കൊച്ചി: രാജ്യത്തെ പ്രമുഖ പ്രീ ഓൺഡ് ബഡ്ജറ്റ് കാർ ഷോറൂം റോയൽ ഡ്രൈവ് സ്മാര്ട്ടും പുതിയ സംരംഭമായ ബിസിനസ് കഫെയും മുനവ്വറലി ശിഹാബ് തങ്ങൾ കൊച്ചിയിൽ ഉദ്ഘാടനം ചെയ്തു. പ്രീ ഓൺഡ് ലക്ഷ്വറി ബഡ്ജറ്റ് കാർ മേഖലയിൽ സ്ഥാനം ഉറപ്പിച്ച റോയൽ ഡ്രൈവ് സ്മാർട്ടിൽ അഞ്ചുലക്ഷം മുതൽ 30 ലക്ഷംവരെയുള്ള ജനപ്രിയ വാഹനങ്ങൾ നൂറിലധികം സ്റ്റോക്കിൽനിന്ന് ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം.
കൂടാതെ വാഹനം വിൽക്കാൻ ഉദ്ദേശിക്കുന്നവർക്ക് നല്ല വിലയിൽതന്നെ വിൽക്കാനും റോയൽ ഡ്രൈവ് അവസരമൊരുക്കുന്നു. 150ൽ അധികം ചെക്ക് പോയന്റുകൾ ചെയ്തതിനുശേഷം മാത്രമേ വാഹനം വിൽക്കുകയും വാങ്ങിക്കുകയും ചെയ്യുകയുള്ളൂ എന്നത് റോയൽ ഡ്രൈവിന്റെ മാത്രം പ്രത്യേകതയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.