
ആലുവ: കാർ കത്തി നശിച്ചു. ബുധനാഴ്ച രാത്രി ഏഴോടെ എൻ.എ.ഡി തൊരപ്പിന് സമീപമായിരുന്നു സംഭവം. ഡ്രൈവർ മാത്രമാണ് കാറിലുണ്ടായിരുന്നത്. തുടക്കത്തിൽ തന്നെ ഡോർ തുറന്ന് പുറത്തിറങ്ങിയതിനാൽ ഇയാൾ രക്ഷപ്പെട്ടു. അഗ്നി രക്ഷ സേനയെത്തി തീ അണച്ചു.


