17 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ്​: ഒരാൾകൂടി അറസ്റ്റിൽ

Estimated read time 0 min read

ആ​ലു​വ: ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ലൂ​ടെ വീ​ട്ട​മ്മ​ക്ക്​ 17 ല​ക്ഷം രൂ​പ ന​ഷ്ട​പ്പെ​ട്ട കേ​സി​ൽ ഒ​രാ​ൾ​കൂ​ടി അ​റ​സ്റ്റി​ൽ. കോ​ഴി​ക്കോ​ട് കി​ഴ​ക്കോ​ത്ത് മേ​ലേ​ചാ​ലി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് സെ​യ്ദി​നെ​യാ​ണ് (26) റൂ​റ​ൽ ജി​ല്ല സൈ​ബ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ഴി​ക്കോ​ട് പെ​രു​വ​യ​ൽ പു​ല​പ്പ​റ​മ്പി​ൽ മു​ഹ​മ്മ​ദ് മി​ൻ​ഹാ​ജ് (22), പ​ന്തീ​ര​ങ്കാ​വ് കു​ഴി​പ്പ​ള്ളി മി​ത്ത​ൽ ഷി​ഫാ​ദ​ലി (27) എ​ന്നി​വ​രെ നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​വ​ർ പി​ടി​യി​ലാ​യ​ത​റി​ഞ്ഞ് ദു​ബൈ​യി​ലേ​ക്ക് മു​ങ്ങി​യ മു​ഹ​മ്മ​ദ് സെ​യ്ദി​നെ നാ​ട്ടി​ലെ​ത്തി​ച്ചാ​ണ്​ പി​ടി​കൂ​ടി​യ​ത്.

സ്വ​ന്തം പേ​രി​ൽ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളെ​ടു​ത്ത് ത​ട്ടി​പ്പ് സം​ഘ​ത്തി​ന് വി​ൽ​ക്കു​ക​യും അ​തി​ന് കൂ​ട്ടു​നി​ൽ​ക്കു​ക​യും ചെ​യ്ത​വ​രാ​ണ് പി​ടി​യി​ലാ​യ​വ​ർ. ഇ​വ​ർ അ​ക്കൗ​ണ്ട് എ​ടു​ക്കു​ക​യും എ​ടു​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​വ​രാ​ണ്. ല​ക്ഷ​ങ്ങ​ളു​ടെ ഇ​ട​പാ​ടാ​ണ് ഇ​വ​രു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത്. അ​ക്കൗ​ണ്ട് എ​ടു​ത്ത് നി​ശ്ചി​ത തു​ക​ക്ക്​ വി​ൽ​ക്കും. അ​ക്കൗ​ണ്ടി​ൽ വ​രു​ന്ന ഒ​രു​ല​ക്ഷം രൂ​പ​ക്ക്​ 1000 രൂ​പ ക​മീ​ഷ​ൻ ല​ഭി​ക്കു​ക​യും ചെ​യ്യും. പി​ടി​യി​ലാ​യ​വ​രി​ൽ ഒ​രാ​ളു​ടെ പേ​രി​ൽ മാ​ത്രം എ​ട്ട് അ​ക്കൗ​ണ്ടു​ണ്ട്. ഇ​തി​ലൂ​ടെ എ​ത്ര രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ൾ ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് പൊ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

വീ​ട്ടി​ലി​രു​ന്ന് ഓ​ൺ​ലൈ​ൻ ടാ​സ്കി​ലൂ​ടെ ജോ​ലി ചെ​യ്ത് വ​രു​മാ​ന​മു​ണ്ടാ​ക്കാ​മെ​ന്ന വാ​ഗ്ദാ​ന​ത്തി​ൽ വി​ശ്വ​സി​ച്ച്​ പ​ണം ന​ൽ​കി​യ​പ്പോ​ഴാ​ണ്​ എ​ട​ത്ത​ല സ്വ​ദേ​ശി​നി​ക്ക്​ 17 ല​ക്ഷം രൂ​പ ന​ഷ്ട​മാ​യ​ത്. വാ​ഗ്ദാ​നം ക​ണ്ട വീ​ട്ട​മ്മ ഒ​രു സൈ​റ്റി​ൽ പ്ര​വേ​ശി​ച്ച് ര​ജി​സ്റ്റ​ർ ചെ​യ്ത​പ്പോ​ൾ ടാ​സ്ക്​ കി​ട്ടി. ‘വെ​റൈ​റ്റി ഫു​ഡി​ന്’ റേ​റ്റി​ങ് ഇ​ടു​ക​യാ​യി​രു​ന്നു ജോ​ലി. ഇ​തി​ലൂ​ടെ കു​റ​ച്ച് പ​ണം ല​ഭി​ക്കു​ക​യും ചെ​യ്തു. വീ​ട്ട​മ്മ​ക്ക്​ വി​ശ്വാ​സം ജ​നി​പ്പി​ക്കാ​നാ​ണ് ത​ട്ടി​പ്പു​സം​ഘം പ്ര​തി​ഫ​ല​മെ​ന്ന പേ​രി​ൽ ചെ​റി​യ തു​ക​ക​ൾ ന​ൽ​കി​യ​ത്.

ഉ​ട​നെ അ​ടു​ത്ത ഓ​ഫ​ർ വ​ന്നു; കു​റ​ച്ച് തു​ക ഇ​ൻ​വെ​സ്റ്റ് ചെ​യ്താ​ൽ വ​ൻ തു​ക ലാ​ഭം കി​ട്ടു​മെ​ന്ന്. ഇ​തോ​ടെ മൂ​ന്നു​ല​ക്ഷം, അ​ഞ്ചു​ല​ക്ഷം, ര​ണ്ടു​ല​ക്ഷം എ​ന്നി​ങ്ങ​നെ ഘ​ട്ടം​ഘ​ട്ട​മാ​യി തു​ക നി​ക്ഷേ​പി​ച്ചു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​തി​നും ചെ​റി​യ തു​ക തി​രി​കെ കി​ട്ടി. അ​ങ്ങ​നെ പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി 17 ല​ക്ഷം രൂ​പ നി​ക്ഷേ​പി​ച്ചു. സം​ഘം പ​റ​ഞ്ഞ ഒ​മ്പ​ത് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കാ​ണ് വീ​ട്ട​മ്മ പ​ണം നി​ക്ഷേ​പി​ച്ച​ത്. ലാ​ഭ​വി​ഹി​ത​മാ​യി വ​ൻ തു​ക അ​വ​രു​ടെ പേ​ജി​ൽ കാ​ണി​ച്ചു​കൊ​ണ്ടു​മി​രു​ന്നു. ഒ​ടു​വി​ൽ പ​ണം പി​ൻ​വ​ലി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ സാ​ധി​ച്ചി​ല്ല. അ​പ്പോ​ഴാ​ണ് ത​ട്ടി​പ്പ് മ​ന​സ്സി​ലാ​യ​ത്. തു​ട​ർ​ന്ന് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

വീ​ട്ട​മ്മ​യു​മാ​യി ത​ട്ടി​പ്പ് സം​ഘം ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന​ത് ടെ​ല​ഗ്രാം വ​ഴി​യാ​ണ്. അ​തി​ലൂ​ടെ​യാ​ണ് ഏ​ത് അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ് പ​ണം നി​ക്ഷേ​പി​ക്കേ​ണ്ട​തെ​ന്ന നി​ർ​ദേ​ശം ന​ൽ​കു​ന്ന​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി വൈ​ഭ​വ് സ​ക്‌​സേ​ന​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. ഇ​ൻ​സ്പെ​ക്ട​ർ വി​ബി​ൻ ദാ​സ്, എ​സ്.​ഐ​മാ​രാ​യ സി.​ആ​ർ. ഹ​രി​ദാ​സ്, എം. ​അ​ജേ​ഷ്, എ.​എ​സ്.​ഐ ടി.​കെ. സ​ലാ​വു​ദ്ദീ​ൻ, സി.​പി.​ഒ​മാ​രാ​യ ലി​ജോ ജോ​സ്, ആ​ൽ​ബി​ൻ പീ​റ്റ​ർ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ള്ള​ത്.

You May Also Like

More From Author