മെട്രോപൊളീറ്റന്‍സ് എറണാകുളം ഒമാന്‍ ചാര്‍പ്റ്റര്‍ രൂപവത്​കരിച്ചു

Estimated read time 0 min read

മസ്‌കത്ത്: ആഗോള തലത്തില്‍ വ്യാപിച്ചു കിടക്കുന്ന എറണാകുളം നിവാസികളുടെ കൂട്ടായ്മയായ മെട്രോപൊളീറ്റന്‍സ് എറണാകുളം ഒമാന്‍ ചാര്‍പ്റ്റര്‍ രൂപവത്​കരിച്ചു. രക്ഷാധികാരികളായി സുരേഷ് ബി. നായര്‍, രാജു തണങ്ങാടന്‍, സി.എം. സിദാര്‍ എന്നിവരെ തിരഞ്ഞെടുത്തു.

സിദ്ദിക്ക് ഹസ്സന്‍ (പ്രസി), ബിജോയ് കെ. ജോസഫ്, രാജേഷ് മേനോന്‍, ഹൈദ്രോസ് പുതുവന (വൈ.പ്രസി), എം.ആർ. ചന്ദ്രശേഖരന്‍ (ജന.സെക്ര), ഒ.​കെ. മുഹമ്മദ് അലി, എസ്​. സോമസുന്ദരം, ജോസഫ് ജയ്‌സന്‍, സാജു പുരുഷോത്തമന്‍, സംഗീത സുരേഷ് (സെക്ര), എല്‍ദോ മണ്ണൂര്‍ (ട്രഷ), മുഹമ്മദ് റഫീക്ക് (ജോ. ട്രഷര്‍), കെ. ഡിന്‍ജു (ലേഡീസ് കോര്‍ഡിനേറ്റര്‍), പിമിന്‍ പോളി (ഐ.ടി.ഇന്‍ ചാര്‍ജ്) എന്നിവരാണ് ഭരവാഹികള്‍.

പ്രദീപ് നായര്‍, ഹാസിഫ് ബക്കര്‍, മോണ്‍സി മാര്‍ക്കോസ്, സുബിന്‍ ഗുണശേഖരന്‍, ഫസല്‍ എടവനക്കാട്, ജെറി മാത്യു, സാദിഖ് അബ്ദുല്‍ ഖാദര്‍, നിജീഷ് ഷൈന്‍, കെ.ആര്‍. മണി എന്നിവരെ കമ്മറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു. ഒമാനില്‍ പ്രവാസ ജീവിതം നയിക്കുന്ന എറണാകുളം ജില്ലക്കാരായ മുഴുവന്‍ പ്രവാസികളെയും ഉള്‍ക്കൊണ്ടു കൊണ്ട് സംഘടന പ്രവര്‍ത്തിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

You May Also Like

More From Author