All news
സ്ത്രീയെ കൊന്ന് ഓടയിൽ തള്ളിയ പ്രതി പിടിയിൽ; അറസ്റ്റിലായത് മൃതദേഹം കണ്ടെത്തി ആറാം ദിവസം
ഊന്നുകല്ലിൽ സ്ത്രീയെ കൊലപ്പെടുത്തി വീടിന്റെ മാലിന്യ ടാങ്കിലേക്കുള്ള ഓടയിൽ തള്ളിയ കേസിൽ പിടിയിലായ അടിമാലി മന്നാംകാല പാലക്കാട്ടേൽ രാജേഷ് (വൃത്തത്തിൽ) കോതമംഗലം: ഊന്നുകല്ലിൽ സ്ത്രീയെ കൊലപ്പെടുത്തി വീടിന്റെ മാലിന്യ ടാങ്കിലേക്കുള്ള ഓടയിൽ തള്ളിയ കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. നേര്യമംഗലത്ത് വാടകക്ക് താമസിക്കുന്ന അടിമാലി മന്നാംകാല പാലക്കാട്ടേൽ രാജേഷ് (41) ആണ് പിടിയിലായത്. ഹോട്ടൽ തൊഴിലാളിയായ രാജേഷ് അടിമാലിയിൽ തട്ടുകട നടത്തിയിരുന്നു. മൃതദേഹം കണ്ടെത്തി ആറാം ദിവസമാണ് ഇയാൾ പിടിയിലായത്. മാമലകണ്ടത്തെ ആദിവാസി ഉന്നതിയിൽ ഒളിവിൽ കഴിയവെ…
തിരുവോണത്തിന്‍റെ വരവറിയിച്ച് അത്തം ഘോഷയാത്ര
തൃപ്പൂണിത്തുറയിൽനടന്ന അത്തം ഘോഷയാത്രയിൽനിന്ന് തൃപ്പൂണിത്തുറ: കൊച്ചി രാജാവിന്റെ ചമയ പുറപ്പാടിനെ അനുസ്മരിപ്പിച്ച് അത്തം ഘോഷയാത്ര തൃപ്പൂണിത്തുറ രാജവീഥിയിലേക്കിറങ്ങിയതോടെ മലയാളത്തിന്റെ ഓണാഘോഷങ്ങൾക്ക് തുടക്കമായി. തൃപ്പൂണിത്തുറ ഗവ. ബോയ്സ് സ്കൂൾ ഗ്രൗണ്ടിലെ അത്തം നഗറിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് അത്താഘോഷം ഉദ്ഘാടനം ചെയ്തു. ചവിട്ടി താഴ്ത്തലുകളെ അതിജീവിക്കുന്നതിന്റെയും അതിൽ നിന്ന് ഉയർത്തെഴുന്നേൽക്കുന്നതിന്റെയും ആഘോഷമാണ് ഓണമെന്ന് അദ്ദേഹം പറഞ്ഞു. മറിച്ച് വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങൾ ഉണ്ടായെങ്കിലും അതെല്ലാം മലയാളികൾ തള്ളിക്കളഞ്ഞത് അഭിമാനത്തോടെ വേണം ഓർക്കാൻ. തുല്യതയുടെയും…
ട്രെയിനിൽ ചാർജ് ചെയ്യാൻ വെച്ച മൊബൈലുകൾ നോട്ടമിടും, മോഷ്ടിച്ച് വേഗത കുറഞ്ഞ സ്ഥലങ്ങളിൽ ചാടി ഇറങ്ങും; യുവാവ് അറസ്റ്റിൽ
കൊച്ചി: ട്രെയിൻ യാത്രക്കാരുടെ മൊബൈൽ ഫോൺ മോഷ്ടിക്കുന്ന ബംഗാളി യുവാവ് അറസ്റ്റിൽ. മുർഷിദാബാദ് സ്വദേശി നൂർ ആലം മണ്ഡൽ ആണ് അറസ്റ്റിലായത്. രാത്രി സമയങ്ങളിൽ ട്രെയിനുകളിൽ മൊബൈൽ ഫോണുകൾ ചാർജ് ചെയ്യാൻ വച്ചിട്ട് ഉറങ്ങുന്നവരെയാണ് പ്രതി ലക്ഷ്യമിടുന്നത്. മോഷ്ടിച്ച ശേഷം സ്റ്റേഷൻ കഴിയുമ്പോൾ വേഗത കുറഞ്ഞ സ്ഥലങ്ങളിൽ ചാടി ഇറങ്ങുകയാണ് രീതി. ട്രെയിനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ക്രൈം പ്രിവൻഷൻ ആൻഡ് ഡിറ്റങ്ഷൻ സ്കോഡ് അംഗങ്ങൾ പ്രതിയെ അതിസാഹസികമായി ഓടുന്ന ട്രെയിനിൽ നിന്നും ചാടി ഇറങ്ങി പിൻതുടർന്നു എറണാകുളം പുല്ലേപടി…
പിഴത്തുക തട്ടിയെടുത്ത വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ മുൻകൂർ ജാമ്യ ഹരജി തള്ളി
കൊച്ചി: ഗതാഗത നിയമ ലംഘനത്തിന് ഈടാക്കിയ പിഴത്തുക തട്ടിയെടുത്ത കേസിലെ പ്രതിയായ വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ മുൻകൂർ ജാമ്യ ഹരജി ഹൈകോടതി തള്ളി. മൂവാറ്റുപുഴ ട്രാഫിക് സ്റ്റേഷനിൽ റൈറ്ററുടെ ജോലി ചെയ്തിരുന്നപ്പോൾ 20 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്ന ആരോപണത്തിൽ പ്രഥമദൃഷ്ട്യ കഴമ്പുണ്ടെന്ന് വലിയിരുത്തിയാണ് വാഴക്കുളം പൊലീസ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ ആയിരുന്ന ശാന്തി കൃഷ്ണന്റെ മുൻകൂർ ജാമ്യ ഹരജി ജസ്റ്റിസ് എ. ബദറുദ്ദീൻ തള്ളിയത്. ഹരജിക്കാരി അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഉടൻ കീഴടങ്ങാത്തപക്ഷം അറസ്റ്റ് ചെയ്യാമെന്നും കോടതി…
വീട് ബാങ്ക് ജപ്തി ചെയ്തു; ഹൃദ്രോഗിയായ റെജിയും ഭാര്യയും ഒരുമാസമായി കഴിയുന്നത് വീട്ടുവരാന്തയിൽ
ബാങ്ക് ജപ്തി ചെയ്ത വീട്ടുവരാന്തയിൽ കഴിയുന്ന റെജിയും സൈറയും പറവൂർ: വീട് നിർമാണത്തിനും മക്കളുടെ വിവാഹത്തിനും ചികിത്സക്കുമായി ബാങ്കിൽ നിന്നെടുത്ത വായ്പ തിരിച്ചടക്കാൻ സാധിക്കാതെ വന്നതിനെ തുടർന്ന് വീട് ജപ്തി ചെയ്തു. കയറിക്കിടക്കാൻ ഇടമില്ലാതെ വന്നതോടെ ദമ്പതികൾ വെയിലും മഴയുമേറ്റ് വീട്ടു വരാന്തയിലാണ് അന്തിയുറങ്ങുന്നത്. മൂത്തകുന്നം ചെട്ടിക്കാട് പുത്തൻപുരയ്ക്കൽ റെജി-സൈറ ദമ്പതികളാണ് ഒരു മാസമായി വരാന്തയിൽ കിടന്നുറങ്ങുന്നത്. 2017ലാണ് യൂനിയൻ ബാങ്കിന്റെ പറവൂർ ശാഖയിൽനിന്ന് വീട് നിർമാണത്തിനും മക്കളുടെ വിവാഹത്തിനും ചികിത്സക്കുമായി 10 ലക്ഷം രൂപ വായ്പയെടുത്തത്.…
പെരിയാറിൽ കുളിക്കാനിറങ്ങിയ വയനാട് സ്വദേശി മുങ്ങി മരിച്ചു
ആലുവ മണപ്പുറം ദേശം കടവിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ച മാനന്തവാടി വേമം വലിയകുന്നേൽ ചാക്കോയുടെ മകൻ ബിനു ജേക്കബിന്റെ മൃതദേഹം ഉളിയന്നൂർ കുഞ്ഞുണ്ണിക്കര സ്കൂബ ടീം (യു.കെ സ്കൂബ ടീം) അംഗങ്ങൾ പുറത്തെടുക്കുന്നു ആലുവ: പെരിയാറിൽ കുളിക്കാനിറങ്ങിയ വയനാട് സ്വദേശി മുങ്ങി മരിച്ചു. മാനന്തവാടി വേമം വലിയ കുന്നേൽ ചാക്കോയുടെ മകൻ ബിനു ജേക്കബാണ് (47) മരിച്ചത്. ഇന്ന് വൈകീട്ട് 4.30ഓടെ ആലുവ മണപ്പുറം ദേശം കടവിലാണ് സംഭവം. കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ ബിനു നീന്തുന്നതിനിടയിൽ കുഴഞ്ഞുപോവുകയായിരുന്നു. വിവരമറിഞ്ഞ്…
അംബേദ്കർ ഹാളിനോട് അവഗണന; അടച്ചിട്ടിട്ട് മൂന്നുവർഷം
മരട് നഗരസഭ 20-ാം ഡിവിഷനിലെ അംബേദ്കർ കമ്യൂണിറ്റി ഹാൾ, പണികഴിപ്പിച്ച അടുക്കളയുടെ മുൻവശത്ത് കുമിഞ്ഞുകൂടിയ മാലിന്യം മരട്: മരട് നഗരസഭയുടെ 20-ാം ഡിവിഷനിൽ സാധാരണക്കാർ ആശ്രയിക്കുന്ന ഡോ. അംബേദ്കർ കമ്മ്യൂണിറ്റി ഹാൾ ശോചനീയാവസ്ഥിയിൽ വർഷങ്ങൾ കഴിഞ്ഞിട്ടും അറ്റകുറ്റപണികൾ നടത്താതെ അധികൃതർ. മൂന്ന് വർഷമായി ആഘോഷ പരിപാടികൾക്ക് നൽകാതെ അടിച്ചിട്ടിരിക്കുകയാണ്. പ്രദേശവാസികൾ പരിപാടികൾക്കായി ഏറെ ആശ്രയിച്ചിരുന്ന ഹാളാണ് ദുരവസ്ഥയിലായത്. വെള്ളം, വെളിച്ചം, തുടങ്ങി ഹാളിൽ ആവശ്യത്തിന് വേണ്ട സൗകര്യങ്ങളില്ല. കഴിഞ്ഞ ഭരണസമിതിയുടെ നേതൃത്വത്തിൽ 15 ലക്ഷം രൂപയ്ക്ക് നിർമ്മിച്ച…
തുരുമ്പിച്ച കമ്പികളും ബലക്ഷയവും; ചാത്തനാട് പാലം ഉദ്ഘാടനം മാറ്റി
നിർമാണം പൂർത്തിയായ ചാത്തനാട് പാലം പറവൂർ: തുരുമ്പിച്ച കമ്പികൾ മാറ്റാതെയും ഭാരപരിശോധന നടത്താതെയും ചാത്തനാട്-വലിയ കടമക്കുടി പാലത്തിന്റെ ഉദ്ഘാടനം നടത്താനുള്ള ഗോശ്രീ പെലന്റ്സ് ഡവലപ്മെന്റ് അതോറിറ്റി യുടെ (ജിഡ)ശ്രമം പ്രതിപക്ഷ നേതാവിന്റെ ഇടപെടൽ മൂലം മാറ്റിവെച്ചു. 30ന് മുഖ്യമന്ത്രി പിണറായി വിജയൻ പാലം ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നു. പാലത്തിന്റെ സുരക്ഷ സംബന്ധിച്ച് പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. തുടർന്നാണ് മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ട് ഉദ്ഘാടനം നീട്ടിവെക്കാൻ നിർദ്ദേശിച്ചത്. ഏഴ് വർഷത്തിന് ശേഷം പാലത്തിന്റെ നിർമാണം പുനരാരംഭിച്ചപ്പോൾ…
ഫോര്‍ട്ട്കൊച്ചി താലൂക്ക് ആശുപത്രി; ദേശീയാംഗീകാര മികവിൽ
ഫോർട്ടുകൊച്ചി താലൂക്ക് ആശുപത്രി ഫോര്‍ട്ട്കൊച്ചി: ഫോർട്ട് കൊച്ചി സർക്കാർ താലൂക്ക് ആശുപത്രിക്ക് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ്സ് അംഗീകാരം ലഭിച്ചു. രോഗികള്‍ക്കുള്ള സേവനങ്ങള്‍, മരുന്നുകളുടെ ലഭ്യതയും വിതരണവും, ക്ലിനിക്കല്‍ സേവനങ്ങള്‍, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡിന് പരിഗണിക്കുന്നത്. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും നടക്കുന്ന പരിശോധനകള്‍ക്ക് ശേഷം ദേശീയ തലത്തിലുള്ള സംഘത്തിന്റെ പരിശോധനയുടെ അടിസ്ഥാനത്തിലാണ് അംഗീകാരം ലഭിച്ചത്. പരിശോധനയിൽ ആശുപത്രിക്ക് 89.08 ശതമാനം സ്കോർ ലഭിച്ചു. ഇതോടെ ജില്ലയിൽ…
ഹാര്‍ബറില്‍ മത്സ്യബന്ധന ബോട്ടില്‍നിന്ന് കാല്‍ വഴുതി കായലിലേക്ക് വീണ യുവാവ് മരിച്ചു
പള്ളുരുത്തി: കൊച്ചി ഫിഷറീസ് ഹാര്‍ബറില്‍ മത്സ്യ ബന്ധന ബോട്ടില്‍ നിന്ന് കാല്‍ വഴുതി കായലിലേക്ക് വീണ യുവാവ് മരിച്ചു. ആലപ്പുഴ അര്‍ത്തൂങ്കല്‍ സ്വദേശി പാലത്തിങ്കല്‍ തൈ വീട്ടില്‍ ടിറ്റു(36) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ട് ഏഴര മണിയോടെയാണ് സംഭവം.ഹാര്‍ബറിലെ മത്സ്യവുമായി എത്തിയ ഭാരത് സാഗര്‍ എന്ന ബോട്ടില്‍ നിന്ന് ഇറങ്ങവേ കാല്‍ വഴുതി വീഴുകയായിരുന്നു. രാത്രി പത്ത് മണിയോടെ മൃതദേഹം കണ്ടെത്തി. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മാറ്റി.


