Month: October 2024
അടഞ്ഞുകിടന്ന വീട്ടിൽ 5000 രൂപയുടെ വൈദ്യുതി ബിൽ; വീടിനുള്ളിൽ അനധികൃത താമസക്കാരെന്ന്
കൊച്ചി: അമേരിക്കൻ മലയാളിയുടെ ഏറെക്കാലമായി അടഞ്ഞ് കിടന്ന വീട്ടിൽ 5000 രൂപയുടെ വൈദ്യുതി ബിൽ വന്നത് കണ്ട് വീട്ടുടമ ഞെട്ടി. ഉടമ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതാകട്ടെ വീടിനുള്ളിലെ അനധികൃത താമസക്കാരെയും. അമേരിക്കയിൽ കുടുംബസമേതം താമസിക്കുന്ന [more…]
യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ നാലുപേർ പിടിയിൽ
കോതമംഗലം: തങ്കളത്ത് ഞായറാഴ്ച രാത്രി നേര്യമംഗലം സ്വദേശി അലൻ ലാലുവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തങ്കളത്ത് പ്രവർത്തിക്കുന്ന ബാറിൽ മദ്യപിച്ചതിന്റെ പണം സംബന്ധിച്ച തർക്കത്തെ തുടർന്നാണ് യുവാവിനെ [more…]
ബാങ്കിൽ വ്യാജ നോട്ട് നൽകാൻ ശ്രമിച്ച ലോട്ടറി വിൽപനക്കാരൻ പിടിയിൽ
കുന്നുകര: സഹകരണ ബാങ്കിൽ വ്യാജ കറൻസി കൈമാറ്റം ചെയ്യാൻ ശ്രമിച്ച ലോട്ടറി വിൽപനക്കാരനായ യുവാവ് അറസ്റ്റിൽ. വയൽകര പ്ലാശ്ശേരി വീട്ടിൽ ശ്രീനാഥിനെ (32) ചെങ്ങമനാട് പൊലീസാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ചയാണ് സംഭവം. ബാങ്കിലുള്ള ഇയാളുടെ [more…]
പായൽ നിറഞ്ഞു; മത്സ്യബന്ധനം പ്രതിസന്ധിയിൽ
വൈപ്പിൻ: ജലോപരിതലത്തിൽ തിങ്ങി നിറഞ്ഞ പായലിലൂടെ വള്ളം തുഴയാൻ കഴിയാതെയും വലയിടാൻ കഴിയാതെയും മത്സ്യത്തൊഴിലാളികൾ. പലയിടത്തും വലവീശാനും നീട്ടാനും കഴിയുന്നില്ല. വല വീശിയാൽ ലഭിക്കുന്നത് പായലാണ്. ചീന വലകളിലും വലിയ തോതിലാണ് പായൽ വന്നടിയുന്നത്. [more…]
പയ്യെപ്പയ്യെ, കിടന്ന് കിടന്ന് മടുപ്പിച്ച്; യാത്രക്കാർ ‘ഐലൻഡി’ൽ
കൊച്ചി: കന്യാകുമാരി-ബംഗളൂരു ഐലൻഡ് എക്സ്പ്രസ് എറണാകുളം ഔട്ടറിൽ അധികസമയം പിടിച്ചിടുന്നതിലൂടെയുള്ള യാത്രക്കാരുടെ ദുരിതത്തിന് ഇനിയും പരിഹാരമായില്ല. പാതിവഴിയിലിറങ്ങി മറ്റ് ഗതാഗത മാർഗം തേടേണ്ട ഗതികേടിലാണ് ജനം. ഇതിലൂടെ സ്ഥിരം യാത്രക്കാർക്ക് അധിക ചെലവാണ് ഉണ്ടാകുന്നത്. [more…]
അങ്ങനെയങ്ങ് പറ്റിക്കാൻ വരട്ടെ!…
കൊച്ചി: സാധനസാമഗ്രികൾ വാങ്ങുമ്പോൾ വഞ്ചിക്കപ്പെടുന്നത്, ലഭ്യമാകേണ്ട സേവനങ്ങളിൽ വീഴ്ച വരുന്നത് എന്നിങ്ങനെ നീതി നിഷേധങ്ങളിൽ ഇരയാക്കപ്പെടുന്നുണ്ടോ?. ആശങ്കപ്പെടേണ്ട, പരിഹാരത്തിന് ഉപഭോക്തൃ തർക്ക പരിഹാര കമീഷനെ ബന്ധപ്പെടാം. നിങ്ങൾക്ക് ലഭിക്കേണ്ട നീതി അതിലൂടെ ഉറപ്പാക്കാം. ഏതാനും [more…]
കൂട്ടുകാരുമൊത്ത് പെരിയാറിൽ കുളിക്കാനിറങ്ങിയ എൻജിനീയറിങ് വിദ്യാർഥി മുങ്ങിമരിച്ചു
ആലുവ: കൂട്ടുകാരുമൊത്ത് പെരിയാറിൽ കുളിക്കാനിറങ്ങിയ എൻജിനീയറിങ് വിദ്യാർഥി മുങ്ങിമരിച്ചു. മുപ്പത്തടം പൊന്നാരം കവലയിൽ കപ്പിത്താൻ പറമ്പിൽ വി.ജി. ലൈജുവിന്റെ മകൻ വൈഷ്ണവാണ് (18) മരിച്ചത്. ഞായറാഴ്ച്ച രാവിലെ 11 ഓടെ കിഴക്കെ കടുങ്ങല്ലൂർ പുന്നേലിക്കടവിലായിരുന്നു [more…]
ദേശീയപാത നിർമാണം; ചളിക്കുണ്ടായി വടക്കേക്കര അടിപ്പാത
പറവൂർ: ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി വടക്കേക്കര പഴയ ദേശീയപാത പാലത്തിന് സമീപം അടിപ്പാതയിൽ ചളിയും വെള്ളക്കെട്ടും. വടക്കേക്കര ഗ്രാമ പഞ്ചായത്ത് 12ാം വാർഡിലെ ഓണത്തുക്കാട് പഴയ ദേശീയ പാത പാലത്തിന് സമീപം അടിപ്പാതയിൽ [more…]
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബംഗാൾ സ്വദേശി പിടിയിൽ
അങ്കമാലി: പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയ കേസിൽ യുവാവിനെ മൂർഷിദാബാദിൽ നിന്ന് പിടികൂടി. പശ്ചിമ ബംഗാൾ മൂർഷിദാബാദ് ജാലങ്കി സ്വദേശി സബൂജിനെയാണ് (22) സംഭവം നടന്ന് ദിവസങ്ങൾക്കകം അങ്കമാലി പൊലീസ് പിടികൂടിയത്. അങ്കമാലി [more…]
പുല്ലുവഴി ഡബിള്‍ പാലം നിര്‍മാണം അടുത്ത മാസം
പെരുമ്പാവൂര്‍: എം.സി റോഡിലെ പുല്ലുവഴി ഡബിള്‍ പാലം നിര്‍മാണം നവംബര്‍ പകുതിയോടെ ആരംഭിക്കാന്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട യോഗം രായമംഗലം പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു. രായമംഗലം ഗ്രാമപഞ്ചായത്തിലൂടെ പോകുന്ന തായ്ക്കര ഭാഗത്തെ തായ്ക്കരച്ചിറ പാലം [more…]