ആമ്പത്തോട് പാലം മണ്ണ് പരിശോധന; ടെൻഡര്‍ നടപടി പൂര്‍ത്തിയായി

Estimated read time 1 min read

പ​റ​വൂ​ർ: ഏ​ഴി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ ക​ട​ക്ക​ര​യെ​യും വ​ട​ക്കേ ക​ട​ക്ക​ര​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ആ​മ്പ​ത്തോ​ട് പാ​ലം നി​ര്‍മാ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യ മ​ണ്ണ് പ​രി​ശോ​ധ​നയുടെ ടെ​ൻ​ഡ​ര്‍ ന​ട​പ​ടി പൂ​ര്‍ത്തി​യാ​യി.

2023-24 വ​ര്‍ഷ​ത്തെ സം​സ്ഥാ​ന ബ​ജ​റ്റി​ൽ 10 കോ​ടി വ​ക​യി​രു​ത്തി​യ​തി​നെ തു​ട​ര്‍ന്നാ​ണ് ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ല്‍ മ​ണ്ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നും ടോ​ട്ട​ല്‍ സ്റ്റേ​ഷ​ന്‍ സ​ർ​വേ ന​ട​ത്തു​ന്ന​തി​നും വേ​ണ്ടി 7.20 ല​ക്ഷം രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി​യ​ത്.

ഇ​ത്​ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പാ​ലം വി​ഭാ​ഗം ചീ​ഫ് എ​ൻ​ജി​നീ​യ​ർ​ക്ക് സ​മ​ര്‍പ്പി​ക്കു​ക​യും 7.20 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ര്‍ന്ന് സാ​ങ്കേ​തി​കാ​നു​മ​തി ന​ൽ​കി ടെ​ൻ​ഡ​ര്‍ ന​ട​പ​ടി പൂ​ര്‍ത്തി​യാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. വ​രു​ന്ന​യാ​ഴ്ച മ​ണ്ണ് പ​രി​ശോ​ധ​ന ആ​രം​ഭി​ക്കും. തു​ട​ര്‍ന്ന് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പാ​ലം വി​ഭാ​ഗ​ത്തി​ന് ന​ൽ​കും.

പൊ​തു​മ​രാ​മ​ത്തി​ന്‍റെ ഡി​സൈ​ന്‍ പ്ര​കാ​രം എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി സ​ര്‍ക്കാ​റി​ലേ​ക്ക് സ​മ​ര്‍പ്പി​ച്ച് ഭ​ര​ണാ​നു​മ​തി ല​ഭ്യ​മാ​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ അ​റി​യി​ച്ചു.

You May Also Like

More From Author