എറണാകുളം ജില്ലയിൽ 22 പാലങ്ങളുടെ അറ്റകുറ്റപ്പണിക്ക്​ 2.51 കോടി

Estimated read time 1 min read

കൊ​ച്ചി: ജി​ല്ല​യി​ൽ കാ​ല​പ്പ​ഴ​ക്കം​ചെ​ന്ന 22 പാ​ല​ങ്ങ​ളു​ടെ അ​ടി​യ​ന്ത​ര അ​റ്റ​കു​റ്റ​പ്പ​ണി​ക്ക്​ 2.51 കോ​ടി അ​നു​വ​ദി​ച്ച്​ സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യി. ദു​ർ​ബ​ല​മാ​യ​തും അ​പ​ക​ട​ഭീ​ഷ​ണി നേ​രി​ടു​ന്ന​തു​മാ​യ പാ​ല​ങ്ങ​ൾ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കാ​നാ​ണ്​ തു​ക അ​നു​വ​ദി​ച്ച​തെ​ന്ന്​ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്ത് 68 പാ​ല​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക്ക്​ 13.47 കോ​ടി അ​നു​വ​ദി​ച്ച​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ജി​ല്ല​യി​ലെ പാ​ല​ങ്ങ​ൾ​ക്കും തു​ക ല​ഭി​ച്ച​ത്. ഇ​തി​ൽ വൈ​പ്പി​ൻ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എ​ട്ട്​ പാ​ല​ങ്ങ​ൾ​ക്ക്​ ഒ​രു​മി​ച്ചാ​ണ്​ 14.40 ല​ക്ഷം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.

സം​സ്ഥാ​ന​ത്ത്​ നി​ല​വി​ലു​ള്ള പാ​ല​ങ്ങ​ളി​ൽ പ​കു​തി​യും 25-30 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള​വ​യാ​ണ്. ഇ​വ​യി​ൽ എ​റ​ണാ​കു​ളം ജി​ല്ല​യി​ലേ​ത​ട​ക്കം 68 പാ​ല​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി ആ​വ​ശ്യ​മു​ണ്ടെ​ന്ന് കാ​ണി​ച്ച്​ ചീ​ഫ് എ​ൻ​ജി​നീ​യ​ർ സ​ർ​ക്കാ​രി​ന്​ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ധ​ന​വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക അ​നു​മ​തി​യോ​ടെ തു​ക അ​നു​വ​ദി​ച്ച​ത്.

വി​വി​ധ പാ​ല​ങ്ങ​ൾ​ക്ക്​ അ​റ്റ​കു​റ്റ​പ്പ​ണി​ക്ക്​ അ​നു​വ​ദി​ച്ച തു​ക ചു​വ​ടെ

തൃ​പ്പൂ​ണി​ത്തു​റ ബ്രി​ഡ്ജ​സ്​ വി​ഭാ​ഗ​ത്തി​ന്​ കീ​ഴി​ലെ ബ്ര​ഹ്മ​പു​രം പാ​ലം – 15 ല​ക്ഷം

വൈ​പ്പി​ൻ മ​ണ്ഡ​ല​ത്തി​ലെ എ​ട്ട്​ പാ​ല​ങ്ങ​ൾ – 14.40 ല​ക്ഷം

എ​റ​ണാ​കു​ളം നോ​ർ​ത്ത്​​ റെ​യി​ൽ​വേ മേ​ൽ​പാ​ലം – 82 ല​ക്ഷം

എ​റ​ണാ​കു​ളം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ചി​റ്റൂ​ർ-​കോ​താ​ട്​ പാ​ലം – 8.42 ല​ക്ഷം

തൃ​ക്കാ​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ അ​റ​ക്ക​ക്ക​ട​വ്​ പാ​ലം – 6.20 ല​ക്ഷം

തൃ​പ്പൂ​ണി​ത്തു​റ-​പി​റ​വം റോ​ഡി​ലെ പി​റ​വം പാ​ലം – 3.50 ല​ക്ഷം

പി​റ​വം മ​ണ്ഡ​ല​ത്തി​ൽ പാ​ണ്ടി​യം​പാ​റ-​മ​ണീ​ട്​ റോ​ഡി​ലെ നെ​ച്ചൂ​ർ ക​ട​വ്​ പാ​ലം – 7.90 ല​ക്ഷം

പെ​രു​മ്പാ​വൂ​ർ മ​ണ്ഡ​ല​ത്തി​ലെ കു​ഴൂ​ർ-​കു​ന്ന​ക്കു​രു​ടി പാ​ലം – 25 ല​ക്ഷം

പെ​രു​മ്പാ​വൂ​ർ മ​ണ്ഡ​ല​ത്തി​ലെ തൊ​ണ്ടു​ക​ട​വ്, കോ​ട്ട​പ്പാ​ലം പാ​ല​ങ്ങ​ൾ – 25 ല​ക്ഷം

കു​ന്ന​ത്തു​നാ​ട്​ മ​ണ്ഡ​ല​ത്തി​ലെ വ​ല​മ്പൂ​ർ പാ​ലം – 25 ല​ക്ഷം

കു​ന്ന​ത്തു​നാ​ട്​ മ​ണ്ഡ​ല​ത്തി​ലെ പ്ല​ക്കി​ത്താ​ഴം പാ​ലം – 14 ല​ക്ഷം

ക​ണ്ണ​ങ്ങാ​ട്ട്​-​വി​ല്ലി​ങ്​​ട​ൺ ഐ​ല​ൻ​ഡ്​​ പാ​ലം – 20.90 ല​ക്ഷം

ചെ​ങ്ങ​ൽ​ക്ക​ട​വ്, മൂ​ഴി​ക്കു​ളം-​പാ​റ​ക്ക​ട​വ്​ പാ​ല​ങ്ങ​ൾ – 3.59 ല​ക്ഷം

ബ്ര​ഹ്മ​പു​രം, അ​റ​ക്ക​ക്ക​ട​വ്​ പാ​ല​ങ്ങ​ൾ

കാ​ക്ക​നാ​ടി​നെ​യും വ​ട​വു​കോ​ട് പു​ത്ത​ൻ​കു​രി​ശ് പ​ഞ്ചാ​യ​ത്തി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ബ്ര​ഹ്മ​പു​രം പാ​ലം എം.​പി. വ​ർ​ഗീ​സ് എം.​എ​ൽ.​എ​യാ​യി​രി​ക്കു​മ്പോ​ഴാ​ണ് നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. 2006ൽ ​ടി.​എ​ച്ച്. മു​സ്ത​ഫ എം.​എ​ൽ.​എ​യാ​യി​രി​ക്കെ പൂ​ർ​ത്തീ​ക​രി​ച്ച് ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്തു. ഇ​ൻ​ഫോ​പാ​ർ​ക്ക്, സ്മാ​ർ​ട്ട് സി​റ്റി, ബ്ര​ഹ്മ​പു​രം മാ​ലി​ന്യ പ്ലാ​ൻ​റ് എ​ന്നി​വ​യെ​ല്ലാം ബ്ര​ഹ്മ​പു​രം പാ​ല​ത്തെ ആ​ശ്ര​യി​ച്ചാ​ണ്.

ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ​നി​ന്ന്​ ഇ​ൻ​ഫോ​പാ​ർ​ക്ക്, ക​ല​ക്​​ട​റേ​റ്റ്, എ​റ​ണാ​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് എ​ളു​പ്പ​മാ​ർ​ഗം കൂ​ടി​യാ​ണ്​ ഈ ​പാ​ലം. ഒ​രു​വ​ർ​ഷം മു​മ്പ് പാ​ലം പൊ​ളി​ച്ച് ഉ​യ​രം​കൂ​ട്ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സ​മാ​ന്ത​ര പാ​ലം സ​ജ്ജീ​ക​രി​ച്ച ശേ​ഷ​മേ പാ​ലം നി​ർ​മി​ക്കാ​വൂ​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി യു.​ഡി.​എ​ഫ്​ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

കൊ​ച്ചി​ൻ കോ​ർ​പ​റേ​ഷ​നും തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​സ​ഭ​യും അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന പാ​ല​മാ​ണ് അ​റ​ക്ക​ക്ക​ട​വ്. 30 വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ണ്ട്. തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​സ​ഭ​യു​ടെ ഒ​ന്നാം ഡി​വി​ഷ​ന്‍റെ അ​തി​ർ​ത്തി​യി​ലാ​ണ് പാ​ലം.

You May Also Like

More From Author