Tag: Ernakulam News
ബൈക്കിൽ കഞ്ചാവ് വിൽപന: പ്രതിക്ക് മൂന്നുവർഷം കഠിനതടവ്
പറവൂർ: ബൈക്കിൽ കഞ്ചാവ് വിൽപന നടത്തിയ കേസിൽ യുവാവിന് മൂന്ന് വർഷം കഠിന തടവും 25,000 രൂപ പിഴയും. കോട്ടയം വിജയപുരം വൃന്ദാവനം വീട്ടിൽ ലക്ഷ്മണനെ (33) ആണ് പറവൂർ അഡീഷനൽ സെഷൻസ് കോടതി [more…]
ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; ഭർത്താവ് അറസ്റ്റിൽ
എറണാകുളം: ചോറ്റാനിക്കരയിൽ ഭർതൃവീട്ടിൽ യുവതിയായ ശാരി (37) യെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ ഭർത്താവും എരുവേലി സ്വദേശിയുമായ പാണക്കാട് ഷൈജു (37) വിനെ ചോറ്റാനിക്കര പൊലീസ് അറസ്റ്റ് ചെയ്തു. [more…]
കുർബാന തർക്കം: സെൻറ് മേരീസ് ബസിലിക്ക ക്രിസ്മസ് ദിനത്തിലും തുറക്കില്ല
കൊച്ചി: കുർബാന തർക്കത്തെതുടർന്ന് ഒരുവർഷമായി അടഞ്ഞുകിടക്കുന്ന എറണാകുളം-അങ്കമാലി അതിരൂപതയുടെ ആസ്ഥാന ദേവാലയം സെൻറ് മേരീസ് ബസിലിക്ക ക്രിസ്മസ് ദിനത്തിലും തുറക്കില്ല. സമാധാനാന്തരീക്ഷമുണ്ടാകുന്നതുവരെ തുറക്കില്ലെന്ന് ബസിലിക്കയുടെ ചുമതലയുള്ള അഡ്മിനിസ്ട്രേറ്റർ ഫാ. ആൻറണി പൂതവേലി ഇടവകാംഗങ്ങളെ അറിയിച്ചു. [more…]
കൊച്ചി-ധനുഷ്കോടി ദേശീയപാത നവീകരണത്തിന് തുടക്കം
മൂവാറ്റുപുഴ: കൊച്ചി – ധനുഷ്കോടി ദേശീയപാതയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. മൂന്നര പതിറ്റാണ്ട് മുമ്പ് ദേശീയപാതയായി പ്രഖ്യാപിച്ച റോഡിന്റ ആദ്യ നവീകരണമാണ് നടക്കുന്നത്. നേര്യമംഗലം പാലത്തിന് സമാന്തരമായി പുതിയ പാലം നിർമിക്കുന്നതടക്കം നിർമാണ പ്രവർത്തനത്തിലുണ്ട്. [more…]
വലിച്ചെറിഞ്ഞ 6800 കുപ്പികൾ ശിൽപമായി; ദൃശ്യവിസ്മയമായി സാന്താക്ലോസ്
അങ്കമാലി: ക്രിസ്മസ് നാളുകളിൽ മാലിന്യ നിർമാർജന സന്ദേശമുയർത്തി പ്ലാസ്റ്റിക്ക് കുപ്പികളിൽ വിരിഞ്ഞ ഭീമൻ സാന്താക്ലോസ് ശിൽപം. വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളുപയോഗിച്ചാണ് മൂക്കന്നൂർ പഞ്ചായത്തോഫിസിന് മുന്നിൽ 33 അടി ഉയരത്തിലുള്ള സാന്താക്ലോസ് ശിൽപം നിർമിച്ചത്. ജനപ്രതിനിധികളും [more…]
അങ്കമാലി തീപിടിത്തം; ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം
അങ്കമാലി: വെള്ളിയാഴ്ച കറുകുറ്റി ന്യൂ ഇയർ ഗ്രൂപ്പിന്റെ മൂന്നുനില കെട്ടിടത്തിൽ തീപിടിത്തത്തിന് ഇടയാക്കിയത് ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം. എങ്കിലും ഇലക്ട്രിക്, സയന്റിഫിക് വിഭാഗങ്ങളുടെ വിദഗ്ധ പരിശോധനക്ക് ശേഷമേ കാരണവും നാശനഷ്ടങ്ങളുടെ കൃത്യമായ കണക്കുകളും [more…]
മാധ്യമപ്രവർത്തകരുമായി ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് കെ.എസ്.യു നേതാവ്
കോതമംഗലം: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ ഷൂ എറിഞ്ഞ സംഭവത്തിൽ മാധ്യമപ്രവർത്തകരുമായി ഗൂഢാലോചന നടന്നിട്ടില്ലെന്ന് കേസിലെ ഒന്നാം പ്രതിയും കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ബേസിൽ പാറേക്കുടി. അങ്ങനെ തെളിയിച്ചാൽ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാൻ തയാറാണെന്നും ബേസിൽ [more…]
വൺവേ തെറ്റിച്ച് വാഹനമോടിക്കൽ 40 പേരുടെ ലൈസൻസ് സസ്പൻഡ് ചെയ്തു
കാക്കനാട്: സീപോർട്ട്-എയർപോർട്ട് റോഡിൽ വൺവേ തെറ്റിച്ച് വാഹനമോടിച്ച 40 പേരുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു. വ്യാഴാഴ്ച രാവിലെ മുതൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് നിയമ ലംഘനം [more…]
അങ്കമാലിയിലെ മൂന്നുനില കെട്ടിടത്തിൽ വൻ തീപിടിത്തം
അങ്കമാലി: ദേശീയപാത അങ്കമാലി കറുകുറ്റിയിൽ മൂന്നുനില കെട്ടിടത്തിൽ വൻ തീപിടിത്തം. ഭിന്നശേഷിക്കാരൻ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നു. രാത്രി വൈകിയും തീയണക്കാൻ ശ്രമം തുടരുകയാണ്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ചിലർക്ക് വീണ് പരിക്കേൽക്കുകയും മറ്റ് ചിലർക്ക് ചെറിയതോതിൽ പൊള്ളലേൽക്കുകയും [more…]
കോതകുളങ്ങരയിൽ വാഹനങ്ങളുടെ കൂട്ടയിടി
അങ്കമാലി: ദേശീയപാത കോതകുളങ്ങരയിൽ വാഹനങ്ങൾ ഒന്നിനു പിറകെയൊന്നായി കൂട്ടിയിടിച്ചു. ആർക്കും കാര്യമായ പരിക്കില്ല. വ്യാഴാഴ്ച ഉച്ചക്ക് രണ്ടിനായിരുന്നു അപകടം. ചാലക്കുടി ഭാഗത്തുനിന്ന് അങ്കമാലിയിലേക്ക് വരുകയായിരുന്ന അഞ്ച് കാറുകളും ട്രാവലറുമാണ് അപകടത്തിൽപെട്ടത്. എല്ലാ വാഹനങ്ങൾക്കും കേടുപാടുകൾ [more…]