കൊച്ചിന്‍ ഷിപ്‌ യാര്‍ഡ് 13ാമത്തെ വാട്ടര്‍ മെട്രോ ബോട്ട് കൈമാറി

Estimated read time 0 min read

കൊ​ച്ചി: കൊ​ച്ചി വാ​ട്ട​ര്‍ മെ​ട്രോ​യ്​​ക്കു വേ​ണ്ടി കൊ​ച്ചി​ന്‍ ഷി​പ്‌​ യാ​ര്‍ഡ് ലി​മി​റ്റ​ഡ് (സി.​എ​സ്.​എ​ല്‍) നി​ർ​മി​ച്ച 13ാമ​ത്തെ ഇ​ല​ക്ട്രി​ക് ഹൈ​ബ്രി​ഡ് വാ​ട്ട​ര്‍ മെ​ട്രോ ഫെ​റി കൈ​മാ​റി. 100 പേ​ർ​ക്കി​രി​ക്കാ​വു​ന്ന ബി.​വൈ 137 എ​ന്ന പേ​രി​ലു​ള്ള ബോ​ട്ടാ​ണ് കൈ​മാ​റി​യ​ത്. കെ.​എം.​ആ​ര്‍എ​ല്ലി​ന്റെ​യും സി.​എ​സ്.​എ​ല്ലി​ന്റെ​യും ഡ​യ​റ​ക്ട​ര്‍മാ​രും കെ.​എം.​ആ​ർ.​എ​ല്‍, സി.​എ​സ്.​എ​ല്‍, ഡി.​എ​ൻ.​വി, ഐ.​ആ​ര്‍.​എ​സ് എ​ന്നി​വ​യി​ല്‍ നി​ന്നു​ള്ള മു​തി​ര്‍ന്ന ഉ​ദ്യോ​ഗ​സ്ഥ​രും ഒ​പ്പു വെ​ക്ക​ല്‍ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

സി.​എ​സ്.​എ​ല്‍ ചീ​ഫ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ എ​സ്. ഹ​രി​കൃ​ഷ്ണ​ന്‍, കെ.​എം.​ആ​ർ.​എ​ല്‍ ചീ​ഫ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ഷാ​ജി പി. ​ജ​നാ​ര്‍ദ്ദ​ന​ന്‍ എ​ന്നി​വ​രാ​ണ് കൈ​മാ​റ്റ രേ​ഖ​യി​ല്‍ ഒ​പ്പു​​വെ​ച്ച​ത്. കൊ​ച്ചി​യി​ലെ താ​മ​സ​ക്കാ​ര്‍ക്കും സ​ന്ദ​ര്‍ശ​ര്‍ക്കും കാ​ര്യ​ക്ഷ​മ​വും പ​രി​സ്ഥി​തി സൗ​ഹൃ​ദ​വും സൗ​ക​ര്യ​പ്ര​ദ​വു​മാ​യ ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ള്‍ പ്ര​ദാ​നം ചെ​യ്യു​ന്ന​തി​നാ​യി രൂ​പ​ക​ൽ​പ​ന ചെ​യ്ത അ​ത്യാ​ധു​നി​ക യാ​ന​മാ​ണ് ഇ​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കു​റ​ഞ്ഞ മ​ലി​നീ​ക​ര​ണം ഉ​റ​പ്പാ​ക്കു​ന്ന​തും പ​രി​സ്ഥി​തി ആ​ഘാ​തം കു​റ​ക്കു​ന്ന​തു​മാ​യ ഇ​ല​ക്ട്രി​ക് ഹൈ​ബ്രി​ഡ് സാ​ങ്കേ​തി​ക വി​ദ്യ​യോ​ടു കൂ​ടി​യ​താ​ണ്. കൂ​ടു​ത​ൽ ടെ​ർ​മി​ന​ലു​ക​ളി​ലേ​ക്ക് സ​ർ​വി​സ് വ്യാ​പി​പ്പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് കൊ​ച്ചി വാ​ട്ട​ർ മെ​ട്രോ. ഹൈ​ക്കോ​ർ​ട്ട് ജ​ങ്​​ഷ​ൻ ടെ​ർ​മി​ന​ലി​ൽ നി​ന്ന് സൗ​ത്ത് ചി​റ്റൂ​രി​ലേ​ക്കു​ള്ള സ​ർ​വി​സ് ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് ക​ഴി​ഞ്ഞ മാ​സം മ​ന്ത്രി പി. ​രാ​ജീ​വ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. രാ​വി​ലെ​യും ഉ​ച്ച​ക്കും വൈ​കീ​ട്ടും ഓ​രോ സ​ർ​വി​സ് വീ​തം ആ​രം​ഭി​ക്കാ​നാ​ണ് തീ​രു​മാ​നം. ഇ​തി​നു വേ​ണ്ടി ഷി​പ് യാ​ർ​ഡി​ൽ നി​ന്ന് ഇ​നി​യും ബോ​ട്ടു​ക​ൾ വാ​ട്ട​ർ മെ​ട്രോ​ക്ക് കി​ട്ടാ​നു​ണ്ട്. ഇ​തി​ലൊ​ന്നാ​ണ് വെ​ള്ളി​യാ​ഴ്ച കൈ​മാ​റി​യ​ത്.

You May Also Like

More From Author