ജ്വല്ലറികള്‍ കേന്ദ്രീകരിച്ച് മോഷണം: അന്തര്‍സംസ്ഥാന കവര്‍ച്ചസംഘം പിടിയില്‍

Estimated read time 1 min read

ക​ള​മ​ശ്ശേ​രി: സ്വ​ർ​ണം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന ജ്വ​ല്ല​റി​യി​ലെ​ത്തി നെ​ക്​​ലേ​സ് മോ​ഷ്ടി​ച്ച അ​ന്ത​ർ സം​സ്ഥാ​ന മോ​ഷ​ണ​സം​ഘം ക​ള​മ​ശ്ശേ​രി പൊ​ലീ​സ്​ പി​ടി​യി​ലാ​യി. മ​ഹാ​രാ​ഷ്ട്ര​ പു​ണെ സി​റ്റിയി​ൽ​നി​ന്നു​ള്ള അ​ശ്വി​ന്‍ വി​ജ​യ് സോ​ളാ​ങ്കി (44), പു​ണെ സി​റ്റി മാ​ർ​ക്ക​റ്റ് യാ​ർ​ഡ് ജ്യോ​ത്സ്ന സൂ​ര​ജ് ക​ച്ച് വെ​യ് (30), സോ​ളാ​പു​ർ സ്വ​ദേ​ശി​നി സു​ജി​ത്ര കി​ഷോ​ര്‍ സാ​ലു​ങ്കെ (52), താ​ണെ സ്വ​ദേ​ശി​നി ജ​യ സ​ചി​ന്‍ ബാ​ദ്ഗു​ജാ​ര്‍ (42) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​ട​പ്പ​ള്ളി-​പു​ക്കാ​ട്ടു​പ​ടി റോ​ഡി​ൽ സ്ഥി​തി ചെ​യ്യു​ന്ന രാ​ജ​ധാ​നി ഗോ​ൾ​ഡ് ഡ​യ​മ​ണ്ട് ജ്വ​ല്ല​റി​യി​ൽ​നി​ന്ന്​ വെ​ള്ളി​യാ​ഴ്ച സ്വ​ർ​ണം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന​യെ​ത്തി 08.500 ഗ്രാം ​തൂ​ക്കം വ​രു​ന്ന​തും ബം​ഗാ​ളി നെ​ക്​​ലേ​സ് മോ​ഡ​ലി​ലു​ള്ള​തും 63,720 രൂ​പ വി​ല​വ​രു​ന്ന​തു​മാ​യ സ്വ​ർ​ണം മോ​ഷ്ടി​ച്ച്​ സം​ഘം ക​ട​ന്നു​ക​ള​യു​ക​യു​മാ​യി​രു​ന്നു.

മാ​ന്യ​മാ​യ വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ച്ചും ഇം​ഗ്ലീ​ഷ് ഉ​ൾ​പ്പെ​ടെ വി​വി​ധ ഭാ​ഷ​ക​ള്‍ ന​ന്നാ​യി സം​സാ​രി​ച്ചും കൂ​ട്ട​ത്തോ​ടെ എ​ത്തി​യ ഇ​വ​ർ ആ​ഭ​ര​ണം തെ​ര​ഞ്ഞെ​ടു​ത്ത ശേ​ഷം ജ്വ​ല്ല​റി ജീ​വ​ന​ക്കാ​രു​ടെ വി​ശ്വാ​സം മു​ത​ലാ​ക്കി മോ​ഷ​ണം ന​ട​ത്തി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

സി.​സി ടി.​വി കേ​ന്ദ്രീ​ക​രി​ച്ചും മ​റ്റും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തി​ക​ള്‍ സ​മാ​ന രീ​തി​യി​ല്‍ ആ​ന്ധ്ര, പു​ണെ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വി​വി​ധ കു​റ്റ​കൃ​ത്യം ന​ട​ത്തി​യി​ട്ടു​ള്ള​താ​യി പൊ​ലീ​സ്​ ക​ണ്ടെ​ത്തി. മോ​ഷ​ണ​ക്കേ​സി​ൽ ഇ​വ​ർ ജ​യി​ല്‍ വാ​സം അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. തു​ട​ര്‍ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തി​ക​ള്‍ വി​മാ​ന മാ​ര്‍ഗം കൊ​ച്ചി​യി​ൽ വ​ന്ന​താ​യും ക​ണ്ടെ​ത്തി.

നി​ല​വി​ല്‍ ഇ​വ​ർ ഉ​പ​യോ​ഗി​ക്കു​ന്ന ഫോ​ണ്‍ ന​മ്പ​റും മ​റ്റും തി​രി​ച്ച​റി​ഞ്ഞ പൊ​ലീ​സ്​ പി​ന്തു​ട​ർ​ന്ന്​ തൃ​ശൂ​ര്‍ ഭാ​ഗ​ത്തു​വെ​ച്ച് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ഈ ​സ​മ​യം പ്ര​തി​ക​ള്‍ തൃ​ശൂ​രി​ല്‍ ത​ന്നെ​യു​ള്ള ജ്വ​ല്ല​റി​യി​ല്‍ മോ​ഷ​ണം ന​ട​ത്താ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു​വെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. എ​റ​ണാ​കു​ള​ത്തെ ന​ക്ഷ​ത്ര ജ്വ​ല്ല​റി​യി​ല്‍നി​ന്ന്​ മൂ​ന്ന​ര പ​വ​ന്‍ മോ​ഷ്ടി​ച്ച​ത് ഈ ​സം​ഘ​മാ​ണെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ല്‍ ഇ​വ​ർ സ​മ്മ​തി​ച്ച​താ​യും പൊ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.

You May Also Like

More From Author