പെരുമ്പാവൂര്‍: ഏഴര കിലോ കഞ്ചാവുമായി അന്തര്‍സംസ്ഥാന തൊഴിലാളി പിടിയിൽ. ഒഡീഷ സ്വദേശി വിദ്യാധര്‍ ബഹ്റയെയാണ് (30) റൂറല്‍ ഡാന്‍സാഫ് ടീമും കുറുപ്പംപടി പൊലീസും ചേര്‍ന്ന് പിടികൂടിയത്. കാറില്‍ കടത്തുകയായിരുന്ന കഞ്ചാവ് പെരുമ്പാവൂര്‍ ഇരിങ്ങോള്‍ മനക്കപ്പടിക്ക് സമീപത്തുനിന്നാണ് പിടിച്ചെടുത്തത്.
കാറിന്റെ ഡിക്കിയില്‍ ബാഗില്‍ എട്ട് പ്രത്യേക പാക്കറ്റുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു. ഒഡീഷയില്‍നിന്ന് ട്രെയിന്‍ മാര്‍ഗമാണ് കഞ്ചാവ് ആലുവയിലെത്തിച്ചത്. രണ്ട് ലക്ഷം രൂപ വിലവരും. വട്ടക്കാട്ടുപടിയിൽ പ്ലൈവുഡ് കമ്പനി തൊഴിലാളിയാണ് പ്രതി. കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.