Month: September 2024
ഡീക്കൻമാരുടെ തിരുപ്പട്ടം; നടക്കുന്നത് വ്യാജപ്രചാരണമെന്ന് സിറോ മലബാർ സഭ
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഡീക്കന്മാർക്ക് തിരുപ്പട്ടം നൽകുന്നതു സംബന്ധിച്ച തീരുമാനങ്ങളെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്ന് സിറോ മലബാർ സഭ പ്രസ്താവനയിൽ അറിയിച്ചു. ഏകീകൃത രീതിയിൽ വിശുദ്ധ കുർബാനയർപ്പിക്കാമെന്ന് സന്നദ്ധതയറിയിക്കുന്ന പ്രഖ്യാപനം ഒപ്പിട്ടു [more…]
റോഡിൽ ശൗചാലയമാലിന്യം തള്ളിയ വാഹനം പിടികൂടി
മൂവാറ്റുപുഴ: മാറാടി പഞ്ചായത്തിലെ ചങ്ങാലിമറ്റം റോഡിൽ ശൗചാലയ മാലിന്യം തള്ളിയ വാഹനം മൂവാറ്റുപുഴ പൊലീസ് പിടികൂടി. കഴിഞ്ഞ രണ്ടുമാസത്തിനിടെ എം.സി റോഡ് കടന്നുപോകുന്ന പഞ്ചായത്തിലെ ഉന്നക്കുപ്പ, മാറാടി പ്രദേശങ്ങളിൽ എട്ടിടത്താണ് ശൗചാലയമാലിന്യം തള്ളിയത്. പരാതികൾ [more…]
കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക്നേരെ കൈയേറ്റം; യുവാവ് അറസ്റ്റിൽ
കളമശ്ശേരി : കെ.എസ്.ആർ.ടി.സി ബസ് ജീവനക്കാരെ കൈയേറ്റം ചെയ്യുകയും ടിക്കറ്റ് വെൻഡിങ്ങ് മെഷിൻ നശിപ്പിക്കുകയും ചെയ്ത യുവാവിനെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി ചെമ്പിട്ട പള്ളിക്ക് സമീപം കെ.സി റോഡിൽ മൊയ്തീൻക്ക വീട്ടിൽ [more…]
ആലുവയിൽ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
ആലുവ: എറണാകുളം ആലുവയിൽ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു. ആലുവ പാലസ് റോഡിൽ സെന്റ്. സേവിയേഴ്സ് കോളജിന് മുന്നിൽ ബുധനാഴ്ച രാവിലെ 9.45ഓടെയായിരുന്നു സംഭവം. മാഞ്ഞാലി സ്വദേശി ഫെബിന്റെ കാറാണ് കത്തിയത്. ബാങ്ക് കവലയിൽ നിന്ന് [more…]
എം.എം ലോറൻസിന്റെ പൊതുദർശനത്തിനിടെ മർദിച്ചു; റെഡ് വളന്റിയർമാർക്കും ബന്ധുക്കൾക്കും എതിരെ മകൾ ആശയുടെ പരാതി
കൊച്ചി: മുതിർന്ന സി.പി.എം നേതാവ് എം.എം. ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളജിന് കൈമാറുന്നതുമായി സംബന്ധിച്ച തർക്കവും കൈയാങ്കളിയുമായും ബന്ധപ്പെട്ട് മകൾ ആശ ലോറൻസ് പരാതി നൽകി. കൊച്ചി കമീഷണർക്കാണ് പരാതി നൽകിയത്. പിതാവിന്റെ പൊതുദർശനത്തിനിടെ [more…]
മൂവാറ്റുപുഴ ഹോമിയോ ആശുപത്രി വികസനത്തിന് നഗരസഭ സ്ഥലം നൽകും
മൂവാറ്റുപുഴ: നിർധനരോഗികൾക്ക് ആശ്വാസമായ മൂവാറ്റുപുഴ താലൂക്ക് ഗവ. ഹോമിയോ ആശുപത്രി വികസനത്തിന് നഗരസഭ സ്ഥലം വിട്ടുനൽകും. ആശുപത്രിക്കുസമീപം നഗരസഭയുടെ കീഴിലെ വണ്ടിപ്പേട്ടയുടെ സ്ഥലമാണ് നൽകുക. ഇവിടെ കെട്ടിടം പണിയുന്നതുൾപ്പെടെ കാര്യങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ [more…]
ബിവറേജസ് പരിസരം ഗുണ്ടകളുടെയും സാമൂഹികവിരുദ്ധരുടെയും താവളമാകുന്നു
പെരുമ്പാവൂർ: പി.പി റോഡിലെ പാത്തിപാലത്തിന് സമീപത്തെ ബിവറേജസ് പരിസരം ഗുണ്ടകളുടെയും സാമൂഹികവിരുദ്ധരുടെയും താവളമായി മാറുന്നതായി ആക്ഷേപം. ഇത് ശരിവെക്കുന്നതാണ് തിങ്കളാഴ്ച സംഘർഷത്തിൽ ഷംസു എന്നയാൾ കൊല്ലപ്പെട്ട സംഭവം. ഔട്ട്ലെറ്റിൽനിന്ന് മദ്യം വാങ്ങി പരിസരങ്ങളിൽ ഇരുന്ന് [more…]
പ്രവർത്തനരഹിതമായിട്ട് മാസങ്ങൾ; മിനി സിവിൽ സ്റ്റേഷനിലെ ലിഫ്റ്റിന് ശാപമോക്ഷമായില്ല
ആലുവ: മിനി സിവിൽ സ്റ്റേഷനിലെ ലിഫ്റ്റ് പ്രവർത്തനരഹിതമായിട്ട് മാസങ്ങൾ പിന്നിട്ടു. വർഷങ്ങളായി പലപ്പോഴും ലിഫ്റ്റ് പണിമുടക്കുന്നത് പതിവാണ്. ഒരിക്കൽ കേടായാൽ മാസങ്ങളോളം നിലച്ചുകിടക്കലാണ് പതിവ്. പിന്നീട്, ആരെങ്കിലും പ്രതിഷേധവുമായി രംഗത്തു വരുമ്പോൾ മാത്രമാണ് ഇത് [more…]
അങ്കമാലി കെ.എസ്.ആര്.ടി.സി ഡിപ്പോ നവീകരണത്തിന് 30 ലക്ഷം അനുവദിച്ചു
അങ്കമാലി: ശോച്യാവസ്ഥ നേരിടുന്ന അങ്കമാലി കെ.എസ്.ആര്.ടി.സി ഡിപ്പോയുടെ നവീകരണത്തിന് നടപടിയാകുന്നു. ഡിപ്പോയുടെ നവീകരണത്തിനായി എം.എൽ.എ ഫണ്ടിൽനിന്ന് 30 ലക്ഷം രൂപ അനുവദിച്ചതായി റോജി എം. ജോൺ അറിയിച്ചു. യാര്‍ഡ് നവീകരണ പദ്ധതിക്കാണ് ആദ്യം ശിപാര്‍ശ [more…]
കടമ്പ്രയാറിലെ മത്സ്യസമ്പത്ത് നശിക്കുന്നു
കിഴക്കമ്പലം: കടമ്പ്രയാറിലേക്ക് ഒഴികിയെത്തുന്ന മലിനജലവും മാലിന്യവും മൂലം കടമ്പ്രയാറിലെ മത്സ്യസമ്പത്ത് കൂട്ടത്തോടെ നശിക്കുന്നു. വിവിധ സ്വകാര്യ കമ്പനിയില്‍നിന്നും വ്യവസായ ശാലകളില്‍നിന്നും മലിന ജലവും രാസമാലിന്യവും കടമ്പ്രയാറിലേക്കാണ് എത്തിച്ചേരുന്നത്. ഇതുമൂലം കടമ്പ്രയാറിലെ മത്സ്യസമ്പത്ത് ഗണ്യമായി കുറഞ്ഞ [more…]