കാൽപന്തുകളിയിൽ നാട്ടിൻപുറത്തിന്‍റെ കരുത്തായി ഇസ്മായില്‍

Estimated read time 1 min read

പെ​രു​മ്പാ​വൂ​ര്‍: പ്രാ​യം 62 ആ​യി​ട്ടും പെ​രു​മ്പാ​വൂ​ര്‍ ക​ണ്ട​ന്ത​റ സ്വ​ദേ​ശി പി.​എം. ഇ​സ്മാ​യി​ല്‍ ഫു​ട്​​ബാ​ളി​ല്‍ നാ​ട്ടി​ന്‍പു​റ​ത്തെ വി​സ്മ​യ​മാ​ണ്. സ്‌​കൂ​ള്‍ പ​ഠ​ന​കാ​ല​ത്ത് തു​ട​ങ്ങി​യ കാ​ല്‍പ​ന്ത് ക​ളി​യോ​ടു​ള്ള അ​ഭി​നി​വേ​ശം പെ​രു​മ്പാ​വൂ​രി​ല്‍ ഇ​ത്ത​വ​ണ ന​ട​ന്ന മാ​സ്റ്റേ​ഴ്‌​സ് ടൂ​ര്‍ണ​മെ​ന്റി​ല്‍ ക്യാ​പ്റ്റ​നാ​യ​തു​വ​രെ എ​ത്തി​നി​ല്‍ക്കു​ന്നു. യു​വ ഫു​ട്‌​ബാ​ള​റും മ​ക​നു​മാ​യ സ​ലീ​മി​ന്റെ ടീ​മി​നൊ​പ്പ​വും ചി​ല​പ്പോ​ള്‍ മ​ക​ന്റെ എ​തി​ര്‍ ടീ​മി​ലും ക​ളി​ക്കാ​റു​ണ്ട്.

ക​ണ്ട​ന്ത​റ പ്രീ​മി​യ​ര്‍ ലീ​ഗ് സീ​സ​ണ്‍-5​ല്‍ പ്രാ​യ​ത്തെ മ​റി​ക​ട​ന്നു​ള്ള ഇ​ദ്ദേ​ഹ​ത്തി​ന്റെ പ്ര​ക​ട​നം ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. എ​ട്ടോ​ളം വ​മ്പ​ന്‍ ടീ​മു​ക​ള്‍ ഏ​റ്റു​മു​ട്ടി​യ ടൂ​ര്‍ണ​മെ​ന്റി​ല്‍ സോ​ക്ക​ര്‍ എ​ഫ്.​സി കു​റു​വ​പ്പാ​ടം ടീ​മി​ന്റെ പ്ര​തി​രോ​ധ​നി​ര​ക്ക് നേ​തൃ​ത്വം ന​ല്‍കി​യ​ത് ഇ​സ്മാ​യി​ലാ​യി​രു​ന്നു.

ഫൈ​ന​ലി​ല്‍ സ്വ​ന്തം ടീം ​ക​പ്പ​ടി​ച്ചെ​ങ്കി​ലും അ​ന്നേ​ദി​വ​സം ഗോ​വ​യി​ല്‍ ന​ട​ന്ന ആ​റാ​മ​ത് നാ​ഷ​ന​ല്‍ മാ​സ്റ്റേ​ഴ്‌​സ് ഗെ​യിം​സി​ല്‍ കേ​ര​ള​ത്തി​നാ​യി പ​ങ്കെ​ടു​ത്ത​തു​കൊ​ണ്ട് ഫൈ​ന​ലി​ല്‍ ക​ളി​ക്കാ​നാ​യി​ല്ല. മാ​സ്റ്റേ​ഴ്‌​സ് ഗെ​യിം​സി​ല്‍ മൂ​ന്നാം സ്ഥാ​ന​വു​മാ​യാ​ണ് ഗോ​വ​യി​ല്‍ നി​ന്ന് ഇ​സ്മാ​യി​ലും കൂ​ട്ട​രും തി​രി​ച്ചെ​ത്തി​യ​ത്. 80ക​ളി​ലും 90ക​ളി​ലും പെ​രു​മ്പാ​വൂ​ര്‍ മേ​ഖ​ല​യി​ല്‍ സെ​വ​ന്‍സ് ഫു​ട്‌​ബാ​ളി​ലെ മു​ടി​ചൂ​ടാ​മ​ന്ന​ന്‍മാ​രാ​യി​രു​ന്ന മോ​ഡേ​ണ്‍ ക​ണ്ട​ന്ത​റ ടീ​മി​ല്‍ ദീ​ര്‍ഘ​കാ​ലം ക്യാ​പ്റ്റ​നാ​യി​രു​ന്നു.

ബേ​യ്‌​സ് പെ​രു​മ്പാ​വൂ​ര്‍, മോ​ഡേ​ണ്‍ ക​ണ്ട​ന്ത​റ, ആ​ശ്ര​മം സെ​വ​ന്‍സ്, മി​ലാ​ന്‍ അ​ല്ല​പ്ര, ഗോ​ള്‍ഡ​ന്‍സ്റ്റാ​ര്‍ പെ​രു​മ്പാ​വൂ​ര്‍ തു​ട​ങ്ങി പെ​രു​മ്പാ​വൂ​രി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ഒ​ട്ട​ന​വ​ധി ക്ല​ബു​ക​ൾ​ക്ക്​ വേ​ണ്ടി​യും വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ലെ നി​ര​വ​ധി ടൂ​ര്‍ണ​മെ​ന്റു​ക​ളി​ലും ഇ​ദ്ദേ​ഹം ബൂ​ട്ട​ണി​ഞ്ഞി​ട്ടു​ണ്ട്. നി​വി​ന്‍ പോ​ളി നാ​യ​ക​നാ​യ ‘മി​ഖാ​യേ​ല്‍’ എ​ന്ന സി​നി​മ​യി​ല്‍ ഫു​ട്‌​ബാ​ള്‍ ക​ളി​ക്കാ​ര​നാ​യി ഇ​സ്മാ​യി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു.

You May Also Like

More From Author