പാലം നിർമാണത്തിലെ അപാകത അന്വേഷിക്കണം -ഹൈബി ഈഡൻ എം.പി

പ​റ​വൂ​ർ: ദേ​ശീ​യ​പാ​ത 66ന്റെ ​ഭാ​ഗ​മാ​യ മൂ​ത്ത​കു​ന്നം-​കോ​ട്ട​പ്പു​റം പാ​ല​ത്തി​ന്റെ നി​ർ​മാ​ണ​ത്തി​ൽ അ​പാ​ക​ത​യു​ണ്ടെ​ന്നും പ​രി​ശോ​ധി​ച്ച് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ ഹൈ​ബി ഈ​ഡ​ൻ എം.​പി കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​ക്ക് ക​ത്ത​യ​ച്ചു. നി​ല​വി​ൽ നി​ർ​മി​ച്ച തൂ​ണു​ക​ളു​ടെ ക​മ്പി​ക​ൾ പു​റ​ത്ത്​ കാ​ണു​ന്നു​ണ്ട്. ഉ​പ്പു​വെ​ള്ള​വു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ വ​രു​ന്ന ഇ​രു​മ്പു​ക​മ്പി​ക​ൾ നി​ർ​മാ​ണ​ത്തി​ലെ ശോ​ച്യാ​വ​സ്ഥ​ക്ക്​ ഉ​ദാ​ഹ​ര​ണ​മാ​ണ്. നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ ഗു​ണ​നി​ല​വാ​ര​ത്തെ​ക്കു​റി​ച്ചും അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്​ എം.​പി ആ​വ​ശ്യ​പ്പെ​ട്ടു. ഉ​പ്പു​വെ​ള്ള​ത്തി​ൽ​നി​ന്ന് ഇ​രു​മ്പ് ക​മ്പി​ക​ൾ സം​ര​ക്ഷി​ക്കാ​നും പാ​ല​ത്തി​ന്‍റെ കോ​ൺ​ക്രീ​റ്റ് പാ​ളി​ക​ൾ ബ​ല​പ്പെ​ടു​ത്താ​നും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മേ​ൽ​നോ​ട്ടം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

 

You May Also Like

More From Author