ഗുണ്ട ആക്രമണം: പ്രായപൂർത്തിയാകാത്തവർ അടക്കം മൂന്നുപേർ പിടിയിൽ

Estimated read time 0 min read

പു​ക്കാ​ട്ടു​പ​ടി: വ​ഴി​യ​രി​കി​ല്‍ സം​സാ​രി​ച്ചു​നി​ന്ന യു​വാ​ക്ക​ളെ ബൈ​ക്കി​ലെ​ത്തി​യ സം​ഘം വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​ര​ട​ക്കം മൂ​ന്നു​പേ​ർ പി​ടി​യി​ൽ. എ​ട​ത്ത​ല കു​റു​പ്പ​ശ്ശേ​രി സ​ഫ​ർ (20) അ​ട​ക്കം മൂ​ന്നു​പേ​രെ​യാ​ണ് ത​ടി​യി​ട്ട​പ​റ​മ്പ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

പു​ക്കാ​ട്ടു​പ​ടി ക​റി​ച്ച​ട്ടി റ​സ്റ്റാ​റ​ന്റി​ന് സ​മീ​പം തി​ങ്ക​ളാ​ഴ്ച രാ​ത്രി 9.55നാ​ണ് സം​ഭ​വം. ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ കാ​ക്ക​നാ​ട് പ​റ​പ്പ​യി​ല്‍ സ്വാ​ഹി​ല്‍ (17), പു​ക്കാ​ട്ടു​പ​ടി പ്ലാ​ച്ചേ​രി​ല്‍ പി.​എ. സ​ഹ​ദ് (34) എ​ന്നി​വ​രെ പ​ഴ​ങ്ങ​നാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ബൈ​ക്കി​ലെ​ത്തി​യ സം​ഘം അ​കാ​ര​ണ​മാ​യി ത​ങ്ങ​ളെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ മ​ർ​ദ​ന​മേ​റ്റ​വ​ർ പ​റ​ഞ്ഞു. ത​ട​യാ​ന്‍ ചെ​ന്ന സ​ഹ​ദി​നെ​യും സം​ഘം വെ​ട്ടു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ സ്വാ​ഹി​ലി​നെ​യും വെ​ട്ടി​യ സം​ഘം ക​ട​ന്നു​ക​ള​ഞ്ഞു. സ​ഹ​ദി​ന്റെ കൈ​ക്കും സ്വാ​ഹി​ലി​ന്റെ പു​റ​ത്തു​മാ​ണ് വെ​ട്ടേ​റ്റ​ത്. ത​ടി​യി​ട്ട​പ്പ​റ​മ്പ് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി കേ​സെ​ടു​ത്ത് പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. 

You May Also Like

More From Author