റാക്കാട് നന്തോട് ജലസേചന പദ്ധതിയിൽ വൻ ക്രമക്കേട്

Estimated read time 0 min read

മൂ​വാ​റ്റു​പു​ഴ: വാ​ള​കം പ​ഞ്ചാ​യ​ത്തി​ലെ റാ​ക്കാ​ട് ന​ന്തോ​ട് ജ​ല​സേ​ച​ന പ​ദ്ധ​തി​യി​ൽ വ​ൻ ക്ര​മ​ക്കേ​ട് ന​ട​ന്നെ​ന്ന്​ ലോ​ക്ക​ൽ ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട്. പു​ഴ​യി​ൽ നി​ന്നു​ള്ള വെ​ള്ളം ഉ​പ​യോ​ഗി​ച്ച് ജ​ല​സേ​ച​നം ന​ട​ത്തു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​യു​ടെ മോ​ട്ട​ർ സ്‌​ഥാ​പി​ച്ച​ത് പു​ഴ​യു​ടെ തീ​ര​ത്തു ത​ന്നെ​യാ​ണ്. ഇ​വി​ടെ നി​ന്ന് പി.​വി.​സി പൈ​പ്പ് ക​ണ​ക്‌​ഷ​ൻ സ​മീ​പ​ത്തെ സ്വ​കാ​ര്യ കു​പ്പി​വെ​ള്ള ക​മ്പ​നി​യി​ലേ​ക്ക് ന​ൽ​കി​യി​രി​ക്കു​ക​യാ​ണെ​ന്നും ജ​ല​സേ​ച​നം ആ​വ​ശ്യ​മി​ല്ലാ​ത്ത കാ​ല​ഘ​ട്ട​ത്തി​ൽ പ​ദ്ധ​തി​യു​ടെ ഗു​ണം പൂ​ർ​ണ​മാ​യി ക​മ്പ​നി​ക്കു മാ​ത്ര​മാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്നും ഇ​ത്​ മാ​ർ​ഗ​രേ​ഖ​യു​ടെ ലം​ഘ​ന​മാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ ഉ​ണ്ട്. ര​ണ്ട്​ പ​ദ്ധ​തി​ക​ളാ​ണ് ന​ന്തോ​ട് ജ​ല​സേ​ച​ന പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ള​കം പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കി​യ​ത്.

എ​ട്ടാം വാ​ർ​ഡി​ൽ പി.​വി.​സി പൈ​പ്പ് സ്‌​ഥാ​പി​ച്ച് പു​ഴ​യി​ൽ നി​ന്ന്​ മോ​ട്ട​ർ ഉ​പ​യോ​ഗി​ച്ച് പെ​രി​യാ​ർ വാ​ലി ക​നാ​ലി​നു സ​മാ​ന്ത​ര​മാ​യി ജ​ല​സേ​ച​നം ന​ട​പ്പാ​ക്കു​ന്ന​താ​യി​രു​ന്നു പ​ദ്ധ​തി. ജ​ല​സേ​ച​ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത് പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നി​വാ​ര്യ ചു​മ​ത​ല​ക​ളി​ൽ ഉ​ൾ​പ്പെ​ടാ​തി​രു​ന്നി​ട്ടും ര​ണ്ടു പ​ദ്ധ​തി​ക​ൾ ഒ​രേ കാ​ര്യ​ത്തി​നാ​യി ന​ട​പ്പാ​ക്കി. നി​ല​വി​ലു​ള്ള മോ​ട്ട​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​സ്‌​തി ര​ജി​സ്‌​റ്റ​റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. പ​ദ്ധ​തി​യു​ടെ എ​സ്‌​റ്റി​മേ​റ്റും പ്ലാ​നും പ​രി​ശോ​ധ​ന​ക്ക്​ ഹാ​ജ​രാ​ക്കി​യി​ട്ടു​മി​ല്ല. പൈ​പ്പ് സ്‌​ഥാ​പി​ക്കു​ന്ന​തി​ന്​ കൂ​ടു​ത​ൽ തു​ക ചെ​ല​വാ​ക്കി​യ​താ​യും റി​പ്പോ​ർ​ട്ട്​ കു​റ്റ​പ്പെ​ടു​ത്തു​ന്നു.മോ​ട്ട​ർ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്‍റെ വൈ​ദ്യു​തി ചാ​ർ​ജ് കൃ​ഷി ആ​വ​ശ്യ​ത്തി​നെ​ന്ന വ്യാ​ജേ​ന കൃ​ഷി വ​കു​പ്പാ​​ണ്​ അ​ട​ക്കു​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

You May Also Like

More From Author