ്പിച്ചു.…
കളമശ്ശേരി സർവിസ് സഹ.ബാങ്ക് തെരഞ്ഞെടുപ്പ് റദ്ദാക്കി; സിപിഎം അട്ടിമറിയെന്ന് കോൺഗ്രസ്
കളമശ്ശേരി: ഈ മാസം 24ന് നടത്താൻ തീരുമാനിച്ച കളമശ്ശേരി സർവിസ് സഹ. ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് സംസ്ഥാന സഹ. തെരഞ്ഞെടുപ്പ് കമീഷൻ റദ്ദാക്കി. അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് സാധിക്കാതെ വന്നതിനാലാണ് തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. ഈ മാസം ഒന്നാം തീയതി പ്രസിദ്ധീകരിക്കാനാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നത്. അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതിനുള്ള സമയപരിധി ദീർഘിപ്പിക്കണമെന്നുള്ള സഹകരണ സംഘം ജനറൽ വിഭാഗം അസി. രജിസ്ട്രാർ അപേക്ഷ സമർപ്പിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ നാലാം തീയതിവരെ ദീർഘിപ്പിച്ചു. എന്നാൽ, അംഗങ്ങൾക്ക് നോട്ടീസ് അയച്ച്…
കടാതി-കാരക്കുന്നം ബൈപാസ് അനിശ്ചിതത്വത്തിൽ
മൂവാറ്റുപുഴ: മാസങ്ങൾക്കുമുമ്പ് വീണ്ടും ജീവൻവെച്ച കടാതി-കാരക്കുന്നം ബൈപാസ് പദ്ധതിക്ക് മരണമണി. മൂവാറ്റുപുഴ നഗരത്തിന്റെ ഗതാഗതക്കുരുക്കിന് പരിഹാരമായി മൂന്നുപതിറ്റാണ്ടുമുമ്പ് കൊണ്ടുവന്ന പദ്ധതി പിന്നീട് അനിശ്ചിതത്വത്തിലായിരുന്നു. ഡീൻ കുര്യാക്കോസ് എം.പിയുടെ നിരന്തര ഇടപെടലിനൊടുവിൽ ആറുമാസംമുമ്പ് വീണ്ടും ട്രാക്കിലായ പദ്ധതിയാണ് താൽക്കാലികമായി വീണ്ടും ഉപേക്ഷിച്ചത്. ഭൂമി ഏറ്റെടുക്കലിന് കൂടുതൽ തുക വേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടിയാണ് പദ്ധതി ഉപേക്ഷിക്കുന്നതെന്നാണ് സൂചന. ഒരുമാസം മുമ്പ് പുതിയ അലൈൻമെന്റിൽ അതിർത്തി നിശ്ചയിച്ച് കല്ലിടുന്ന ജോലികൾ പൂർത്തിയാക്കിയ ശേഷമാണ് പദ്ധതി ഉപേക്ഷിക്കാൻ എൻ.എച്ച്.എ.ഐ തീരുമാനിച്ചത്. കൊച്ചി-ധനുഷ് കോടി റോഡിലെ…
ആത്മഹത്യ ചെയ്ത തമ്പിയുടെ ഭാര്യ കമ്മിറ്റിയിൽ; ഏഴിക്കരയിൽ സി.പി.എം ലോക്കൽ സെക്രട്ടറിയെ മാറ്റി
പറവൂർ: സി.പി.എം ഏഴിക്കര ലോക്കൽ കമ്മിറ്റിയിൽ ഉടലെടുത്ത വിഭാഗീയത സമ്മേളനം സമാപിച്ചതോടെ കൂടുതൽ രൂക്ഷമായി. ലോക്കൽ സമ്മേളനത്തിൽ പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തതാണ് പ്രശ്നം രൂക്ഷമാകാൻ ഇടയാക്കിയത്. ബ്രാഞ്ച് കമ്മിറ്റി അംഗം പി. തമ്പിയുടെ ആത്മഹത്യയെത്തുടർന്നാണ് വിഭാഗീയത മറനീക്കി പുറത്തുവന്നത്. തമ്പിയുടെ മരണത്തിന് ഉത്തരവാദി ഏഴിക്കര ലോക്കൽ കമ്മിറ്റിയിലെ പ്രമുഖനാണെന്ന ആരോപണത്തെയും ബഹളത്തെയും തുടർന്ന് ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങൾ നിർത്തിവെക്കേണ്ടി വന്നിരുന്നു. തമ്പിയുടെ മരണത്തിൽ കുടുംബം സംസ്ഥാന സെക്രട്ടറിക്ക് നൽകിയ പരാതിക്ക് ശേഷം ഔദ്യോഗിക പക്ഷം വിട്ടുവീഴ്ചക്ക് തയാറായതാണ്…

അങ്കമാലി ബാറിലെ കൊല: ഒരാൾകൂടി അറസ്റ്റിൽ
അങ്കമാലി: പട്ടണത്തിലെ ബാറിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ ഒരാൾകൂടി പൊലീസ് പിടിയിൽ. തുറവൂർ പയ്യപ്പിള്ളി വീട്ടിൽ റോണിയെയാണ് (41) അങ്കമാലി പൊലീസ് പിടികൂടിയത്. കേസിലെ മൂന്നാം പ്രതിയായ ഇയാൾ സംഭവത്തിന് ശേഷം വിവിധ സ്ഥലങ്ങളിൽ ഒളിവിൽകഴിയുകയായിരുന്നു. ആലുവ ഡിവൈ.എസ്.പി ടി.ആർ. രാജേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അങ്കമാലി ഇൻസ്പെക്ടർ ആർ.വി. അരുൺകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. കിടങ്ങൂർ സ്വദേശി ആഷിഖ് മനോഹരനെയാണ് (39) സംഘം ചേർന്ന് കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒമ്പതുപേരെ പൊലീസ് നേരത്തേ…