
ആലുവ: ഒരു കിലോ കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ. കുട്ടമശ്ശേരിയിൽ വാടകക്ക് താമസിക്കുന്ന പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി ബിപ്ലവ് മണ്ഡലിനെയാണ് (30) ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.
കുട്ടമശ്ശേരി ഭാഗത്ത് ഉൾവഴിയിൽനിന്ന് ബൈക്കിൽ കഞ്ചാവുമായി വരുകയായിരുന്നു ഇയാൾ. പൊലീസിനെ മറികടന്നുപോയ പ്രതിയെ പിന്തുടർന്നാണ് പിടികൂടിയത്. ചെറിയ പാക്കറ്റുകളിലാക്കി 500, 1000 രൂപക്ക് ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലാണ് വിൽപന. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.