നവീകരണം കഴിഞ്ഞിട്ട് അഞ്ചു മാസം: സർവിസ് തുടങ്ങാതെ മട്ടാഞ്ചേരി ബോട്ടുജെട്ടി

Estimated read time 0 min read

മ​ട്ടാ​ഞ്ചേ​രി: ന​വീ​ക​ര​ണം ക​ഴി​ഞ്ഞ് അ​ഞ്ചു മാ​സം പി​ന്നി​ട്ടി​ട്ടും സ​ർ​വി​സി​നാ​യി തു​റ​ന്നു​കൊ​ടു​ക്കാ​നാ​കാ​തെ മ​ട്ടാ​ഞ്ചേ​രി ബോ​ട്ടു​ജെ​ട്ടി. രാ​ജ്യ​ത്തെ ത​ന്നെ ആ​ദ്യ പാ​സ​ഞ്ച​ർ ബോ​ട്ടു​ജെ​ട്ടി​യു​ടെ അ​വ​സ്ഥ​യാ​ണി​ത്. 2018ലാ​ണ് ജെ​ട്ടി​യി​ൽ നി​ന്നു​ള്ള ബോ​ട്ട് സ​ർ​വി​സു​ക​ൾ നി​ർ​ത്തി​വെ​ച്ച​ത്.

പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് ഒ​ലി​ച്ചു​വ​ന്ന മ​ര​ക്ക​ഷ​ണ​ങ്ങ​ൾ ജെ​ട്ടി​ക്ക് സ​മീ​പം കാ​യ​ലി​ൽ പൂ​ണ്ട് കി​ട​പ്പു​ണ്ടെ​ന്നും ബോ​ട്ടി​ന്‍റെ അ​ടി​ഭാ​ഗം അ​തി​ൽ ത​ട്ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സ​ർ​വി​സ് നി​ർ​ത്തി​യ​ത്. എ​ന്നാ​ൽ ടൂ​റി​സ്റ്റു​ക​ളു​മാ​യി എ​ത്തു​ന്ന ഡ​ബി​ൾ ഡെ​ക്ക​ർ ബോ​ട്ടു​ക​ൾ വ​രെ ഈ ​ജെ​ട്ടി​യി​ൽ വ​രാ​റു​റെ​ണ്ട​ങ്കി​ലും ഒ​രു പ്ര​ശ്ന​വും ഉ​ണ്ടാ​യി​ല്ല.

സ​ർ​വി​സ് നി​ർ​ത്തി​വെ​ച്ച​തോ​ടെ ജ​ന​കീ​യ സ​മ​ര​ങ്ങ​ൾ നി​ര​വ​ധി ന​ട​ന്നു. വി​ദേ​ശ സ​ഞ്ചാ​രി​ക​ൾ ഈ ​ജെ​ട്ടി​യി​ൽ നി​ന്ന് സ​ർ​വി​സ് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ​ക്കൊ​പ്പം സ​മ​രം ചെ​യ്ത അ​പൂ​ർ​വ സം​ഭ​വ​വും അ​ര​ങ്ങേ​റി. നി​ര​ന്ത​ര സ​മ​ര​ത്തെ തു​ട​ർ​ന്ന് ബോ​ട്ട് ജെ​ട്ടി ന​വീ​ക​രി​ക്കാ​ൻ അ​ധി​കാ​രി​ക​ൾ ത​യാ​റാ​യി. എ​ന്നാ​ൽ, ന​വീ​ക​ര​ണം മ​ന്ദ​ഗ​തി​യി​ലാ​യി​രു​ന്നു. അ​ഞ്ചു മാ​സം മു​മ്പ്​ പ​ണി തീ​ർ​ന്നെ​ങ്കി​ലും ഇ​തു​വ​രെ സ​ർ​വി​സ് ആ​രം​ഭി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ജെ​ട്ടി​യോ​ട് ചേ​ർ​ന്ന ഭാ​ഗ​ത്ത് ഡ്ര​ഡ്​​ജി​ങ്​ ന​ട​ക്കാ​ത്ത​താ​ണ് കാ​ര​ണം. ടൂ​റി​സ്റ്റ് സീ​സ​ൺ ആ​രം​ഭി​ക്കും മു​മ്പ്​ ത​ന്നെ സ​ർ​വി​സ് തു​ട​ങ്ങു​മെ​ന്നാ​യി​രു​ന്നു ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ. തു​റ​മു​ഖ​ത്ത് ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്കും മ​ട്ടാ​ഞ്ചേ​രി കാ​ണാ​നെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്കും എ​റ​ണാ​കു​ളം മേ​ഖ​ല​യി​ൽ ജോ​ലി​ക്കും പ​ഠി​ക്കാ​നു​മൊ​ക്കെ​യു​ള്ള​വ​ർ​ക്കുമ​ട​ക്കം ഏ​റെ സൗ​ക​ര്യ​പ്ര​ദ​മാ​ണ് ഈ ​ജെ​ട്ടി. പ​ക്ഷെ അ​ധി​കാ​രി​ക​ൾ എ​ന്ന് ക​ണ്ണ് തു​റ​ക്കു​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ചോ​ദ്യം.

You May Also Like

More From Author