Month: May 2024
രാസമാലിന്യമുപയോഗിച്ച് ഭൂമി നികത്തുന്നതായി പരാതി
അങ്കമാലി: നായത്തോട് സൗത്തിൽ നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷന് വിളിപ്പാടകലെ രാസാവശിഷ്ടമടങ്ങിയ മാലിന്യമുപയോഗിച്ച് ഭൂമി നികത്തുന്നതായി പരാതി. പ്ലൈവുഡ് കമ്പനിയുടേതടക്കമുള്ള വിവിധ സ്വകാര്യ സ്ഥാപനങ്ങളുടെ അധീനതയിലുള്ള ഭൂമിയാണ് വ്യാപകമായി പുറന്തള്ളിയ രാസമാലിന്യങ്ങളടക്കം ഉപയോഗിച്ച് നികത്തുന്നത്രെ. മഴ [more…]
പെരിയാറിലെ അനധികൃത മണൽവാരൽ; തുരുത്ത് റെയിൽവേ പാലത്തിന് ഭീഷണി
ആലുവ: പെരിയാറിലെ അനധികൃത മണൽവാരൽ തുരുത്ത് റെയിൽവേ പാലത്തിന് ഭീഷണിയാകുന്നു. തുരുത്ത് കേന്ദ്രീകരിച്ച് നടക്കുന്ന മണൽ ഖനനമാണ് പാലത്തിന് ഭീഷണിയായിരിക്കുന്നത്. പാലത്തെ താങ്ങിനിർത്തുന്ന കോൺക്രീറ്റ് തൂണുകൾക്ക് സമീപമാണ് വൻതോതിൽ മണൽ ഖനനം. തുരുത്ത് എസ്.എൻ [more…]
തെരുവുനായ്ക്കളെ ഷെൽട്ടറിലാക്കി വാക്സിൻ നൽകും
മൂവാറ്റുപുഴ: നഗരത്തിൽ എട്ടുപേരെ കടിച്ച് പരിക്കേൽപിച്ച നായ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ മുഴുവൻ തെരുവു നായ്ക്കളെയും പിടികൂടി ഷെൽട്ടറിൽ പാർപ്പിച്ച് നിരീക്ഷിക്കാൻ നീക്കം. തിങ്കളാഴ്ച വൈകീട്ട് ചേർന്ന മൂവാറ്റുപുഴ നഗരസഭ കൗൺസിൽ അടിയന്തരയോഗത്തിലാണ് [more…]
കൊച്ചി മെട്രോ ഫീഡർ ഓട്ടോ; കാർഡുകൾ ഉപയോഗിച്ച് പണമടക്കാം
കൊച്ചി: കൊച്ചി മെട്രോയുടെ ഫീഡർ ഓട്ടോറിക്ഷകളിൽ പി.ഒ.എസ് മെഷീനുകൾവഴി നിരക്കുകൾ നൽകാനാകുന്ന സേവനം ആരംഭിച്ചു. കെ.എം.ആർ.എൽ മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്റ പദ്ധതി ഉദ്ഘാടനംചെയ്തു. പത്തടിപ്പാലം പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ കെ.എം.ആർ.എൽ [more…]
പുതുവൈപ്പ് ബീച്ചിൽ അപകടം പതിയിരിപ്പുണ്ട്; സുരക്ഷയില്ല
വൈപ്പിന്‍: വിലക്കുകള്‍ ലംഘിച്ച് യുവാക്കൾ ഐ.ഒ.സി ഗ്യാസ് പ്ലാന്റിന്റെ പടിഞ്ഞാറെ മതിലിനരികിലൂടെ കടലിലേക്കിറങ്ങിയതാണ് ദുരന്തത്തിൽ കലാശിച്ചത്. തെക്കന്‍മേഖലയിലെ പുതുവൈപ്പ്, വളപ്പ് ബീച്ചുകളില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആറോളം ജീവനാണ് പൊലിഞ്ഞത്. ബീച്ചുകളിലൊന്നും തന്നെ ഒരുവിധ [more…]
വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ
ആലുവ: വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ. ആലുവ നസ്രത്ത് റോഡിൽ രാജേഷ് നിവാസിൽ രാജേഷ് (കൊച്ചമ്മാവൻ രാജേഷ് 44 ), പൈപ്പ് ലൈൻ റോഡിൽ മാധവപുരം കോളനിയ്ക്ക് [more…]
കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്
പെരുമ്പാവൂര്‍: കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്. എം.സി റോഡില്‍ താന്നിപ്പുഴ സെന്റ് ജോസഫ് ചര്‍ച്ചിന് സമീപം ശനിയാഴ്ച രാത്രി 9.30ന് ആയിരുന്നു അപകടം. അഗ്നിരക്ഷ സേന കാര്‍ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ [more…]
അർബുദത്തോട് സുല്ലിടാതെ ഉമർ മിസ്ബാഹ്; എൻജിനീയറിങ്ങിലും തിളങ്ങുന്ന വിജയം
ആലുവ: മാരകരോഗത്തിന് മുന്നിൽ പകച്ചുനിൽക്കാതെ വിജയങ്ങൾ വെട്ടിപ്പിടിക്കുകയാണ് ഉമർ മിസ്ബാഹ്. പത്താം ക്ലാസിലും പ്ലസ് ടുവിലും ഉന്നതവിജയം നേടിയ ശേഷം ഏയ്റോനോട്ടിക്കൽ എൻജിനീയറിങ്ങിലും ഫസ്റ്റ് ക്ലാസ്സോടെ വിജയം കണ്ടു. ആലുവ ചാലയ്ക്കൽ അമ്പലപറമ്പ് കീഴ്ത്തോട്ടത്തിൽ [more…]
രണ്ടു മാസം, ജലാശയങ്ങളിൽ പൊലിഞ്ഞത് 25 ജീവൻ
കൊച്ചി: രണ്ട് മാസത്തിനിടെ ജില്ലയിലെ ജലാശയങ്ങൾ കവർന്നത് 25 ജീവനുകൾ. ജില്ലയിലെ പുഴകളിലും തോടുകളിലും കുളങ്ങളിലുമായാണ് ഇത്രയും പേരുടെ ജീവൻ നഷ്ടമായത്. മാർച്ച് 15 മുതലുളള കണക്കുകളനുസരിച്ചാണ് മുങ്ങി മരണങ്ങൾ വൻ തോതിലുയർന്നത്. ഫോർട്ട് [more…]
വേനൽമഴയും മിന്നലും നാശം വിതച്ചു
മൂവാറ്റുപുഴ: മിന്നലിലും കാറ്റിലും മൂവാറ്റുപുഴ മേഖലയിൽ വ്യാപക നാശം. കാറ്റിൽ മരംവീണ് വീട് തകർന്നു. മിന്നലേറ്റ് കൂറ്റൻ തേക്ക് ചിതറിത്തെറിച്ചു. പായിപ്ര ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ ഈസ്റ്റ് വാഴപ്പിള്ളി നിരപ്പിൽ കിഴക്കേ കടവിന് സമീപം [more…]