Month: June 2024
അങ്കമാലി താലൂക്ക് ആശുപത്രിയിൽ സിനിമ ഷൂട്ട് ചെയ്തത് പണമടച്ച് അനുമതി വാങ്ങിയ ശേഷമെന്ന് നിർമാതാക്കളുടെ സംഘടന
അങ്കമാലി: താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വ്യാഴാഴ്ച രാത്രി മുഴുവൻ രോഗികളെ ബുദ്ധിമുട്ടാക്കി സിനിമ ചിത്രീകരണം നടത്തിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസയച്ചിരുന്നു. എന്നാൽ പണമടച്ച് അനുമതി വാങ്ങിയ ശേഷമാണ് ഷൂട്ടിങ് നടത്തിയതെന്ന് പ്രൊഡ്യൂസേഴ്സ് [more…]
മയക്കുമരുന്ന് കേസ് പ്രതികൾക്കെതിരെ കടുത്ത നടപടിയുമായി റൂറൽ ജില്ല പൊലീസ്
ആലുവ: മയക്കുമരുന്ന് കേസ് പ്രതികൾക്കെതിരെ കടുത്ത നടപടിയുമായി റൂറൽ ജില്ല പൊലീസ്. രണ്ടിൽ കൂടുതൽ കേസുകളിൽ ഉൾപ്പെടുന്നവരെ പിറ്റ് എൻ.ഡി.പി.എസ് പ്രകാരം കരുതൽ തടങ്കലിൽ അടയ്ക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ഇതുവരെ 26 പേർക്കെതിരെ കരുതൽ [more…]
അങ്കമാലിയിലും നെടുമ്പാശ്ശേരിയിലും രാസലഹരി ശേഖരം പിടികൂടി; രണ്ട് പേർ കസ്റ്റഡിയിൽ
അങ്കമാലി: ബുധനാഴ്ച രാത്രി അങ്കമാലി ടൗണിൽ വച്ചും, വ്യാഴാഴ്ച പുലർച്ചെ നെടുമ്പാശ്ശേരി കരിയാട് വളവിൽ വച്ചും വൻ രാസലഹരി ശേഖരം പൊലീസ് പിടികൂടി. വ്യാഴാഴ്ച പുലർച്ചെ 350 ഗ്രാം എം.ഡി.എം.എയും, അര കിലോ കഞ്ചാവും, [more…]
മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയർന്നു; വെള്ളപ്പൊക്ക ഭീഷണി
മൂവാറ്റുപുഴ: കനത്ത മഴയിൽ മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയർന്ന് നഗരത്തിൽ വെള്ളപ്പൊക്ക ഭീഷണി. ദുരന്ത സാഹചര്യം നേരിടാൻ മുന്നൊരുക്കം ആരംഭിച്ചു. കനത്ത മഴക്ക് പുറമെ മലങ്കര ഡാമിന്റെ ആറ് ഷട്ടറിൽ നാലെണ്ണവും ഒരു മീറ്റർ ഉയർത്തി [more…]
വേങ്ങൂര്‍ പഞ്ചായത്തില്‍ കാട്ടാനക്കൂട്ടമിറങ്ങി
പെരുമ്പാവൂര്‍: വേങ്ങൂര്‍ പഞ്ചായത്തിന്റെ വിവിധ ഇടങ്ങളിൽ കാട്ടാനക്കൂട്ടം ഇറങ്ങിയത് നാട്ടുകാരില്‍ ഭീതി ഉയര്‍ത്തി. പാണംകുഴി, പാണിയേലി, കൊച്ചുപുരക്കല്കടവ് മേഖലകളിലാണ് ചൊവ്വാഴ്ചയും ബുധനാഴ്ചയും ആനക്കൂട്ടം എത്തിയത്. വലുതും ചെറുതുമായ എട്ടോളം ആനകള്‍ ജനവാസ മേഖകളിലൂടെ കൂട്ടത്തോടെ [more…]
കുരുമുളക് സ്പ്രേ മുഖത്തടിച്ച് വ്യാപാരിയുടെ കൈയിൽ നിന്ന് പണം തട്ടാൻ ശ്രമം
പട്ടിമറ്റം: കുരുമുളക് സ്പ്രേ മുഖത്തേക്ക് അടിച്ച് വ്യാപാരിയുടെ കയ്യിൽ നിന്ന് പണം തട്ടാൻ ശ്രമം. തിങ്കളാഴ്ച രാത്രി 8.30നാണ് സംഭവം. പട്ടിമറ്റം കൃഷ്ണ ലോട്ടറി സ്ഥാപന ഉടമയായ വിജി സഞ്ജയന്റെ നേരെയാണ് ആക്രമണം. രാത്രിയിൽ [more…]
പെരിയാറിലേക്ക് മലിന ജലം ഒഴുക്കൽ; എടയാറിലെ സ്വകാര്യ കമ്പനിക്ക് പൂട്ടൽ നോട്ടീസ് നൽകി
കളമശ്ശേരി: പഴകിയ ഓയിൽ സംസ്കരിക്കുന്ന കമ്പനിയിൽ നിന്നുള്ള മലിന ജലം പെരിയാറിലേക്ക് ഒഴുക്കി വന്നത് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും പരിസ്ഥിതി പ്രവർത്തകരും ചേർന്ന് കണ്ടെത്തി. സംഭവത്തിൽ എടയാർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന ‘സീജീ [more…]
ബാറിനുസമീപത്തെ കൊലപാതകം; പ്രതികളെ റിമാൻഡ് ചെയ്തു
മൂവാറ്റുപുഴ: കച്ചേരിത്താഴത്തെ ബാറിനുസമീപം യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പിടിയിലായ പ്രതികളെ മൂവാറ്റുപുഴ കോടതി റിമാൻഡ് ചെയ്തു. ശനിയാഴ്ച രാത്രി 11ഓടെ നഗരത്തിലെ ജനതാ ബാറിനു സമീപം ഉണ്ടായ അടിപിടിയിൽ പുല്ലുവഴി കാൽപടിക്കൽ (പാണ്ടം കോട്ടിൽ) [more…]
മട്ടാഞ്ചേരി ബോട്ട് ജെട്ടി നവീകരണം ഡ്രഡ്ജിങിൽ കൃത്രിമം; നാട്ടുകാർ ജോലികൾ തടഞ്ഞു
മട്ടാഞ്ചേരി: കായലിൽനിന്ന് കോരിയെടുക്കുന്ന ചളി കായലിൽതന്നെ കലക്കി കളയുന്ന കരാറുകാരന്റെ പ്രവൃത്തി നാട്ടുകാർ തടഞ്ഞു. മട്ടാഞ്ചേരി ബോട്ട് ജെട്ടി നവീകരണഭാഗമായാണ് ജെട്ടിയോട് ചേർന്നുള്ള ഭാഗത്ത് ആഴം കൂട്ടുന്നതിനായി ഡ്രഡ്ജിങ് നടപടികൾ ആരംഭിച്ചത്. കരാർ പ്രകാരം [more…]
കാട്ടാന ശല്യം; ആർ.ആർ.ടി രൂപവത്കരിക്കുമെന്ന് വനം മന്ത്രി
മുവാറ്റുപുഴ: കാട്ടനാകളെ നേരിടാൻ ആർ.ആർ.ടി സംഘം രൂപീകരിക്കുമെന്ന് നിയമസഭയിൽ ഡോ. മാത്യു കുഴൽനാടൻ എം.എൽ.എക്ക് മന്ത്രി ഉറപ്പുനൽകി. എം .എൽ .എ അവതരിപ്പിച്ച സബ്മിഷനാണ് മന്ത്രി മറുപടി നൽകിയത്. കഴിഞ്ഞ മാർച്ചിൽ കാട്ടാന ആക്രമണത്തിൽ [more…]