സ്വർണ കള്ളക്കടത്ത്; സ്​​ത്രീ അടക്കം മൂന്നു പേർ പിടിയിൽ

Estimated read time 0 min read

നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സ്വർണ കള്ളക്കടത്തിനിടെ സ്ത്രീ ഉൾപ്പെടെ മൂന്നുപേർ കസ്റ്റംസിന്‍റെ പിടിയിലായി. ദുബൈയിൽ നിന്ന്​ വന്ന പട്ടാമ്പി സ്വദേശി മിഥുനിൽ നിന്ന്​ 197 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്.

മൂന്ന്​ ഗുളികയുടെ രൂപത്തിലാക്കിയാണ് സ്വർണം ശരീരത്തിലൊളിപ്പിച്ചത്. ഷാർജയിൽ നിന്ന്​ വന്ന മലപ്പുറം സ്വദേശി 1118 ഗ്രാം സ്വർണം നാല് ഗുളികയുടെ രൂപത്തിലാക്കി ഒളിപ്പിക്കുകയായിരുന്നു.

കൂടാതെ, ചെയിനും വളയും കണ്ടെടുത്തു. അബൂദബിയിൽ നിന്ന്​ വന്ന കാസർകോട്​ സ്വദേശിനിയിൽ നിന്നാണ്​​ 272 ഗ്രാം പിടികൂടിയത്​.

You May Also Like

More From Author