Month: May 2024
മയക്കുമരുന്നിനെതിരെ നടപടി ഊർജിതമാക്കി പൊലീസ്
പെരുമ്പാവൂര്‍: മയക്കുമരുന്നിനും അനാശാസ്യ പ്രവൃത്തികള്‍ക്കുമെതിരെ നടപടികൾ ഊർജിതമാക്കി പൊലീസ്. പ്രൈവറ്റ് ബസ് സ്റ്റാൻഡ്, ബിവറേജ് ഔട്ടലെറ്റ് പരിസരം, പി.പി റോഡ്, കെ.എസ്.ആര്.ടി.സി സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളില്‍ പൊലീസിന്റെ പരിശോധന വ്യാപകമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ 93 [more…]
നഗര റോഡ് വികസനം സ്തംഭിച്ചിട്ട് നാലുമാസം
മൂവാറ്റുപുഴ: നഗരവാസികളെ ബുദ്ധിമുട്ടിലാക്കി നഗരറോഡ് വികസനം സ്തംഭിച്ചിട്ട് നാല് മാസം പിന്നിട്ടു. കഴിഞ്ഞ ഡിസംബറിൽ തീരേണ്ട പണിയുടെ കരാർ കലാവധി കഴിഞ്ഞെന്ന കാരണത്താൽ കോൺട്രാക്ടർ പിൻവാങ്ങിയതാണ് പ്രതിസന്ധിക്ക് കാരണമായത്. പിന്നീട് റോഡ് നവീകരണ പ്രവർത്തനങ്ങളുടെ [more…]
മത്സരയോട്ടം; ബസ് ജീവനക്കാർ ഏറ്റുമുട്ടി
തോപ്പുംപടി: മത്സരയോട്ടത്തെ തുടർന്ന് രണ്ടു ബസിലെ ജീവനക്കാർ ബസിനുള്ളിൽ ഏറ്റുമുട്ടി. സംഘർഷത്തെ തുടർന്ന് പേടിച്ച സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ ബസിൽനിന്ന് ഇറങ്ങിയോടി. രാത്രി എട്ടോടെ നേവൽ ബേസിന് സമീപമാണ് സംഭവം. ഫോർട്ട്കൊച്ചി-കാക്കനാട് റൂട്ടിൽ സർവിസ് [more…]
സൗരോർജ ബൈക്ക് നിർമിച്ച് ഇലാഹിയ എൻജിനീയറിങ് കോളജ് വിദ്യാർഥികൾ
മൂവാറ്റുപുഴ: സൗരോർജ ബൈക്ക് നിർമിച്ച് ഇലാഹിയ എൻജിനീയറിങ് കോളജ് വിദ്യാർഥികൾ. പെട്രോളും വൈദ്യുതിയും ഉപയോഗിക്കാതെ സൗരോർജം മാത്രം ഉപയോഗപ്പെടുത്തി ചെലവുകുറഞ്ഞ രീതിയിൽ ഉപയോഗിക്കാൻ കഴിയുന്ന സോളാർ ഇലക്ട്രിക് ഹൈബ്രിഡ് ബൈക്ക് നിർമിച്ചാണ് ഇലക്ട്രിക്കൽ എൻജിനീയറിങ് [more…]
അടിയോടി പാർക്കിനെ ഭൂതത്താൻകെട്ട് അനുബന്ധ ടൂറിസം കേന്ദ്രമായി മാറ്റാൻ നടപടി ആരംഭിച്ചു
കോതമംഗലം: പിണ്ടിമന പഞ്ചായത്ത് പത്താം വാർഡിലെ അടിയോടി ഓക്സിജൻ ബയോഡൈവേഴ്സിറ്റി പാർക്കിനെ ഭൂതത്താൻകെട്ട് അനുബന്ധ ടൂറിസം കേന്ദ്രമായി മാറ്റാനുള്ള നടപടികൾക്ക് തുടക്കം. ഇതിന്റെ ഭാഗമായി ജില്ല ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ആർ.സി. പ്രേം ഭാസ്, [more…]
ഊതിക്കൽ’ പരിശോധന ഭയന്ന് ഡ്രൈവർമാർ മുങ്ങുന്നു; പണികിട്ടി കെ.എസ്.ആർ.ടി.സി
കൊച്ചി: മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ കെ.എസ്.ആർ.ടി.സി കർശനമാക്കിയ ബ്രത്ത് അനലൈസർ പരിശോധന ഭയന്ന് ഡ്രൈവർമാർ മുങ്ങുന്നു. ഇതോടെ പലയിടത്തും സർവിസ് മുടങ്ങുന്ന സ്ഥിതിയായി. അനലൈസറിൽ പൂജ്യത്തിനുമുകളിൽ റീഡിങ് കാണിച്ചാൽ ശിക്ഷ സസ്പെൻഷനാണെന്നതാണ് ഡ്രൈവർമാർ എത്താത്തതിന് [more…]
വ്യാജ ഷെയർ ട്രേഡിങ് ആപ്പിലൂടെ ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ
കാക്കനാട്: വ്യാജ ഷെയർ ട്രേഡിങ് ആപ്ലിക്കേഷൻ വഴി കാക്കനാട് സ്വദേശിയായ വ്യവസായിയുടെ ലക്ഷങ്ങൾ തട്ടിയ പ്രതിയെ പിടികൂടി. മധ്യപ്രദേശിലെ ഇൻഡോർ ദ്വാരകപുരിയിൽ നിന്നാണ് പ്രതി അതുൽ രാജ്നോടിനെ കൊച്ചി സൈബർ ക്രൈം പൊലീസ് അറസ്റ്റ് [more…]
കടയിൽ കയറി കുത്തിക്കൊന്ന സംഭവം; പ്രതി പിടിയിൽ
ഫോർട്ട്കൊച്ചി: സൗദി സെൻറ് ആൻറണീസ് സ്കൂളിനു സമീപത്തെ കടയിൽ കയറി കട നടത്തിപ്പുകാരനായ മൂലങ്കുഴി കരുവേലിപ്പറമ്പിൽ ബിനോയ് സ്റ്റാൻലിയെ (46) കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. മുണ്ടംവേലി അത്തിപൊഴിയിൽ പുത്തൻ പാടത്ത് വീട്ടിൽ അലൻ [more…]
അനധികൃത പലിശ ഇടപാട്; മൂന്നുപേർ പിടിയിൽ
കൊച്ചി: സിറ്റി ഡാൻസാഫ് സംഘവും സെൻട്രൽ പൊലീസും ലോഡ്ജുകൾ കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡിൽ അനധികൃത പലിശ ഇടപാട് നടത്തുന്ന മൂന്നുപേർ പിടിയിലായി. തൃശൂർ ഒല്ലൂർ അക്കര വീട്ടിൽ ആൻറോൻ ജെ. അക്കര (27), പറവൂർ [more…]
ഓഹരി വ്യാപാരത്തിന്റെ മറവിൽ 25 കോടി തട്ടി; പ്രതി അറസ്റ്റിൽ
കൊച്ചി: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നൂറിലധികം പേരിൽ നിന്നായി 25 കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തിലെ പ്രതി അറസ്റ്റിൽ. കണ്ണൂർ ചിറക്കൽ പുതിയ തെരുവ് 9ഇ ഗ്രാന്റ് സ്റ്റാൻഡ് അസറ്റ് അപ്പാർട്ട്മെന്റിൽ താമസിക്കുന്ന [more…]