Month: August 2024
മരം വീണ് ഗതാഗതം സ്തംഭിച്ചു; നാശം വിതച്ച് കാറ്റ്
മൂവാറ്റുപുഴ: ബുധനാഴ്ച പുലർച്ച പെയ്ത കനത്ത മഴക്കൊപ്പം എത്തിയ കാറ്റ് മേഖലയിൽ നാശം വിതച്ചു. മരം വീണ് രണ്ട് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. മരങ്ങൾ മറിഞ്ഞുവീണ് വൈദ്യുതി ലൈനുകൾ തകർന്നു. നവീകരണ പ്രവർത്തനങ്ങൾ നടക്കുന്ന [more…]
മാലിപ്പാറ ഇരട്ടക്കൊല:പ്രതികൾക്ക് ഇരട്ട ജീവപര്യന്തം
മൂവാറ്റുപുഴ: കോതമംഗലം മാലിപ്പാറ ഗാന്ധിനഗറിൽ യുവാവിനെ ആളുമാറി മർദിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ രണ്ടു പേർ കൊല്ലപ്പെട്ട കേസിൽ ഒന്നും രണ്ടും പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും ഒരു വർഷം കഠിന തടവും രണ്ട് ലക്ഷം വീതം [more…]
പഠിക്കാം, തൊഴിലെടുക്കാനും
കൊച്ചി: വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടും തൊഴിൽ വൈദഗ്ധ്യമില്ലാത്തതാണ് മികച്ച ജോലികളിൽ നിന്ന് പലപ്പോഴും യുവജനങ്ങൾ പിന്തള്ളപ്പെടുന്നതിന് കാരണം. ഇത് ഒഴിവാക്കാൻ വിപുല പദ്ധതിയുമായി മുന്നോട്ടുപോകുകയാണ് വിദ്യാഭ്യാസ വകുപ്പ്. സർവ ശിക്ഷ കേരളയുടെ (എസ്.എസ്.കെ) നേതൃത്വത്തിൽ ആരംഭിച്ച [more…]
ഒടുവിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ഇരിപ്പിടങ്ങളായി
ആലുവ: ഒടുവിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ഇരിപ്പിടങ്ങളായി. ഇതോടെ യാത്രക്കാർക്ക് ആശ്വാസമായി. ആധുനികരീതിയിൽ പുനർനിർമിച്ച ആലുവയിലെ പുതിയ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ ഫെബ്രുവരി 20ന് തുറന്നുനൽകിയിരുന്നു. എന്നാൽ, ഇരിപ്പിടങ്ങൾ സജ്ജമാക്കാൻ കെ.എസ്.ആർ.ടി.സി തയാറായില്ല. മൂന്നാർ, തിരുവനന്തപുരം, [more…]
മൂവാറ്റുപുഴയിൽ എച്ച് 1 എൻ 1
മൂവാറ്റുപുഴ: പകർച്ച പനിക്ക് പിന്നാലെ മൂവാറ്റുപുഴയിൽ എച്ച്1 എൻ1 പനിയും വ്യാപകമാകുന്നു. കടുത്ത പനിയും തലവേദനയുമായി നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്ക് എത്തിയ യുവാവിന് അസുഖം കണ്ടെത്തി. ഇയാളെ വിദഗ്ധ ചികിത്സക്കായി ആലുവയിലെ സ്വകാര്യ [more…]
വീട്ടില്‍ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി 108 ആംബുലന്‍സ് ജീവനക്കാര്‍
പെരുമ്പാവൂര്‍: വീട്ടില്‍ പ്രസവിച്ച യുവതിക്കും കുഞ്ഞിനും കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍ രക്ഷകരായി. കോടനാട് വടക്കാമ്പിള്ളി സ്വദേശിനിയായ 28കാരിയാണ് വീട്ടില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. തിങ്കളാഴ്ച വൈകീട്ട് ആറരയോടെ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുവതിയെ [more…]
ഗ്രാമപ്രദേശങ്ങളിൽ ബസ് റൂട്ടുകൾ അനുവദിക്കണം; ജനകീയ സദസ്സിൽ 100ലേറെ അപേക്ഷകൾ
അങ്കമാലി: മേഖലയിലെ ഗ്രാമ പ്രദേശങ്ങളിൽ ബസ് റൂട്ടുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് അങ്കമാലി നഗരസഭയുടെയും, സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജനകീയ സദസ്സിൽ 100ലേറെ നിർദേശങ്ങളുയർന്നു. ഗതാഗതവകുപ്പ് മന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് ജനകീയ സദസ്സ് [more…]
ദേശീയപാത നിർമാണത്തിലെ അപാകത; ജനകീയ സമരസമിതി ഹർത്താലും ഉപരോധവും നടത്തി
പറവൂർ: നിർദിഷ്ട ദേശീയപാത 66ൽ പട്ടണം കവലയിൽ അടിപ്പാത നിർമിക്കുക, നിർമാണത്തിലെ അപാകതകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ ഹർത്താലും ദേശീയപാത ഉപരോധവും സംഘടിപ്പിച്ചു. പട്ടണം എസ്.എൻ.ഡി.പി ക്ഷേത്ര പരിസരത്തുനിന്ന് [more…]
ജി.എസ്.ടി ഉദ്യോഗസ്ഥരുടെ ദ്രോഹനടപടി; ഹര്‍ത്താലും ധര്‍ണയും നടത്തി
പെരുമ്പാവൂർ: ആദായ നികുതി ഉദ്യോഗസ്ഥരുടെ വ്യാപാരിദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഐക്യവേദിയുടെ നേതൃത്വത്തിൽ പെരുമ്പാവൂർ ജി.എസ്.ടി ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. ബുധനാഴ്ച എ.എം റോഡിലെ പെറ്റല്‍സ് ലേഡീസ് ഷോപ്പിൽ ഉദ്യോഗസ്ഥർ [more…]
മൂവാറ്റുപുഴ നഗരമധ്യത്തിൽ മാലിന്യ തടാകം; മലിനജലം തടയാൻ ശ്രമം തുടങ്ങി
മൂവാറ്റുപുഴ: മാലിന്യം ഒഴുകി എത്തി കെട്ടി കിടക്കുന്ന നഗരമധ്യത്തിലെ മാലിന്യ തടാകത്തിലേക്ക് മലിനജലം എത്തുന്നത് തടയാൻ നഗരസഭ നീക്കം ആരംഭിച്ചു. നഗരത്തിലെ മുനിസിപ്പൽ സ്റ്റേഡിയത്തിനും ആധുനിക മത്സ്യ മാർക്കറ്റിനും സമീപം ടൗൺ യു.പി. സ്കൂളിനോട് [more…]