All news
ഹൃദ്രോഗ ചികിത്സയില്‍ ചരിത്രം കുറിച്ച് നവജാത ശിശുവിന് പുതുജീവൻ
ഡോ. ജഗന് വി ജോസ്, ഡോ. ശ്രീശങ്കര്‍ വി, ഡോ. ടോണി പോള്‍ മാമ്പിള്ളി, നീതു (മാതാവ്), ജസ്റ്റിന് വിന്‍സെന്റ് (പിതാവ്), ഫാ. പോള്‍ കരേടന്, ഡോ. അനില്‍ എസ്. ആര്, ഡോ. ബര്‍ഷ സെന്‍, ഡോ. സാജന് കോശി, ഡോ. ഫാത്തിമ ജഫ്ന, ഡോ. ജെനു റോസ് ജോസ് കൊച്ചി: ലോകമെമ്പാടും തിരുപ്പിറവി ആഘോഷിക്കുന്ന വേളയില്‍ വൈദ്യശാസ്ത്ര മേഖലയില്‍ പുതിയ ചരിത്രം കുറിച്ച ഹൃദ്രോഗ ചികിത്സയിലൂടെ നവജാത ശിശു അത്ഭുതകരമായി ജീവിതത്തിലേക്ക് തിരികയെത്തി. കേവലം 935…
ആഘോഷിക്കാം, കൈപൊള്ളാതെ…
കൊച്ചി: ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾ അടുത്തതോടെ വിലക്കുറവിന്റെ വിപണികളും ഉണർന്നു. പോക്കറ്റ് കാലിയാവാതെ ആഘോഷിക്കാൻ വിവിധ സർക്കാർ വകുപ്പുകളും വിഭാഗങ്ങളും വിപണന മേളകൾ ആരംഭിച്ചിട്ടുണ്ട്. സാധാരണരീതിയിൽ ആഘോഷകാലങ്ങളിലുണ്ടാകുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാനായാണ് സപ്ലൈകോയും കൺസ്യൂമർഫെഡും പ്രത്യേക വിപണനമേള തുടങ്ങിയത്. ഫ്ലാഷ് സെയിലുമായി സപ്ലൈകോ മേള എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ ശനിയാഴ്ച മുതൽ സപ്ലൈകോ ജില്ല ഫെയർ ആരംഭിച്ചു. ഡിസംബർ 30 വരെ നീളും. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും 13 ഇന സബ്സിഡി സാധനങ്ങൾക്ക് പുറമേ നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ ലഭ്യമാകുമെന്ന്…
മൂവാറ്റുപുഴ നഗരം ഗതാഗതക്കുരുക്കിൽ
മൂവാറ്റുപുഴ നഗരത്തിലെ ഗതാഗതക്കുരുക്ക് മൂവാറ്റുപുഴ: നഗരറോഡുകളിലെ കുഴികൾക്ക് പുറമെ ക്രിസ്മസ്, പുതുവത്സര തിരക്കും ഏറിയതോടെ യാത്രക്കാരെ ദുരിതത്തിലാക്കി നഗരത്തിൽ ഗതാഗതക്കുരുക്ക്. ശബരിമല തീർഥാടകരുടെ വാഹനങ്ങൾ കൂടിയായതോടെ നഗരത്തിലെ രണ്ട് കിലോമീറ്റർ ദൂരം കടക്കാൻ രണ്ടു മണിക്കൂറെടുക്കുന്ന സ്ഥിതിയാണ്. തിങ്കളാഴ്ചത്തെ ഗതാഗതക്കുരുക്കിൽ നൂറ് കണക്കിനാളുകളാണ് റോഡിൽ കുടുങ്ങിയത്. മൂന്നു സംസ്ഥാനപാതകളും ദേശീയപാതയും കടന്നുപോകുന്ന മൂവാറ്റുപുഴ നഗരത്തിൽ ഗതാഗതക്കുരുക്ക് മൂലം വലയുകയാണ് യാത്രക്കാരും നാട്ടുകാരും. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ ആരംഭിച്ച ഗതാഗതക്കുരുക്ക് രാത്രി ഏറെ വൈകിയിട്ടും തുടരുകയായിരുന്നു. അവധിയായതിനാൽ…
യുവാവ് മർദനമേറ്റ് മരിച്ച സംഭവം; നാലുപേർ അറസ്റ്റിൽ
ബാലമുരളികൃഷ്ണ, ആകാശ്, ഋഷിശങ്കർ, അതുൽ കൃഷ്ണ വൈപ്പിൻ: യുവാവ് മർദനമേറ്റ് മരിച്ച സംഭവത്തിൽ നാലംഗ സംഘം അറസ്റ്റിൽ. ഞാറക്കൽ വാലക്കടവ് കളത്തിപ്പറമ്പിൻ പ്രേമന്റെ മകൻ ആൻസന്റെ (21) മരണത്തിന് ഉത്തരവാദികളായ ഞാറക്കൽ വാലക്കടവ് കളത്തിപ്പറമ്പ് കുഞ്ഞൻ എന്ന് വിളിക്കുന്ന ബാലമുരളികൃഷ്ണ (26), മാടാറക്കൽ ആകാശ് (20), കളത്തിപ്പറമ്പിൽ ഋഷിശങ്കർ (25), മാടത്തിങ്കൽ അതുൽ കൃഷ്ണ (32) എന്നിവരാണ് അറസ്റ്റിലായത്. കൊടിയ മർദനമേറ്റതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് ആൻസൻ മരിച്ചത്. ഈ മാസം 12നാണ് ആൻസന്…
പുഷ്പങ്ങളുടെ വിസ്മയലോകം ഒരുക്കി കൊച്ചിൻ ഫ്ലവർ ഷോക്ക് തുടക്കം
കൊച്ചിൻ ഫ്ലവർ ഷോ ഉദ്ഘാടന വേളയിൽ ഉദ്ഘാടകൻ മേയർ എം. അനിൽ കുമാർ പവലിയൻ സന്ദർശിക്കുന്നു. ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, കലക്ടർ എൻ.എസ്.കെ ഉമേഷ്, ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള എന്നിവർ സമീപം കൊച്ചി: ജനുവരി ഒന്നുവരെ നീളുന്ന കൊച്ചിൻ ഫ്ലവർ ഷോക്ക് മറൈൻ ഡ്രൈവിൽ തുടക്കമായി. 54000 ചതുരശ്ര അടിയിൽ ഒരുങ്ങുന്ന ഇന്ത്യയിലെ ഏറ്റവും വലിപ്പമുള്ള ഫ്ലവർ ഷോ ഇത്തവണ ഏറെ കൗതുകം നിറഞ്ഞതാണ്. ക്രിസ്മസ് ആഘോഷങ്ങൾക്ക് പുത്തൻ നിറം നൽകി…
അവധിദിനങ്ങളിൽ നാടുകാണാം…
കൊച്ചി: പരീക്ഷകളുടെയും ജോലിയുടെയുമൊക്കെ തിരക്കൊഴിഞ്ഞ്, ക്രിസ്മസ് അവധി ദിനങ്ങളിൽ നാട് കാണാനിറങ്ങുകയാണ് ജനം. സ്കൂൾ അവധി ദിനങ്ങൾ ആഘോഷമാക്കുന്നതിന് മുൻകൂട്ടി നിശ്ചയിച്ച് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് സന്ദർശനത്തിനെത്തുന്നവർ നിരവധിയാണ്. ജില്ലക്കുള്ളിൽ നിന്നും മറ്റ് ജില്ലകളിൽ നിന്നും ഇതിനോടകം നിരവധിയാളുകൾ എത്തിക്കഴിഞ്ഞു. വരും ദിവസങ്ങളിൽ സഞ്ചാരികളുടെ എണ്ണം വർധിക്കുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്. കൊച്ചിയിൽ പുതുവത്സരമാഘോഷിക്കാൻ എത്തുന്നതിന് നിരവധി പേർ ഇതിനോടകം നഗരത്തിലെ ഹോട്ടലുകൾ ബുക്ക് ചെയ്തുകഴിഞ്ഞു. കൊച്ചിൻ കാർണിവൽ, മലയാറ്റൂർ നക്ഷത്രത്തടാകം എന്നിവിടങ്ങളിലേക്കാണ് കൂടുതൽപേർ ഈ കാലയളവിൽ എത്താറുള്ളത്.…
ഫോർട്ട്കൊച്ചിയിൽ പാപ്പാഞ്ഞി വിവാദം കൊഴുക്കുന്നു
അഴിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകിയ ഫോർട്ട്കൊച്ചി വെളിയിലെ പാപ്പാഞ്ഞി ഫോർട്ട്കൊച്ചി: പുതുവർഷത്തെ വരവേൽക്കാൻ തയ്യാറാക്കുന്ന പാപ്പാഞ്ഞി നിർമാണം വിവാദത്തിലേക്ക്. ഫോർട്ട്കൊച്ചി വെളി മൈതാനിയിൽ ഗാലാ ഡി ഫോർട്ട്കൊച്ചിയുടെ നേതൃത്വത്തിൽ സ്ഥാപിച്ചുകൊണ്ടിരിക്കുന്ന പാപ്പാഞ്ഞിയെ 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് മട്ടാഞ്ചേരി അസി. പൊലീസ് കമീഷണർ ക്ലബ് ഭാരവാഹികൾക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. ഏകദേശം മൂന്ന് ലക്ഷം രൂപ ചെലവഴിച്ചാണ് വെളി മൈതാനിയിൽ പാപ്പാഞ്ഞിയെ സ്ഥാപിച്ചുവരുന്നത്. ഇത് നീക്കം ചെയ്യാൻ പൊലീസ് നോട്ടീസ് നൽകിയിട്ട് നാല് ദിവസം പിന്നിട്ടു.…
കമിതാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടിയ പ്രതികൾ അറസ്റ്റിൽ
ജോൺസൺ, റിനീഷ്, ജിലോഷ് വൈപ്പിൻ: കമിതാക്കളെ ഭീഷണിപ്പെടുത്തി പണം കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. എളങ്കുന്നപ്പുഴ മാലിപ്പുറം മഠത്തിപ്പറമ്പിൽ വീട്ടിൽ ജോൺസൺ (36), മാലിപ്പുറം നികത്തിത്തറ വീട്ടിൽ റിനീഷ് (34), ചാപ്പാ കടപ്പുറം ഭാഗത്ത് കൊല്ലംപറമ്പിൽ വീട്ടിൽ ജിലോഷ് (42) എന്നിവരെയാണ് ഞാറയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം സ്വദേശിയായ കമിതാക്കളെയാണ് ബീച്ചിലെത്തിയ സംഘം കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്. ഇവരുടെ കൈയിലുണ്ടായിരുന്ന മൊബൈൽ ഫോണും പണവും കവരുകയും ചെയ്തു. ഇൻസ്പെക്ടർ…
മൂവാറ്റുപുഴയിൽ കുടിവെള്ളം മുടങ്ങൽ പതിവ്
മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ നാലു ദിവസമായി കുടിവെള്ള വിതരണം തകരാറിൽ. വെള്ളിയാഴ്ച തുടങ്ങിയ കുടിവെള്ള പ്രശ്നത്തിന് ഇനിയും പരാഹാരമായില്ല. റോഡ് നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കുടിവെള്ള പൈപ്പുകൾ പൊട്ടുന്നതിനു പുറമെ അമൃത് കുടിവെള്ള പദ്ധതിയുടെ നിർമാണപ്രവർത്തനങ്ങളുമാണ് ജലവിതരണം തടസ്സപ്പെടാൻ കാരണം. വെള്ളം കിട്ടാതായത് വ്യാപാര സ്ഥാപനങ്ങളെ അടക്കം ബാധിച്ചു. കഴിഞ്ഞ ദിവസം ചിലഭാഗങ്ങളിൽ വെള്ളം എത്തിയെങ്കിലും ആവശ്യത്തിന് ഫോഴ്സ് ഇല്ലായിരുന്നു. മുന്നറിയിപ്പില്ലാതെ കുടിവെള്ളം മുടങ്ങിയതിനെ തുടർന്ന് വലഞ്ഞ നാട്ടുകാർ അധികൃതരെ ബന്ധപ്പെട്ടെങ്കിലും ജലവിതരണത്തിൽ വ്യക്തത വരുത്താൻ ഉദ്യോഗസ്ഥർക്കായില്ല. പൊട്ടിയ…
ക്യാപ്റ്റൻസ് മീറ്റ് സംഘടിപ്പിച്ചു
ഫുട്ബാൾ ടൂർണമെൻറ് ബാക്പാസ് 3.0ന് മുന്നോടിയായി നടന്ന ക്യാപ്റ്റൻസ് മീറ്റ് കൊച്ചി: കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പൂർവ വിദ്യാർഥികളുടെ ഫുട്ബാൾ കൂട്ടായ്മയായ ഫുട്ബാൾ ഫാൻസ് ഫോറത്തിന്റെ മൂന്നാമത് അഖിലേന്ത്യാ ഫുട്ബാൾ ടൂർണമെൻറ് ബാക്പാസ് 3.0ന് മുന്നോടിയായി ക്യാപ്റ്റൻസ് മീറ്റ് നടത്തി. ടൂർണമെൻറ് നിയമങ്ങളെ പറ്റിയും മത്സര ക്രമങ്ങളെപ്പറ്റിയും സംഘാടകർ വിശദീകരിച്ചു. എൻജിനിയറിങ്ങ് കോളജിലെ പൂർവ വിദ്യാർഥികൾക്കായാണ് ടൂർണമെൻറ് നടത്തുന്നത്. 40 ടീമുകൾ പങ്കെടുക്കുന്ന മത്സരങ്ങൾക്കായുള്ള ഗ്രൂപ്പ് നിർണയം നറുക്കെടുപ്പിലൂടെ പൂർത്തിയാക്കി. ഡിസംബർ 28,…
