ഗ്രാമപ്രദേശങ്ങളിൽ ബസ് റൂട്ടുകൾ അനുവദിക്കണം; ജനകീയ സദസ്സിൽ 100ലേറെ അപേക്ഷകൾ

Estimated read time 0 min read

അ​ങ്ക​മാ​ലി: മേ​ഖ​ല​യി​ലെ ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ളി​ൽ ബ​സ് റൂ​ട്ടു​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ങ്ക​മാ​ലി ന​ഗ​ര​സ​ഭ​യു​ടെ​യും, സ​ബ് റീ​ജന​ൽ ട്രാ​ൻ​സ്പോ​ർ​ട്ട്​ ഓ​ഫി​സി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ജ​ന​കീ​യ സ​ദ​സ്സി​ൽ 100ലേ​റെ നി​ർ​ദേ​ശ​ങ്ങ​ളു​യ​ർ​ന്നു. ഗ​താ​ഗ​ത​വ​കു​പ്പ് മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ജ​ന​കീ​യ സ​ദ​സ്സ് വി​ളി​ച്ചു​ചേ​ർ​ത്ത​ത്. അ​ങ്ക​മാ​ലി, ആ​ലു​വ നി​യോ​ജ​ക മ​ണ്ഡ​ല പ​രി​ധി​യി​ലെ വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ൾ, ബ​സു​ട​മ​ക​ൾ, തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, സ​ന്ന​ദ്ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ അ​ട​ക്കം ജ​ന​കീ​യ സ​ദ​സ്സി​ൽ ബ​സ് റൂ​ട്ട് ആ​വ​ശ്യ​പ്പെ​ട്ട് അ​നേ​കം അ​പേ​ക്ഷ​ക​ളാ​ണ് സ​മ​ർ​പ്പി​ച്ച​ത്.

ഗ്രാ​മ​ങ്ങ​ളി​ലു​ട​നീ​ളം ബ​സ് സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തോ​ടെ ഉ​ണ്ടാ​കു​ന്ന വി​ക​സ​ന​വും, തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ളും, ​ക്ലേ​ശ​ങ്ങ​ൾ ഒ​ഴി​വാ​കു​ന്ന​തും ചൂ​ണ്ടി​ക്കാ​ട്ടി. റോ​ജി എം. ​ജോ​ൺ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ല്ലാ നി​ർ​ദേ​ശ​ങ്ങ​ളും ച​ർ​ച്ച ചെ​യ്ത് പ്രാ​യോ​ഗി​ക ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് എം.​എ​ൽ.​എ പ​റ​ഞ്ഞു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ മാ​ത്യു തോ​മ​സ് നി​ർ​ദേ​ശ​ങ്ങ​ളും അ​പേ​ക്ഷ​ക​ളും എ​റ​ണാ​കു​ളം ആ​ർ.​ടി.​ഒ ബി. ​ഷ​ഫീ​ഖി​ന് കൈ​മാ​റി. ന​ഗ​ര​സ​ഭ ഉ​പാ​ധ്യ​ക്ഷ സി​നി മ​നോ​ജ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ കൊ​ച്ചു ത്രേ​സ്യ ത​ങ്ക​ച്ച​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ല​തി​ക ശ​ശി​കു​മാ​ർ, കെ.​വി. ബി​ബീ​ഷ്, ഷൈ​ജ​ൻ തോ​ട്ട​പ്പി​ള്ളി, വി​ൽ​സ​ൺ കോ​യി​ക്ക​ര, പി.​യു. ജോ​മോ​ൻ, എ.​വി. സു​നി​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

You May Also Like

More From Author