സ്വകാര്യ ബസ്​സ്റ്റാൻഡിൽ മിനി ഷോപ്പിങ് കോംപ്ലക്സ് പദ്ധതിയുമായി ആലുവ നഗരസഭ

Estimated read time 0 min read

ആ​ലു​വ: സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ൽ മി​നി ഷോ​പ്പി​ങ് കോം​പ്ല​ക്സ് പ​ദ്ധ​തി​യു​മാ​യി ന​ഗ​ര​സ​ഭ. ന​ഗ​ര​സ​ഭ​യു​ടെ വ​രു​മാ​നം വ​ർ​ധി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് പു​തി​യ കെ​ട്ടി​ടം പ​ണി​യു​ന്ന​ത്. ഇ​തി​ലൂ​ടെ സ്റ്റാ​ൻ​ഡി​ൽ വെ​റു​തെ കി​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളും ഉ​പ​കാ​ര​പ്പെ​ടു​ത്താ​നാ​വും. ആ​റ് മാ​സ​ത്തി​ന​കം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ഉ​ദ്ദേ​ശം. തു​ട​ർ​ന്ന് മു​റി​ക​ൾ ലേ​ലം ഉ​റ​പ്പി​ച്ച​വ​ർ​ക്ക് കൈ​മാ​റും.

സി​വി​ൽ വ​ർ​ക്കു​ക​ൾ​ക്ക് 85 ല​ക്ഷം രൂ​പ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​ല​ട്രി​ക്ക​ൽ, പ്ലം​ബി​ങ് ജോ​ലി​ക​ൾ​ക്കാ​യി 15 ല​ക്ഷം വേ​ണ്ടി​വ​ന്നാ​ലും സ​മ​യ​ബ​ന്ധി​ത​മാ​യി കെ​ട്ടി​ടം പൂ​ർ​ത്തി​യാ​ക്കി​യാ​ൽ ഡെ​പ്പോ​സി​റ്റ് തു​ക​യി​ൽ അ​ര കോ​ടി​യി​ലേ​റെ ന​ഗ​ര​സ​ഭ​ക്ക് നീ​ക്കി​യി​രി​പ്പു​ണ്ടാ​കും. മെ​ട്രോ സ്റ്റേ​ഷ​നി​ൽ​നി​ന്നും മാ​ർ​ക്ക​റ്റി​ൽ​നി​ന്നും ആ​ളു​ക​ൾ സ്റ്റാ​ൻ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്നി​ട​ത്താ​ണ് നി​ർ​ദ്ദി​ഷ്ട ക​ട​മു​റി​ക​ൾ പ​ണി​യു​ന്ന​ത്.

ഇ​തി​നി​ടെ കോം​പ്ല​ക്സി​ലെ മു​റി​ക​ളു​ടെ ലേ​ല​വും ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ലേ​ല​ത്തി​ൽ ആ​കെ​യു​ള്ള 40 മു​റി​ക​ളി​ൽ 14 എ​ണ്ണ​ത്തി​ന്‍റെ ലേ​ലം ഉ​റ​പ്പി​ച്ചു. അ​വ​ശേ​ഷി​ക്കു​ന്ന മു​റി​ക​ൾ​ക്കാ​യു​ള്ള പു​ന​ർ​ലേ​ലം ഉ​ട​ൻ ന​ട​ക്കും.

അ​ഞ്ച്,15, 25, 35 ന​മ്പ​ർ മു​റി​ക​ൾ പ​ട്ടി​ക​ജാ​തി, പ​ട്ടി​ക വ​ർ​ഗ വി​ഭാ​ഗ​ത്തി​നാ​ണ്. 80 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള കോ​ൺ​ക്രീ​റ്റ് മു​റി​ക​ൾ ന​ഗ​ര​സ​ഭ നി​ർ​മി​ക്കും. ഒ​ന്ന​ര മീ​റ്റ​ർ വീ​തി​യി​ൽ വ​രാ​ന്ത​യു​ണ്ടാ​കും. നാ​ല് ല​ക്ഷം രൂ​പ റീ​ഫ​ണ്ട​ബി​ൾ ഡെ​പ്പോ​സി​റ്റും പ്ര​തി​മാ​സം 6,000 രൂ​പ വാ​ട​ക​യു​മാ​ണ്. എ​സ്.​സി, എ​സ്.​ടി വി​ഭാ​ഗ​ത്തി​ന് മൂ​ന്ന് മാ​സ​ത്തെ വാ​ട​ക​യാ​ണ് ഡെ​പ്പോ​സി​റ്റ്.

ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് മു​മ്പാ​യി ഒ​രു ല​ക്ഷം രൂ​പ ന​ഗ​ര​സ​ഭ​യി​ൽ അ​ട​ച്ച് ര​സീ​ത് ഹാ​ജ​രാ​ക്ക​ണം. ലേ​ലം ഉ​റ​പ്പി​ച്ചാ​ൽ ഡെ​പ്പോ​സി​റ്റ് തു​ക​യു​ടെ മൂ​ന്നി​ൽ ഒ​രു ഭാ​ഗ​ത്തി​ന്‍റെ അ​വ​ശേ​ഷി​ക്കു​ന്ന തു​ക​യാ​യ 35,000 രൂ​പ കൂ​ടി ലേ​ല ദി​വ​സം ത​ന്നെ അ​ട​ക്ക​ണം.

അ​വ​ശേ​ഷി​ക്കു​ന്ന ഡ‌െ​പ്പോ​സി​റ്റ് തു​ക ന​ഗ​ര​സ​ഭ കെ​ട്ടി​ടം നി​ർ​മി​ച്ച് കൈ​മാ​റു​ന്ന​തി​ന് മു​മ്പാ​യി അ​ട​ക്ക​ണം. എ​സ്.​സി, എ​സ്.​ടി​ക്കാ​ർ​ക്കാ​യി സം​വ​ര​ണം ചെ​യ്ത മു​റി​ക​ൾ അ​പേ​ക്ഷ​ക​രു​ടെ പേ​രു​ക​ൾ ന​റു​ക്കി​ട്ടാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​ക്കു​ക.

You May Also Like

More From Author