Author: Ernakulam News
‘സൗകര്യമില്ല പറയാൻ, നിങ്ങളാരാ? നിങ്ങളാരോടാണ് ചോദിക്കുന്നത്?’ -ക്രിസ്ത്യാനികൾക്കെതിരായ അക്രമത്തെ കുറിച്ച ചോദ്യത്തിന് ക്ഷുഭിതനായി സുരേഷ് ഗോപി
കൊച്ചി: ജബൽപൂരിൽ മലയാളി ക്രൈസ്തവ വൈദികരെ വി.എച്ച്.പി ആക്രമിച്ചതയിനെ കുറിച്ചുള്ള ചോദ്യങ്ങളിൽ മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. പറയാൻ സൗകര്യമില്ലെന്നും നിങ്ങളാരാ, ആരോടാണ് ചോദിക്കുന്നതും അദ്ദേഹം കയർത്തു. വൈദികർക്ക് നേരെയുള്ള ആക്രമണത്തെ [more…]
സ്ലാബില്ലാത്ത കാനകൾ അപകടഭീഷണിയാകുന്നു; കാനയിൽ വീണ് വയോധികന്റെ കാലൊടിഞ്ഞു
1. അങ്കമാലി തുറവൂർ റോഡിലെ സ്ലാബില്ലാത്ത കാന 2. കാനയിൽ വീണ വയോധികന്റെ കാലൊടിഞ്ഞ നിലയിൽ അങ്കമാലി: പുതുതായി നിർമിച്ച തുറവൂർ റോഡിലെ കാനകളിൽ സ്ലാബില്ലാത്തത് അപകടങ്ങൾക്ക് കാരണമാകുന്നു. കഴിഞ്ഞദിവസം തുറവൂർ സ്വദേശിയായ വയോധികൻ [more…]
അപകടഭീഷണിയുയർത്തി കച്ചേരിത്താഴത്തെ കുഴി
കനത്ത മഴയിൽ അരമനപ്പടിയിലുണ്ടായ വെള്ളക്കെട്ട് മൂവാറ്റുപുഴ: നഗരറോഡ് വികസനത്തിന്റെ ഭാഗമായി കച്ചേരിത്താഴം പാലത്തിന് സമീപം കെ.എസ്.ഇ.ബി കുഴിച്ച കുഴി ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നു. പാലത്തിനോട് ചേർന്നാണ് റോഡിൽ കുഴിയെടുത്തിരിക്കുന്നത്. കുഴി ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി [more…]
ഗുണ്ടാപ്പിരിവ് നൽകാത്തതിന് വ്യാപാരിയെ കുത്തിയ കേസിൽ പ്രതി പിടിയിൽ
സോനു തൃപ്പൂണിത്തുറ: മിനിബൈപ്പാസിൽ പഴയ ടോൾ ബൂത്തിനടുത്ത് ഫ്രൂട്ട്സ് കട നടത്തി വന്ന ഇടുക്കി വട്ടവട സ്വദേശിയെ ഗുണ്ടാപിരിവ് നൽകാത്തതിൽ കത്തിക്ക് കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ. ഒളിവിൽ കഴിഞ്ഞ നിരവധി ക്രിമിനൽ [more…]
സ്കൂട്ടർ യാത്രികൻ ടാങ്കർ ലോറിയിടിച്ച് മരിച്ചു
അങ്കമാലി: ദേശീയപാത അങ്കമാലി ചെറിയ വാപാലശ്ശേരി യാക്കോബായപള്ളിക്ക് സമീപം സ്കൂട്ടർ യാത്രികനായ വയോധികൻ ടാങ്കർ ലോറിയിടിച്ച് മരിച്ചു. അങ്കമാലി കോതകുളങ്ങര മംഗലത്ത് വീട്ടിൽ വിജയനാണ് (70) മരിച്ചത്. ദേശം പള്ളിപ്പാട്ട് കാവ് ക്ഷേത്രത്തിൽ ദർശനം [more…]
ഒഴിവായത് വൻദുരന്തം; ലോറിയിൽനിന്ന് കണ്ടെയ്നർ തെറിച്ചുവീണു
അണ്ടിപ്പിള്ളിക്കാവിൽ ലോറിയിൽനിന്ന് കണ്ടെയ്നർ റോഡിലേക്ക് തെറിച്ചുവീണപ്പോൾ പറവൂർ: ലോറിയുടെ പിന്നിൽ ഘടിപ്പിച്ചിരുന്ന കണ്ടെയ്നർ റോഡിലേക്ക് തെറിച്ചുവീണു. ഞായറാഴ്ച രാവിലെ 8.15ന് ദേശീയപാത -66ൽ അണ്ടിപ്പിള്ളിക്കാവിലായിരുന്നു അപകടം. എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു ലോറി. റോഡിന് സമീപത്തായി [more…]
മയക്കുമരുന്ന് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടൽ: നടപടി ഊർജിതമാക്കി
നെടുമ്പാശ്ശേരി: മയക്കുമരുന്ന് ഇടപാടുകാരുടെ സ്വത്തുവകകൾ കണ്ടുകെട്ടുന്നതിന് നടപടി ജില്ലയിലും ഊർജിതമാക്കി. ഇതനുസരിച്ച് മയക്കുമരുന്ന് കേസിൽ ആവർത്തിച്ച് പ്രതിയാകുന്നവരുടെ ആറ് വർഷത്തിനിടെ നേടിയ സ്വത്തുവകകളെക്കുറിച്ചാണ് രജിസ്ട്രേഷൻ വകുപ്പ് അന്വേഷിക്കുന്നത്. അന്വേഷിക്കേണ്ടവരുടെ പട്ടിക എക്സൈസും പൊലീസും ചേർന്നാണ് [more…]
നാല് വർഷത്തിനിടെ ജില്ലയിൽ 18000ത്തോളം റേഷൻ കാർഡുകൾ പൊതുവിഭാഗത്തിലേക്ക്
കൊച്ചി: നാലു വർഷത്തിനിടെ ജില്ലയിൽ പൊതുവിഭാഗത്തിലേക്ക് മാറ്റിയത് 18000ത്തോളം റേഷൻ കാർഡുകൾ. അനർഹമായി അന്ത്യോദയ അന്നയോജന, മുൻഗണന റേഷൻ കാർഡുകൾ കൈവശം വെച്ചിരുന്നവരാണിവർ. സ്വമേധയ സറണ്ടർ ചെയ്തും ഉദ്യോഗസ്ഥ പരിശോധനയിലൂടെ കണ്ടെത്തിയുമാണ് കാർഡുകൾ മാറ്റിയത്. [more…]
ചൊരിമണലിൽ ഷെമാം കൃഷി; വിജയഗാഥയുമായി സാംബശിവൻ
ഷെമാമിന്റെ വിളവെടുപ്പ് കൃഷി മന്ത്രി പി. പ്രസാദ് നിർവഹിക്കുന്നു മാരാരിക്കുളം: കത്തുന്ന ചൂടിൽ കഞ്ഞിക്കുഴിയുടെ ചൊരിമണലിൽ മറുനാടൻ പഴവർഗമായ ഷെമാം കൃഷിയിൽ വിജയഗാഥയുമായി കർഷകൻ. പഞ്ചായത്ത് 17ാം വാർഡ് പുത്തൻവെളി സാംബശിവനാണ് പാട്ടത്തിനും സ്വന്തമായുമുള്ള [more…]
പെരുന്നാളടുത്തതോടെ തിരക്കേറി വിപണി; വസ്ത്രവിപണിയിലുൾപ്പെടെ വൻ തിരക്ക്
പുണ്യം തേടി… റമദാനിലെ അവസാന വെള്ളിയാഴ്ച എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ നടന്ന ജുമുഅ നമസ്കാരത്തിൽ പ്രാർഥനയോടെ വിശ്വാസികൾ രതീഷ് ഭാസ്കർ കൊച്ചി: നാടെങ്ങും പെരുന്നാൾ ആഘോഷത്തിലേക്കുണരാൻ ഇനി മണിക്കൂറുകൾ മാത്രം. നോമ്പ് 29 [more…]