Ernakulam News
നാളെയെക്കുറിച്ച് ചിന്തിക്കുന്ന യു.ഡി.എഫിനെ ജയിപ്പിക്കണം -ശശി തരൂർ
ആലുവ: നാളെയെക്കുറിച്ച് ചിന്തിക്കുന്ന യു.ഡി.എഫിനെ ജയിപ്പിക്കണമെന്ന് ശശി തരൂർ എം.പി പറഞ്ഞു. ആലുവ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി അൻവർ സാദത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു അദ്ദേഹം. സ്ഥാനാർഥിക്കൊപ്പം കീഴ്മാട് ഗ്രാമപഞ്ചായത്തിലെ റോഡ് ഷോയിലും തരൂർ പങ്കെടുത്തു. ചുട്ടുപൊള്ളുന്ന പകലിൽ കീഴ്മാട് ഗ്രാമപഞ്ചായത്തിലെ 52 കേന്ദ്രങ്ങളിൽ സ്വീകരണമേറ്റു വാങ്ങിയ പര്യടനത്തിനാണ് ശശി തരൂർ എം.പിയുടെ സാന്നിധ്യം താരത്തിളക്കം പകർന്നത്. മുൻ എം.എൽ.എ പി.ജെ. ജോയി കീഴ്മാട് ഗ്രാമപഞ്ചായത്ത് പര്യടനം ഉദ്ഘാടനം ചെയ്തു. കീഴ്മാട് മണ്ഡലം പ്രസിഡന്റ് ടി.എസ്. ഷറഫുദ്ദീൻ അധ്യക്ഷത…
ഇടതും വലതും തമ്മിൽ ഇഞ്ചോടിഞ്ച്;എൻഡിഎ നിർണായക ഘടകമായി ഉയർന്നുവരുന്നതായി സൂചന
തിരുവനന്തപുരം: 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കേരളം നീങ്ങുന്നത്, ദീർഘകാലമായി നിലനിൽക്കുന്ന തിരഞ്ഞെടുപ്പ് രീതിയെ തകർക്കാൻ സാധ്യതയുള്ള ഒരു രാഷ്ട്രീയ ചലനത്തിലേക്കാണ് എന്ന് സൂചന. പതിറ്റാണ്ടുകളായി, എൽഡിഎഫും യുഡിഎഫും മുന്നിട്ടു നിൽക്കുകയാണ് , എന്നാൽ പൊളിറ്റിക്കൽ വൈബിന്റെ ഏറ്റവും പുതിയ അഭിപ്രായ വോട്ടെടുപ്പ് സൂചിപ്പിക്കുന്നത് ഈ ദ്വിമുഖ മത്സരം ഇനി നിലനിൽക്കില്ല എന്നാണ്. 2021 ലെ തെരഞ്ഞെടുപ്പ് കേരളത്തിന്റെ രാഷ്ട്രീയ തിരക്കഥയെ തിരുത്തിയെഴുതിയിരുന്നു, മുഖ്യമന്ത്രി പിണറായി വിജയൻ 99 സീറ്റുകൾ നേടി എൽഡിഎഫിനെ തുടർച്ചയായ രണ്ടാം തവണയും…
ഏഴ് ലക്ഷത്തിന്‍റെ സ്വർണാഭരണങ്ങള്‍ മോഷ്ടിച്ച ജ്വല്ലറി ജീവനക്കാരന്‍ പിടിയില്‍
അമല്‍ കൊച്ചി: ജ്വല്ലറിയില്‍നിന്നും സ്വർണാഭരണങ്ങള്‍ മോഷ്ടിച്ച കേസിലെ പ്രതി പിടിയില്‍. എറണാകുളം വളയംചിറ സ്വദേശി അമല്‍ എസ്. കുമാറി (29)നെയാണ് എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഇടപ്പള്ളി മാര്‍ക്കറ്റ് റോഡിലുള്ള റീഗല്‍ ജ്വല്ലറിയില്‍ നിന്നുമാണ് 40 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമാലയും 12.30 ഗ്രാം വരുന്ന സ്വര്‍ണ പാദസരവും ഉള്‍പ്പെടെ ഏകദേശം ഏഴു ലക്ഷം രൂപ വില വരുന്ന 52.30 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചത്. ഇതേ സ്ഥാപനത്തിലെ ജീവനക്കാരനാണ് പ്രതി. 2025 നവംബര്‍ ഒന്നിന് റീഗല്‍ ജ്വല്ലറിയില്‍…
ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം; പ്രതികൾ പിടിയിൽ
കൊച്ചി: ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചു മോഷണം നടത്തിയിരുന്ന പ്രതികൾ പൊലീസ് പിടിയിൽ. പനങ്ങാട് പണ്ടേക്കാട്ടുവീട്ടിൽ ഡാർവിൻ (23), പനങ്ങാട് മാനാട്ടിൽ വീട്ടിൽ ശ്യാമപ്രസാദ് (18) എന്നിവരെയാണ് പനങ്ങാട് പൊലീസ് പിടികൂടിയത്. രാത്രി ബൈക്കിൽ കറങ്ങി ക്ഷേത്രങ്ങളിലെ പൂട്ട് തകർത്തു ഭണ്ഡാരം, കിണ്ടികൾ, വിളക്കുകൾ, വിലപിടിപ്പുള്ള ഓട്ടുപാത്രങ്ങൾ എന്നിവ മോഷ്ടിക്കുകയാണ് പ്രതികൾ ചെയ്തിരുന്നത്. മോഷ്ടിച്ച ബൈക്കിൽ വ്യാജ നമ്പർ പ്ലേറ്റ് വെച്ച് സഞ്ചരിച്ചിരുന്ന പ്രതികളെ സി.സി.ടി.വി കാമറകൾ പരിശോധിച്ചും സഞ്ചരിച്ച വഴികൾ മനസിലാക്കിയുമാണ് പിടികൂടിയത്. പനങ്ങാട് കോതേശ്വരം ശിവക്ഷേത്രം, പാട്ടുപറമ്പിൽ…
പി. രാജീവിന് 64 ലക്ഷത്തിന്‍റെ ആസ്തി
കൊച്ചി: കളമശ്ശേരിയിലെ എൽ.ഡി.എഫ് സ്ഥാനാർഥി പി. രാജീവിന് 64 ലക്ഷത്തിന്‍റെ ആസ്തി. തെരഞ്ഞെടുപ്പ് നാമനിർദേശപത്രികയ്ക്കൊപ്പം സമർപ്പിച്ച ആസ്തികൾ സംബന്ധിച്ച കണക്ക് അനുസരിച്ച് ഭാര്യ ഡോ. വാണിക്ക് 4.56 കോടിയുടെയും അമ്മ രാധ വാസുദേവന് 8.15 ലക്ഷത്തിന്‍റെയും ആസ്തിയുണ്ട്. രാജീവിന്‍റെ കൈവശം 4,700 രൂപയും വാണിയുടെ കൈയിൽ 2000 രൂപയും മാത്രമാണ് പണമായുള്ളത്. വിവിധ ബാങ്കുകളിലും ധനകാര്യസ്ഥാനപനങ്ങളിലും രാജീവിന് 52,95,434.12രൂപയാണ് നിക്ഷേപം. കൂടാതെ പോസ്റ്റ് ഓഫിസ് നിക്ഷേപമായി 10 ലക്ഷം രൂപയുമുണ്ട്. 1.10 ലക്ഷം വിലമതിക്കുന്ന ഒരു പവൻ…
വ്യാപാര സ്ഥാപനങ്ങൾക്കുനേരെ പെട്രോൾ ബോംബാക്രമണം
വ്യാപാര സ്ഥാപനത്തിന് മുന്നനിൽ തീയിടുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ മൂവാറ്റുപുഴ: വാളകത്ത് കാർ ഷോറൂമിനുനേരെയും ബേക്ക് ഹൗസിന് നേരെയും പെട്രോൾ ബോംബ് ആക്രമണം. കേക്ക് സ്റ്റോർ ഭാഗികമായി കത്തിനശിച്ചു. ബുധനാഴ്ച പുലർച്ചയാണ് കൊച്ചി-ധനുഷ് കോടി ദേശീയപാതയോരത്ത് വാളകം മേക്കടമ്പിൽ പ്രവർത്തിക്കുന്ന മൈ കാർ എന്ന യൂസെഡ് കാർ ഷോറൂമിന് നേരെ പെട്രോൾ ബോംബ് ആക്രമണം ഉണ്ടായത്. പുലർച്ച 3.30നും 5.30നും ഇടയിൽ രണ്ട് തവണയാണ് ആക്രമണം നടന്നത്. രണ്ടുതവണ ബോംബ് എറിഞ്ഞെങ്കിലും സ്ഫോടനം ഉണ്ടാകാതിരുന്നതിനാൽ പിന്നീട് ആക്രമി ബേക്കറിയുടെ…
‘ഒരു സമുദ്രം ഒരു ദൗത്യം’: സംയുക്ത നാവിക പരിശീലനത്തിന് കൊച്ചിയിൽ തുടക്കം
‘സാഗർ പരിക്രമ’ പരിപാടിയുടെ ഭാഗമായി മറ്റുരാജ്യങ്ങളിൽ നിന്നെത്തിയ നാവിക ഉദ്യോഗസ്ഥർ ഐ.എൻ.എസ് സുനയനയിൽ കൊച്ചി: ‘ഒരു സമുദ്രം ഒരു ദൗത്യം’ എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ 16 രാജ്യങ്ങൾ പങ്കെടുക്കുന്ന നാവിക പരിശീലനം സാഗർ പരിക്രമക്ക് കൊച്ചിയിൽ തുടക്കം. ഐ.ഒ.എസ് (ഇന്ത്യൻ ഓഷ്യൻ ഷിപ്പ്) സാഗർ എന്ന് പേരിട്ട ഇന്ത്യൻ നാവികസേനയുടെ പടക്കപ്പലായ ഐ.എൻ.എസ് സുനയനയിലാണ് പരിശീലനം. മേഖലയിലെ എല്ലാ രാജ്യങ്ങൾക്കും സുരക്ഷയും വളർച്ചയും (സാഗർ) എന്ന ഇന്ത്യയുടെ വീക്ഷണം കൂടി പ്രതിഫലിക്കുന്നതാണ് ഈ സംയുക്ത…
പെരുമാറ്റച്ചട്ട ലംഘനം; ജില്ലയിൽ നീക്കം ചെയ്തത് 1726 പ്രചാരണ ബോർഡുകൾ
പ്രതീകാത്മക ചിത്രം കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനത്തിൽ എറണാകുളം ജില്ലയിലെ ആന്‍റിഡീഫസ്‌മെന്‍റ് സ്‌ക്വാഡിന്‍റെ നേതൃത്വത്തില്‍ ഇതുവരെ നീക്കം ചെയ്തത് 1726 പ്രചരണ ബോര്‍ഡുകള്‍. ബുധനാഴ്ച മാത്രം 1376 പ്രചരണ ബോർഡുകൾ നീക്കം ചെയ്തു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ 1281 പോസ്റ്ററുകൾ, 75 ബാനറുകൾ, നാല് ചുവരെഴുത്തുകൾ, 16 മറ്റ് പ്രചരണ ബോര്‍ഡുകള്‍ എന്നിവയാണ് നീക്കം ചെയ്തത്. നിഷ്പക്ഷവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി രൂപീകരിച്ച ആന്‍റി ഡീഫേസ്മെന്‍റ് സ്ക്വാഡ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധ…
വിർച്വൽ അറസ്റ്റിൽ രണ്ട് കോടി തട്ടിയ കേസിൽ ഒരാൾകൂടി പിടിയിൽ
ലക്ഷയ് ഗുപ്ത മട്ടാഞ്ചേരി: മട്ടാഞ്ചേരി സ്വദേശിനിയെ വിർച്വൽ അറസ്റ്റ് ചെയ്ത് 2.88 കോടി രൂപ തട്ടിയെടുത്ത കേസിലെ ഒരാളെ പൊലീസ് പിടികൂടി. വെസ്റ്റ് ഡല്‍ഹി സ്വദേശി ലക്ഷയ് ഗുപ്ത (24) ആണ് പിടിയിലായത്. വിഡിയോ കാൾ വിളിച്ച് മണി ലോൻഡറിങ്, ക്രിപ്റ്റോ കറൻസി എന്നിവയുമായി ബന്ധപ്പെട്ട് പരാതിക്കാരിയുടെ പേരിൽ മുംബൈ തിലക് നഗർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വിർച്വൽ അറസ്റ്റിലാണെന്നും തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. കേസില്‍ നിന്നും ഒഴിവാക്കി തരാമെന്ന് പറഞ്ഞ് പ്രതികൾ ബാങ്ക് അക്കൗണ്ട് വഴി…
കഞ്ചാവുമായി യുവാക്കൾ പിടിയിൽ
അക്ഷയ് ഹരിദാസ്, അനസ് സുനിൽ, ഗൗതം കൊച്ചി: കടവന്ത്ര സഹോദരൻ അയ്യപ്പൻ റോഡിന് സമീപം 5.100 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കളെ കൊച്ചി സിറ്റി പോലീസ് പിടികൂടി. വൈക്കം അക്കരപ്പാടം, ചെമ്മനാകരി കാരിയിൽ വീട്ടിൽ ഗൗതം (21), കാഞ്ഞിരമറ്റം അക്ഷയ ഭവൻ, മില്ലുങ്ങൽ ആമ്പല്ലൂർ അക്ഷയ് ഹരിദാസ് (22), ചെമ്പ് മുറിഞ്ഞപുഴ നടുത്തുരുത്തിൽ വീട്ടിൽ അനസ് സുനിൽ (22) എന്നിവരാണ് പിടിയിലായത്. കഞ്ചാവ് കടത്തുന്നതിന് ഉപയോഗിച്ച വാഹനവും പൊലീസ് പിടികൂടി. കൊച്ചി സിറ്റി പൊലീസ് കമീഷണർ കാളിരാജ്…









