13 റോഡുകളുടെ നിർമാണം; 49.5 കോടിയുടെ ഭരണാനുമതി

Estimated read time 1 min read

കൊ​ച്ചി: ജി​ല്ല​യി​ലെ 13 റോ​ഡ്​ നി​ർ​മാ​ണ പ​ദ്ധ​തി​ക​ൾ​ക്കാ​യി 49.5 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യാ​യെ​ന്ന്​ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് അ​റി​യി​ച്ചു. ക​ള​മ​ശ്ശേ​രി, ആ​ലു​വ, കോ​ത​മം​ഗ​ലം, കൊ​ച്ചി, പ​റ​വൂ​ർ തു​ട​ങ്ങി​യ മ​ണ്ഡ​ല​ങ്ങ​ളി​ലെ റോ​ഡു​ക​ളി​ലാ​ണ് പ്ര​വൃ​ത്തി വ​രു​ന്ന​ത്.

ക​ള​മ​​ശ്ശേ​രി മ​ണ്ഡ​ല​ത്തി​ലെ ഇ​ട​പ്പ​ള്ളി -മൂ​വാ​റ്റു​പു​ഴ റോ​ഡി​നു 1.2 കോ​ടി​യും മി​ല്ലു​പ​ടി-​കാ​ക്കു​നി മ​സ്‌​ജി​ദ്‌ റോ​ഡി​നു 60 ല​ക്ഷ​വും സെ​ന്റ് ജോ​സ​ഫ്‌​സ് -തൃ​ക്കാ​ക്ക​ര ക്ഷേ​ത്രം – യൂ​നി​വേ​ഴ്‌​സി​റ്റി പു​ന്ന​ക്കാ​ട്ടു​മൂ​ല സീ​പോ​ർ​ട്ട് ലൈ​ൻ റോ​ഡ് -യൂ​നി​വേ​ഴ്‌​സി​റ്റി കോ​ള​നി സീ​പോ​ർ​ട്ട് റോ​ഡ് -യൂ​നി​വേ​ഴ്‌​സി​റ്റി റിം​ഗ് റോ​ഡ് -കൈ​പ്പ​ട​മു​ക​ൾ എ​ച്ച്എം​ടി റോ​ഡി​ന്​ അ​ഞ്ചു​കോ​ടി​യും അ​നു​വ​ദി​ച്ചു.

ആ​ലു​വ​യി​ലെ ഹെ​ർ​ബ​ർ​ട്ട് റോ​ഡ് റീ​ച്ച് ഒ​ന്നി​നു ര​ണ്ടു​കോ​ടി വി​നി​യോ​ഗി​ക്കാ​നാ​ണ് അ​നു​മ​തി. ആ​ലു​വ, പ​റ​വൂ​ർ, ക​ള​മ​ശ്ശേ​രി മ​ണ്ഡ​ല​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന പ​റ​വൂ​ർ ക​വ​ല മു​ത​ൽ അ​ഞ്ച​ൽ വ​രെ​യു​ള്ള ആ​ലു​വ – പ​റ​വൂ​ർ റോ​ഡ് 9.5 കോ​ടി ചെ​ല​വി​ൽ നി​ർ​മ്മി​ക്കും. ചെ​റാ​യി -പ​റ​വൂ​ർ റോ​ഡി​നു ഒ​രു കോ​ടി​യു​ടെ​യാ​ണ് ഭ​ര​ണാ​നു​മ​തി.

പ​റ​വൂ​രി​ലെ പ​ഴ​യ എ​ൻ.​എ​ച്ച് മൂ​ത്ത​കു​ന്നം ഫെ​റി – ഗോ​തു​രു​ത്ത് ജ​ങ്​​ഷ​ൻ (മൂ​ത്ത​കു​ന്നം ജ​ങ്​​ഷ​ൻ -ഫെ​റി ഒ​ഴി​കെ) റോ​ഡി​നു 90 ല​ക്ഷം അ​നു​വ​ദി​ച്ചു. കു​ന്ന​ത്തു​നാ​ട്ടി​ലെ പോ​ഞ്ഞാ​ശ്ശേ​രി -ചി​ത്ര​പ്പു​ഴ (പ​ള്ളി​ക്ക​ര ജ​ങ്​​ഷ​ൻ മു​ത​ൽ ചി​ത്ര​പ്പു​ഴ പാ​ലം വ​രെ) റോ​ഡ് നി​ർ​മാ​ണ​ത്തി​ന് 12 കോ​ടി​യും പ​ള്ളി​ക്ക​ര -പ​ഴ​ന്തോ​ട്ടം റോ​ഡി​ന്​ 4.5 കോ​ടി​യും വീ​തം അ​നു​വ​ദി​ച്ചു ഭ​ര​ണാ​നു​മ​തി​യാ​യി.

കോ​ത​മം​ഗ​ലം മ​ണ്ഡ​ല​ത്തി​ലെ ശ​ബ​രി​മ​ല -കൊ​ടൈ​ക്ക​നാ​ൽ സം​സ്ഥാ​ന​പാ​ത 44ലെ ​വെ​ങ്ങ​ല്ലൂ​ർ -ഊ​ന്നു​ക​ൽ റോ​ഡി​ന്​ 7.5 കോ​ടി​യാ​ണ് ചെ​ല​വാ​ക്കു​ക. അ​ങ്ക​മാ​ലി​യി​ലെ വേ​ങ്ങൂ​ർ -നാ​യ​ത്തോ​ട് റോ​ഡി​നു മൂ​ന്ന് കോ​ടി​യു​ടെ അ​നു​മ​തി​യാ​യി. പി​റ​വ​ത്തെ ആ​ഞ്ഞി​ലി​ച്ചു​വ​ട് -അ​മ്പ​ലം​പ​ടി റോ​ഡി​നു ര​ണ്ടു​കോ​ടി രൂ​പ വി​നി​യോ​ഗി​ക്കും. കൊ​ച്ചി​യി​ലെ ടൗ​ൺ ഹാ​ൾ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് 30 ല​ക്ഷ​വും അ​നു​വ​ദി​ച്ചു.

You May Also Like

More From Author