കോതമംഗലം: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ ഷൂ എറിഞ്ഞ സംഭവത്തിൽ മാധ്യമപ്രവർത്തകരുമായി ഗൂഢാലോചന നടന്നിട്ടില്ലെന്ന് കേസിലെ ഒന്നാം പ്രതിയും കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ബേസിൽ പാറേക്കുടി. അങ്ങനെ തെളിയിച്ചാൽ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാൻ തയാറാണെന്നും ബേസിൽ പറഞ്ഞു.
നവകേരള സദസ്സിനോടനുബന്ധിച്ച് തന്‍റെ സഹപ്രവർത്തകർ ക്രൂരമായി മർദനത്തിന് ഇരയാക്കപ്പെട്ടപ്പോഴുണ്ടായ പെട്ടെന്നുള്ള പ്രകോപനമാണ് സമരത്തിന് പിന്നിലെന്നും മുൻകൂട്ടി തയാറാക്കിയ സമര പദ്ധതിയായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.