Month: August 2024
എച്ച്.എം.ടി സ്വകാര്യവത്കരണത്തിന് കൂട്ടുനിൽക്കില്ല –എച്ച്.ഡി. കുമാരസ്വാമി
കളമശ്ശേരി: കേന്ദ്ര പൊതുമേഖല കമ്പനിയായ എച്ച്.എം.ടിയെ സ്വകാര്യവത്കരിക്കാൻ കൂട്ടുനിൽക്കില്ലെന്ന് കേന്ദ്ര ഘന വ്യവസായ മന്ത്രി എച്ച്.ഡി കുമാരസ്വാമി. കളമശ്ശേരി യൂണിറ്റ് സന്ദർശിച്ചശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. ഒരു കാരണവശാലും ജീവനക്കാർ പരിഭ്രാന്തരാവേണ്ടെന്നും എച്ച്.എം.ടിയുടെ പൂർവകാല പ്രതാപം [more…]
ലഹരിക്കെതിരെ പിടിമുറുക്കി എക്സൈസ്; ആറുമാസം അറസ്റ്റിലായത് 1000 പേർ
കൊച്ചി: ജില്ലയിൽ ലഹരി മാഫിയയുടെ അടിവേരറുക്കാനുള്ള എക്സൈസ് വകുപ്പിന്റെ ശ്രമങ്ങളിൽ ആറുമാസത്തിനിടെ അകത്തായത് 1000ത്തിലേറെ പേർ. അബ്കാരി, എൻ.ഡി.പി.എസ് നിയമങ്ങൾ പ്രകാരം 2024 ജനുവരി മുതൽ ജൂൺ വരെ 1049 പേരാണ്. ഇതിൽ 625 [more…]
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വരുമ്പോൾ നിർണായക റോളിൽ ഡബ്ല്യു.സി.സി
കൊച്ചി: ഏറെക്കാലത്തെ ചർച്ചക്കും പോരാട്ടത്തിനുമൊടുവിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുമ്പോൾ സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്ല്യു.സി.സിക്കിത് (വിമൻ ഇൻ സിനിമ കലക്ടിവ്) അഭിമാന നിമിഷം. കൂട്ടായ്മയുടെ നിരന്തര പ്രയത്നത്തിന്‍റെകൂടി ഫലമായാണ് സിനിമ മേഖലയിലെ ലൈംഗിക [more…]
കെ.എസ്.ഇ.ബി വടക്കേക്കര സെക്ഷൻ ഇല്ലാതാക്കാനുള്ള നീക്കത്തിൽ പ്രതിഷേധം
പറവൂർ: കെ.എസ്.ഇ.ബി വടക്കേക്കര സെക്ഷൻ ഇല്ലാതാക്കാനുള്ള നീക്കത്തിൽ നിന്നും കെ.എസ്.ഇ.ബി ലിമിറ്റഡ് അധികൃതർ പിന്മാറണമെന്ന ആവശ്യം ശക്തമാകുന്നു. ഇക്കാര്യത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ, വകുപ്പ് മന്ത്രി, കെ.എസ്.ഇ.ബി എന്നിവർക്ക് നിവേദനം നൽകാൻ [more…]
പെരുമ്പാവൂരിലെ ഗതാഗത പരിഷ്‌കാരം; റിപ്പോര്‍ട്ട് തയാറാക്കാൻ വിദഗ്ധരെ ചുമതലപ്പെടുത്തി
പെരുമ്പാവൂര്‍: നഗരത്തിൽ ഏര്‍പ്പെടുത്തേണ്ട ഗതാഗത പരിഷ്കാരങ്ങളെക്കുറിച്ച് സമഗ്രമായി പഠിച്ച് ശാസ്ത്രീയമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ എസ്.സി.എം.എസ് സ്കൂള്‍ ഓഫ് റോഡ് സേഫ്റ്റി ട്രാന്‍സ്പോര്‍ട്ടേഷനെ ചുമതലപ്പെടുത്തിയതായി എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എ അറിയിച്ചു. നിയോജകമണ്ഡലത്തിലെ യാത്രക്ലേശം അനുഭവിക്കുന്ന വിഷയവും [more…]
കുരുക്കോട് കുരുക്ക്; നിരത്തുകളിൽ ദുരിതംപേറി ജനം
കൊച്ചി: ഗതാഗതക്കുരുക്കിൽ ജനം നട്ടംതിരിയുമ്പോഴും പരിഹാരമൊരുക്കാതെ അധികൃതർ. നാളുകളായി ജില്ലയിലെ പ്രധാന പട്ടണങ്ങളെല്ലാം രൂക്ഷമായ ഗതാഗതക്കുരുക്കിലാണ്. നഗര പ്രദേശങ്ങളിലെത്തിയാൽ പോയന്റ് കടക്കണമെങ്കിൽ സമയമേറെ എടുക്കുമെന്നതാണ് അവസ്ഥ. എറണാകുളം നഗരത്തിന് പുറമേ ജില്ലയിലെ പ്രധാന നഗരങ്ങളായ [more…]
റോഡ് നിർമിക്കാൻ കുഴിച്ച കാനയിൽ ജീപ്പ് തലകീഴായി മറിഞ്ഞു; രക്ഷകനായി കെ.എസ്.ആർ.ടി.സി ഡ്രൈവർ
കോതമംഗലം: കൊച്ചി -ധനുഷ്കോടി ദേശീയപാതയിൽ റോഡ് നിർമാണത്തിനായി തീർത്ത കാനയിൽ ജീപ്പ് തലകീഴായി മറിഞ്ഞു. നേര്യമംഗലം തലക്കോട് പുത്തൻകുരിശിന് സമീപം ദേശീയപാത നിർമാണത്തിനായി കുഴിച്ച കാനയിലാണ് അപകടം. തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെയാണ് അപകടം. അടിമാലി [more…]
ജനസേവ ശിശുഭവനിലെ ഇരുപത്തഞ്ചാമത്തെ വിവാഹം; രാജേശ്വരിമോൾക്ക് വരനായി നിതിൻലാൽ
ആലുവ: ജനസേവ ശിശുഭവനിലെ രാജേശ്വരിമോൾക്ക് തുണയായി ഇനിമുതൽ നിതിൻലാൽ ഉണ്ടാകും. ഞായറാഴ്ച രാവിലെ 11:30ന് ഗുരുവായൂർ അമ്പലനടയിൽ വച്ച് നിതിൻലാൽ രാജേശ്വരിയെ താലിചാർത്തി. ജനസേവ ശിശുഭവൻ പ്രസിഡൻ്റ് അഡ്വ. ചാർളി പോളിൻ്റെ സാന്നിധ്യത്തിൽ ചെയർമാൻ [more…]
പൊലീസ് മെഡൽ നേട്ടത്തിൽ അഭിമാനത്തോടെ ചന്ദ്രലേഖ
പെരുമ്പാവൂര്‍: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അര്‍ഹയായ എറണാകുളം റൂറല്‍ ജില്ലയിലെ കോടനാട് പൊലീസ് സ്റ്റേഷന്‍ സീനിയര്‍ സിവില്‍ ഓഫീസര്‍ എം.സി. ചന്ദ്രലേഖ സാമൂഹിക പ്രതിബദ്ധതയുള്ള ഉദ്യോഗസ്ഥ. ഔദ്യോഗികരംഗത്ത് 20 വര്‍ഷം പൂര്‍ത്തിയാകുന്ന [more…]
ഒക്കല്‍ വിത്തുൽപാദന കേന്ദ്രത്തിലെ നടുമുറ്റവും സ്റ്റേജും ഉദ്ഘാടനത്തിനൊരുങ്ങി
പെരുമ്പാവൂര്‍: ജില്ല പഞ്ചായത്തിന്റെ കീഴിലെ കര്‍ഷക ക്ഷേമ വികസന വകുപ്പിന്റെ ഒക്കല്‍ വിത്തുല്പാദന കേന്ദ്രത്തില്‍ നടപ്പാക്കുന്ന ഫാം ടൂറിസം പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച നടുമുറ്റവും ഓപണ്‍ എയര്‍ സ്റ്റേജും ഉദ്ഘാടനത്തിന് സജ്ജമായി. എം.സി റോഡിനോട് [more…]