പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബംഗാൾ സ്വദേശി പിടിയിൽ

Estimated read time 0 min read

അ​ങ്ക​മാ​ലി: പ്ര​ണ​യം ന​ടി​ച്ച് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ കേ​സി​ൽ യു​വാ​വി​നെ മൂ​ർ​ഷി​ദാ​ബാ​ദി​ൽ നി​ന്ന് പി​ടി​കൂ​ടി.

പ​ശ്​​ചി​മ ബം​ഗാ​ൾ മൂ​ർ​ഷി​ദാ​ബാ​ദ് ജാ​ല​ങ്കി സ്വ​ദേ​ശി സ​ബൂ​ജി​നെ​യാ​ണ് (22) സം​ഭ​വം ന​ട​ന്ന് ദി​വ​സ​ങ്ങ​ൾ​ക്ക​കം അ​ങ്ക​മാ​ലി പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

അ​ങ്ക​മാ​ലി ഭാ​ഗ​ത്ത് വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളു​ടെ മ​ക​ളെ കാ​ണാ​താ​യ​താ​യി ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ല​ഭി​ച്ചു. അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി പെ​ൺ​കു​ട്ടി​യേ​യും കൊ​ണ്ട് ബ​സി​ൽ ബം​ഗ​ളു​രു​വി​ലെ​ത്തി​യ​താ​യും അ​വി​ടെ നി​ന്ന് വി​മാ​ന​മാ​ർ​ഗം കൊ​ൽ​ക്ക​ത്ത​യി​ലേ​ക്ക് ക​ട​ന്ന​താ​യും അ​റി​ഞ്ഞു. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​പ്ര​ദീ​പ് കു​മാ​ർ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ അ​ജി​ത് കു​മാ​ർ എ​ന്നി​വ​ർ ഉ​ട​ൻ കൊ​ൽ​ക്ക​ത്ത​യി​ലെ​ത്തി. അ​വി​ടെ നി​ന്ന് റോ​ഡ് മാ​ർ​ഗം ബം​ഗ്ലാ​ദേ​ശ് അ​തി​ർ​ത്തി​യി​ലെ ഉ​ൾ​ഗ്രാ​മ​മാ​യ ജാ​ല​ങ്കി​യി​ലെ​ത്തി അ​ന്വേ​ഷ​ണം തു​ട​ങ്ങി.

പ്ര​തി​യു​ടെ വീ​ട്ടി​ൽ പെ​ൺ​കു​ട്ടി​യെ താ​മ​സി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് വി​വ​രം ല​ഭി​ച്ച​തോ​ടെ ജാ​ല​ങ്കി പൊ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​വി​ടെ​യെ​ത്തി സാ​ഹ​സി​ക​മാ​യി പ്ര​തി​യെ​യും പെ​ൺ​കു​ട്ടി​യേ​യും പി​ടി​കൂ​ടി കേ​ര​ള​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു.

You May Also Like

More From Author