കൊച്ചി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള യുവാവ് ജീവിതത്തിലേക്ക് തിരിച്ചുവരാൻ സുമനസ്സുകളുടെ കാരുണ്യം തേടുന്നു. പനങ്ങാട് ഭജനമഠം കൊച്ചുപറമ്പിൽ അശോകന്റെയും മണിയുടെയും മകൻ ഹരികൃഷ്ണ (25) നാണ് എറണാകുളം ലേക്ഷോർ ആശുപുത്രിയിൽ വെൻറിലേറ്ററിൽ ചികിത്സയിലുള്ളത്.
കഴിഞ്ഞ മാസം 23 ന് പനങ്ങാടുണ്ടായ വാഹനാപകടത്തിൽ ഹരികൃഷ്ണന്റെ തലക്ക് ഗുരുതര പരിക്കേറ്റു.
ഇതുവരെ നാല് ശസ്ത്രക്രിയകൾക്കും അനുബന്ധ ചികിത്സക്കുമായി ഭീമമായ തുക ചെലവഴിച്ചുകഴിഞ്ഞു. തുടർ ചികിത്സകൾക്ക് 15 ലക്ഷം രൂപയോളം വേണ്ടിവരുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്. ഹരികൃഷ്ണൻ സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ്മാനും പിതാവ് അശോകൻ സെക്യൂരിറ്റി ജീവിനക്കാരനുമാണ്. ഇരുവരുടെയും തുച്ഛമായ വരുമാനത്തിലാണ് കുടുംബം പുലർത്തിയിരുന്നത്. സുമനസ്സുകളുടെ സഹായമില്ലാതെ ഹരികൃഷ്ണന്റെ മുന്നോട്ടുള്ള ചികിത്സക്ക് തുക കണ്ടെത്താൻ കഴിയാത്ത അവസ്ഥയിലാണ് നിർധന കുടുംബം. ഇതിനായി എസ്.ബി.ഐ പനങ്ങാട് ശാഖയിൽ സഹോദരി രേവതി അശോകന്റെ പേരിൽ അക്കൗണ്ട് തുടങ്ങിട്ടുണ്ട്. (അക്കൗണ്ട് നമ്പർ: 42834483271, ഐ.എഫ്.എസ്.സി: SBIN0013224, ഫോൺ: 9645693857/ 9633914480.