Month: November 2024
സൈബർ കൃത്യങ്ങൾ കൊച്ചി സിറ്റി പൊലീസ് വീണ്ടെടുത്തത് 1.84 കോടി
കൊച്ചി: വിവിധ സൈബർ തട്ടിപ്പുകളിലൂടെ പരാതിക്കാർക്ക് നഷ്ടപ്പെടുന്ന വൻതുക വീണ്ടെടുത്ത് കൊച്ചി സിറ്റി പൊലീസ്. രണ്ട് പ്രത്യേക പരിശോധനകളിലൂടെ 1.84 കോടി രൂപയാണ് വീണ്ടെടുത്തതെന്ന് സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യ വാർത്താസമ്മേളനത്തിൽ പറഞ്ഞു. [more…]
സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് രണ്ടാംഘട്ട വികസനത്തിന് 18.77 കോടി
കൊച്ചി: സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് രണ്ടാംഘട്ട നിർമാണത്തിന് എച്ച്.എം.ടിയുടെ ഭൂമി ലഭിക്കാൻ കെട്ടിവെക്കേണ്ട 18,77,27,000 രൂപ സര്‍ക്കാര്‍ അനുവദിച്ചു. രണ്ടാംഘട്ട നിർമാണത്തിന് എച്ച്.എം.ടിയുടെ 1.6352 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. റോഡ് വികസനത്തിന് തുക കെട്ടിവെച്ച് ഭൂമി [more…]
ഭക്ഷണത്തിന്റെ പണം ചോദിച്ച ഹോട്ടലുടമക്കു നേരെ വടിവാൾ വീശിയ യുവാവ് പിടിയിൽ
കൊച്ചി: കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതിന് ഹോട്ടലുടമയെ വടിവാൾ വീശി ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. കടവന്ത്ര ഗാന്ധിനഗറിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ച ദേവൻ എന്നയാളാണ് പിടിയിലായത്. ഭക്ഷണത്തിന്റെ പണം ചോദിച്ചപ്പോഴാണ് ഇയാൾ [more…]
ഇളന്തിക്കര-കോഴിത്തുരുത്ത് ബണ്ട് നിർമാണം വൈകുന്നു; കർഷകർ ആശങ്കയിൽ
പറവൂർ: പെരിയാറിൽനിന്ന് ചാലക്കുടി പുഴയിലേക്ക് ഉപ്പ് വെള്ളം കയറി കൃഷിനാശവും കുടിവെള്ള വിതരണവും മുടങ്ങാതിരിക്കാനായി താൽക്കാലികമായി നിർമിക്കുന്ന മണൽ ബണ്ടിന്റെ നിർമാണം വൈകുന്നു. പുത്തൻവേലിക്കര പഞ്ചായത്തിലെ ഇളന്തിക്കര, കോഴിത്തുരുത്ത് കരകളെ ബന്ധിപ്പിക്കുന്ന ബണ്ടിന്റെ നിർമാണം [more…]
അനാശാസ്യ കേന്ദ്രത്തില്‍ റെയ്ഡ്; മൂന്നു പേര് പിടിയില്‍
പെരുമ്പാവൂര്‍: അനാശാസ്യ കേന്ദ്രത്തില്‍ നടന്ന റെയ്ഡില്‍ നടത്തിപ്പുകാരന് ഉള്‍പ്പടെ മൂന്നു പേര് പിടിയിലായി. ബി.ഒ.സി റോഡില്‍ പുത്തുക്കാടന്‍ വീട്ടില്‍ പരീത് (69), സഹായികളായ മൂര്‍ഷിദാബാദ് മദന്‍ പൂരില്‍ ഇമ്രാന് സേഖ് (30), ബിലാസ്പൂരില്‍ ഇനാമുള്‍ [more…]
അപകടങ്ങൾ തുടർക്കഥ; തടിലോറികൾക്ക് മാർഗനിർദേശവുമായി ഗതാഗത വകുപ്പ്
മൂവാറ്റുപുഴ: അപകടം തുടർക്കഥയായതോടെ തടിലോറികൾക്ക് മാർഗനിർദേശവുമായി ഗതാഗത വകുപ്പ്. പെരുമ്പാവൂര്‍-മൂവാറ്റുപുഴ മേഖലയില്‍ എം.സി റോഡിലെയും പരിസര പ്രദേശങ്ങളിലെയും പ്ലൈവുഡ് മില്ലുകളിലേക്ക് മറ്റ് ജില്ലകളില്‍നിന്ന് തടി കയറ്റിവരുന്ന വാഹനങ്ങള്‍ക്കാണ് എറണാകുളം എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ മാർഗനിർദേശം നൽകിയത്. [more…]
എറണാകുളം-തൊടുപുഴ റൂട്ടിലെ യാത്രാക്ലേശം: കേസെടുത്ത് മനുഷ്യാവകാശ കമീഷൻ
കൊച്ചി: എറണാകുളം -തൊടുപുഴ റൂട്ടിലെ യാത്രക്ലേശത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമീഷൻ. കെ.എസ്.ആർ.ടി.സി മാത്രം സർവിസ് നടത്തുന്ന എറണാകുളം-മൂവാറ്റുപുഴ-തൊടുപുഴ റൂട്ടിൽ ബസുകളുടെ സമയകൃത്യതയില്ലായ്മയും ഷെഡ്യൂളുകളിലെ അപാകതയും പരാതിയായ സാഹചര്യത്തിലാണ് കമീഷൻ കേസെടുത്തത്. കഴിഞ്ഞ 16ന് വൈകീട്ട് [more…]
യാത്രക്കാരെ സഹായിക്കാനെത്തിയ ആളെ സ്കൂട്ടർ യാത്രക്കാർ മർദിച്ചതായി പരാതി
മരട്: സ്കൂട്ടറിടിച്ച് ടയർ പൊട്ടിയ കാറിലെ യാത്രക്കാരെ സഹായിക്കാനെത്തിയ ആളെ സ്കൂട്ടർ യാത്രക്കാർ മർദിച്ചതായി പരാതി. വെള്ളിയാഴ്ച രാത്രി 9.30 ഓടെ കുണ്ടന്നൂർ വാട്ടർ ടാങ്കിന് സമീപം മരട്- പേട്ട റോഡിൽ കാറിൽ സ്കൂട്ടർ [more…]
നടപടി ഒന്നുമായില്ല; മട്ടാഞ്ചേരി ബോട്ട് ജെട്ടിയുടെ ഡ്രഡ്ജിങ് കാലാവധി ഇന്ന് അവസാനിക്കും
മട്ടാഞ്ചേരി: നവീകരണം പൂർത്തിയായി ഒരു വർഷം പിന്നിട്ടിട്ടും ഇതുവരെ തുറന്നു പ്രവർത്തിക്കാത്ത മട്ടാഞ്ചേരി ബോട്ട് ജെട്ടിക്ക് തടസ്സമായി നിൽക്കുന്ന ഡ്രഡ്ജിങ് നടപടി പൂർത്തീകരിക്കാൻ കരാറുകാരന് ഇറിഗേഷൻ വകുപ്പ് അധികൃതർ നൽകിയ കാലാവധി ഇന്ന് അവസാനിക്കുന്നു. [more…]
വിശദ പദ്ധതി രേഖക്ക് അംഗീകാരം; ഒടുവിൽ പോയാലി വിനോദസഞ്ചാര പദ്ധതിക്ക് പച്ചക്കൊടി
മൂവാറ്റുപുഴ: കാത്തിരിപ്പിനൊടുവിൽ പോയാലിമല വിനോദസഞ്ചാര പദ്ധതിക്ക് ടൂറിസം വകുപ്പിന്റെ പച്ചക്കൊടി. പോയാലി പദ്ധതിയുടെ ഡി.പി.ആറിന് കഴിഞ്ഞ ദിവസമാണ് ടൂറിസം വകുപ്പിന്റെ അംഗീകാരം ലഭിച്ചത്. പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങൾക്ക് റവന്യൂ വകുപ്പിൽനിന്ന് 50 സെന്റ് സ്ഥലം [more…]