Month: February 2025
ഫാക്ട് ഭൂമിയിൽ തള്ളിയ മാലിന്യത്തിന് തീപിടിച്ചു
ഫാക്ട് ഭൂമിയിലെ മാലിന്യത്തിൽ നിന്നും തീയും പുകയും ഉയരുന്നു കളമശ്ശേരി: അനധികൃതമായി തള്ളിയ പ്ലാസ്റ്റിക് അടങ്ങിയ മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു. ഫാക്ടിന്റെ ഏക്കർ കണക്കിന് ഭൂമിയിലെ പുല്ലും കാടും കത്തിനശിച്ചു. ഏലൂർ നഗരസഭ പ്രദേശത്തെ [more…]
പൈപ്പ് പൊട്ടി ആലങ്ങാട് ശുദ്ധജലവിതരണം നിലച്ചു
മറിയപ്പടി സിമിലിയക്ക് സമീപം കുടിവെള്ള പൈപ്പ് ലൈൻ തകർന്ന് വെള്ളം പാഴാകുന്നു ആലങ്ങാട്: ആലങ്ങാട് പഞ്ചായത്തിന്റെ എട്ടോളം പ്രദേശങ്ങളിൽ ശുദ്ധജല പൈപ്പ് ലൈൻ പൊട്ടിയതിനെ തുടർന്ന് ശുദ്ധജലം വിതരണം നിലച്ചു. കുടിവെള്ളം ലഭിക്കാതെ നാട്ടുകാർ [more…]
അജ്ഞാതജീവിയുടെ ആക്രമണത്തിൽ മാൻ ചത്ത നിലയിൽ
അജ്ഞാത ജീവിയുടെ ആക്രമണത്തിൽ ചത്ത മാൻ പെരുമ്പാവൂർ: അജ്ഞാത ജീവിയുടെ ആക്രമണത്തിൽ മാൻ ചത്ത നിലയിൽ. വേങ്ങൂർ പഞ്ചായത്തിലെ പാണിയേലിയിൽ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലാണ് മാനിന്റെ ജഡം കണ്ടെത്തിയത്. വനാതിർത്തിയോട് ചേർന്ന പ്രദേശമാണിത്. കഴുത്തിൽ ഏതോ [more…]
എം.ഡി.എം.എ നിർമിക്കുന്നത് ‘കുക്ക്’, കേരളത്തിൽ എത്തിക്കുന്നത് ടൂറിസ്റ്റ് ബസിൽ; ഒളിവിൽ പോയ മുഖ്യപ്രതി പിടിയിൽ
അങ്കമാലി: ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന 201 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിൽ ഒളിവിലായിരുന്ന പ്രതിയെ ഹിമാചൽ പ്രദേശിൽനിന്ന് അങ്കമാലി പൊലീസ് പിടികൂടി. മട്ടാഞ്ചേരി പാണ്ടിക്കുടി പുത്തൻപുരയ്ക്കൽ വീട്ടിൽ ഫൈസലിനെയാണ് (44) അങ്കമാലി പൊലീസ് [more…]
ജലജീവന് പൈപ്പില്ല; അറക്കപ്പടി-പോഞ്ഞാശ്ശേരി റോഡ് വികസനം മുടങ്ങി
ജലജീവന് പദ്ധതിയുടെ പൈപ്പുകള്‍ എത്താത്തതുകൊണ്ട് നിര്‍മാണം നിലച്ച അറക്കപ്പടി-പോഞ്ഞാശ്ശേരി റോഡ് പെരുമ്പാവൂര്‍: ജലജീവന് പദ്ധതിയില്‍ പൈപ്പുകള്‍ ലഭ്യമാകാത്തത് റോഡ് വികസനത്തിന് തടസ്സമാകുന്നു. വെങ്ങോല ഗ്രാമപഞ്ചായത്തില്‍ 23ാം വാര്‍ഡിലൂടെ കടന്നുപോകുന്ന അറക്കപ്പടി-പോഞ്ഞാശ്ശേരി റോഡിന്റെ വികസനം പൈപ്പുകള്‍ [more…]
കൈക്കൂലി കേസിൽ ആർ.ടി.ഒ അറസ്റ്റിൽ; വീട് റെയ്ഡ് ചെയ്ത വിജിലൻസുകാർ ഞെട്ടി, 49 കുപ്പി മദ്യ ശേഖരം, ഒന്നിന് വില കാൽ ലക്ഷം വരെ
പ്രതീകാത്മക ചിത്രം കൊച്ചി: ബസ് റൂട്ട് പെർമിറ്റ് മാറ്റാൻ മദ്യവും പണവും കൈക്കൂലി വാങ്ങിയ കേസിൽ പിടിയിലായ ആർ.ടി.ഒയുടെ വീട്ടിൽ റെയ്ഡ് നടത്തിയ വിജിലൻസുകാർ ഞെട്ടി. എറണാകുളം റീജണൽ ട്രാൻസ്പോർട്ട് ഓഫിസിലെ ആർ.ടി.ഒ ജെർസണിന്റെ [more…]
ആൺസുഹൃത്തിന്റെ വീട്ടിലെത്തി തീകൊളുത്തിയ യുവതി മരിച്ചു
നീതു ചെങ്ങമനാട്: ആൺ സുഹൃത്തിന്റെ വീട്ടിലെത്തി ശരീരമാസകലം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. നെടുമ്പാശ്ശേരി അത്താണി കുറുപ്പനയം കരിയാട്ടിപ്പറമ്പിൽ രാജേഷിൻ്റെ ഭാര്യ നീതുവാണ് (35) മരിച്ചത്. ഈ മാസം 13ന് ഉച്ചക്ക് 2.30നായിരുന്നു [more…]
ഒരു കിലോ കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ
ആലുവ: ഒരു കിലോ കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ. കുട്ടമശ്ശേരിയിൽ വാടകക്ക് താമസിക്കുന്ന പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി ബിപ്ലവ് മണ്ഡലിനെയാണ് (30) ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടമശ്ശേരി ഭാഗത്ത് ഉൾവഴിയിൽനിന്ന് [more…]
പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രത്തിൽ തീപിടിത്തം
എടത്തല: കുഴിവേലിപ്പടി മാളിയേക്കൽപടിയിൽ കോരങ്ങാട്ടുമൂലയിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രത്തിൽ തീപിടിത്തമുണ്ടായി.തിങ്കളാഴ്ച പുലർച്ചെ മൂന്നിനായിരുന്നു സംഭവം. 25 സെൻറ് വരുന്ന പറമ്പിൽ ശേഖരിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യക്കൂനകൾക്കാണ് തീപിടിച്ചത്. ആലുവയിലെയും സമീപത്തെയും അഗ്നിരക്ഷാക്രേന്ദ്രങ്ങളിൽനിന്ന് ഉടൻ [more…]
ലക്ഷംവീടുകൾ പുനർനിർമിക്കാൻ ഒരുങ്ങി പഞ്ചായത്ത്
തകർന്ന ലക്ഷംവീടുകൾ മൂവാറ്റുപുഴ: തകർച്ചാഭീഷണി നേരിടുന്ന മാറാടി മഞ്ചരിപടിയിലെ ലക്ഷംവീടുകൾ നവീകരിക്കാനൊരുങ്ങി പഞ്ചായത്ത്. അരനൂറ്റാണ്ട് മുമ്പ് നൽകിയ വീടുകളുടെ അറ്റകുറ്റപ്പണി നടക്കാത്തതുമൂലം ഏതുനിമിഷവും ഇടിഞ്ഞു വീഴാവുന്ന നിലയിലായിരുന്നു. മഴക്കാലമാകുമ്പോൾ പടുത വലിച്ചുകെട്ടിയാണ് കുടുംബങ്ങൾ കഴിയുന്നത്. [more…]