Month: May 2024
നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; അടിയില്‍പെട്ട് ഡ്രൈവർക്ക് ദാരുണാന്ത്യം
മൂവാറ്റുപുഴ: വീടിന് മുന്നിൽ ട്രാവലർ പാർക്ക് ചെയ്തശേഷം നടക്കുകയായിരുന്ന യുവാവ്, മുന്നോട്ട് നീങ്ങിയ അതേ വാഹനത്തിനടിയിൽപെട്ട് മരിച്ചു. വാഹനത്തിന്റെ ഡ്രൈവർ വാളകം കുന്നയ്ക്കാല്‍ തേവര്‍മഠത്തില്‍ നന്ദുവാണ് (25) മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് 12ഓടെയാണ് അപകടമുണ്ടായത്. [more…]
മഴ തുടങ്ങി; മാർക്കറ്റ് റോഡിലെ വെള്ളക്കെട്ടും
ആലുവ: മാർക്കറ്റ് റോഡിലെ വെള്ളക്കെട്ടിന് ശമനമില്ല. വർഷങ്ങളായി തുടരുന്ന ദുരിതത്തിന് ശാശ്വത പരിഹാരം കാണാൻ അധികൃതർക്കാകുന്നില്ല. ഇതുമൂലം വ്യാപാരികളും യാത്രക്കാരും ദുരിതമനുഭവിക്കുകയാണ്. കാന നിർമാണത്തിലെ അശാസ്ത്രീയതയാണ് പ്രശ്നങ്ങൾക്കിടയാക്കുന്നത്. ബുധനാഴ്ച വൈകീട്ടുണ്ടായ മഴയിലാണ് മാർക്കറ്റ് റോഡിൽ [more…]
പശുവിന്റെ ഫോട്ടോയിലെ വ്യത്യാസം: ക്ലെയിം നിഷേധിച്ചതിന് നഷ്ടപരിഹാരം
കോതമംഗലം: പശുവിന്റെ ഫോട്ടോകളിലെ വ്യത്യാസം പറഞ്ഞ് ക്ഷീര കർഷകന് ഇൻഷുറൻസ് കമ്പനി നിരസിച്ച ക്ലെയിമും നഷ്ടപരിഹാരവും കോടതി ചെലവും നൽകാൻ ഉപഭോക്തൃ കോടതി വിധി. കോതമംഗലം ഇഞ്ചൂർ നിവാസി വേണുരാജൻ നായരാണ് പരാതിക്കാരൻ. 2021 [more…]
കൂട്ടിലടച്ച ഒരു നായ്ക്ക് കൂടി പേ ലക്ഷണം
മൂവാറ്റുപുഴ: പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭ പിടികൂടി കൂട്ടിലടച്ച ഒരു നായ്ക്ക് പേവിഷബാധയുടെ ലക്ഷണം. ഇതിനെ പ്രത്യേകം തയാറാക്കിയ കൂട്ടിലേക്ക് മാറ്റി. നഗരസഭ ചൊവ്വാഴ്ച പിടികൂടി ഷെൽട്ടറിൽ അടച്ച 14 നായ്ക്കളിൽ ഒന്നിന്നാണ് ലക്ഷണങ്ങൾ [more…]
നാടിനെ ആശങ്കയിലാക്കി മഞ്ഞപ്പിത്തം പടരുന്നു
കൊച്ചി: ജില്ലയെ ആശങ്കയിലാക്കി മഞ്ഞപ്പിത്ത വ്യാപനം തുടരുന്നു. പെരുമ്പാവൂർ വേങ്ങൂരിൽ വലിയ തോതിൽ രോഗം റിപ്പോർട്ട് ചെയ്തതോടെ ആശങ്ക ഇരട്ടിക്കുകയാണ്. ജല അതോറിറ്റിയുടെ കുടിവെള്ള വിതരണത്തിലെ പാളിച്ചയാണ് രോഗകാരണമെന്ന് വിലയിരുത്തലുകളും പുറത്തുവരുന്നുണ്ട്. കഴിഞ്ഞ ഏതാനും [more…]
അങ്കമാലിയിൽ വാഹനമിടിച്ച് മരിച്ചയാളെ തിരിച്ചറിഞ്ഞില്ല
അങ്കമാലി: ദേശീയപാതയിൽ അങ്കമാലി ചെറിയവാപ്പാലശ്ശേരിക്ക് സമീപം യുവാവ് അജ്ഞാത വാഹനമിടിച്ച് മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ചൊവ്വാഴ്ച രാത്രി 9.50ഓടെ ചെറിയവാപ്പാലശ്ശേരിയിലെ അങ്കമാലി സബ് സ്റ്റേഷന് സമീപമാണ് അജ്ഞാത വാഹനമിടിച്ച് അവശനായ നിലയിൽ യുവാവിനെ കണ്ടത്. [more…]
കാനയിലേക്ക് വാഹനം മറിഞ്ഞ് അപകടം: റിട്ട. അധ്യാപിക മരിച്ചു; നടൻ മാത്യുവിന്റെ മാതാപിതാക്കൾക്ക് പരിക്ക്
കൊച്ചി: ദേശീയപാതയിൽ കോലഞ്ചേരി ശാസ്താംമുകളിൽ നിർമാണം നടക്കുന്ന കാനയിലേക്ക് വാഹനം മറിഞ്ഞ് ഒരു മരണം. റിട്ട. അധ്യാപിക മാമല തുരുത്തിയിൽ ബീന (60) ആണ് മരിച്ചത്. മൂന്നു പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ എറണാകുളം മെഡിക്കൽ [more…]
മഞ്ഞപ്പിത്ത വ്യാപനം; ആശങ്കയില്‍ വേങ്ങൂര്‍ പഞ്ചായത്ത്
പെരുമ്പാവൂര്‍: മഞ്ഞപ്പിത്തം പടര്‍ന്നുപിടിക്കുന്ന വേങ്ങൂര്‍ പഞ്ചായത്തിലെ ജനങ്ങള്‍ ആശങ്കയില്‍. ദിവസംതോറും രോഗം പടര്‍ന്നുപിടിക്കുമ്പോള്‍ നിയന്ത്രണങ്ങള്‍ പാളുന്നതായി നാട്ടുകാര്‍. ഇതിനകം 200നടുത്ത് പേർക്കള രോഗം ബാധിച്ചിട്ടുണ്ട്. മലിനജലത്തില്‍നിന്ന് പകരുന്ന ഹൈപ്പറ്റൈറ്റിസ് എ രോഗബാധയാണ് പടര്‍ന്നുപിടിക്കുന്നത്. ആശുപത്രിയില്‍ [more…]
ഒടുവിൽ ആധുനിക മത്സ്യമാർക്കറ്റ് നായ് സംരക്ഷണ കേന്ദ്രം
മൂവാറ്റുപുഴ: രണ്ടുകോടി രൂപ ചെലവിൽ നഗരസഭ നിർമിച്ച ആധുനിക മത്സ്യമാർക്കറ്റ് തെരുവുനായ് ഷെൽട്ടറായി. ടൗണിലെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ വ്യാഴാഴ്ച നാട്ടുകാരെ ആക്രമിച്ച വളർത്തുനായ് പേവിഷബാധയെ തുടർന്ന് ഞായറാഴ്ച ചത്തിരുന്നു. ഇതോടെയാണ് നായുമായി സമ്പർക്കത്തിലേർപ്പെട്ട [more…]
റോഷ്നി പദ്ധതി @ എസ്.എസ്.എൽ.സി;100 ശതമാനം അന്തർ സംസ്ഥാന വിദ്യാർഥികൾ
കൊച്ചി: പത്താം ക്ലാസ് പരീക്ഷയിൽ റോഷ്നി പദ്ധതി കൈപിടിച്ചത് 85 അന്തർ സംസ്ഥാന വിദ്യാർഥികളെ. ഏഴുവർഷം മുമ്പ് ജില്ലയിലെ സ്കൂളുകളിൽ ആരംഭിച്ച റോഷ്നി പദ്ധതിയാണ് ഇക്കുറി എസ്.എസ്.എൽ.സി പരീക്ഷയിൽ അന്തർ സംസ്ഥാന വിദ്യാർഥികൾക്ക് സ്വപ്നനേട്ടം [more…]