വനംവകുപ്പ്​ മന്ദിരത്തിന്​ വേണ്ടി മരം മുറിക്കുന്നതിന്​ ഹൈകോടതി വിലക്ക്

Estimated read time 1 min read

കൊ​ച്ചി: വ​നം​വ​കു​പ്പി​ന്‍റെ ഇ​ട​പ്പ​ള്ളി​യി​ലെ എ​റ​ണാ​കു​ളം സാ​മൂ​ഹ്യ വ​ന​വ​ത്ക​ര​ണ വി​ഭാ​ഗം സ്ഥി​തി ചെ​യ്യു​ന്ന ഭൂ​മി​യി​ലെ​യ​ട​ക്കം 53 മ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന​ത് ഹൈ​കോ​ട​തി ത​ട​ഞ്ഞു. വ​നം വ​കു​പ്പ്​ മേ​ഖ​ല ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​നാ​യി മ​രം മു​റി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ കൊ​ച്ചി മേ​യ​റു​ടെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള ‘ട്രീ ​ക​മ്മി​റ്റി’ യോ​ഗ തീ​രു​മാ​നം ചോ​ദ്യം ചെ​യ്ത് അ​ഭി​ഭാ​ഷ​ക​നാ​യ ബി.​എ​ച്ച്. മ​ൻ​സൂ​ർ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ജ​സ്റ്റി​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ന്റെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്. മ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ന​ൽ​കി​യ ഹ​ര​ജി​യി​ൽ സ​ർ​ക്കാ​റി​നും കൊ​ച്ചി കോ​ർ​പ​റേ​ഷ​നും കോ​ട​തി നോ​ട്ടി​സ്​ ഉ​ത്ത​ര​വാ​യി. തു​ട​ർ​ന്ന്​ ഹ​ര​ജി വീ​ണ്ടും മാ​ർ​ച്ച് അ​ഞ്ചി​ന് വീ​ണ്ടും പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.

വ​നം വ​കു​പ്പി​ന്‍റെ പു​തി​യ ഓ​ഫി​സ് -പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​നാ​യി മ​രം മു​റി​ക്കു​ന്ന​ത​ട​ക്കം ന​ട​പ​ടി​ക​ൾ ജൈ​വ വൈ​വി​ധ്യ​ത്തി​ന് ഭീ​ഷ​ണി​യാ​​ണെ​ന്ന് ‘മാ​ധ്യ​മം’ വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു. മാ​ധ്യ​മ വാ​ർ​ത്ത​ക​ൾ കൂ​ടി ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ഹ​ര​ജി​ക്കാ​ര​ൻ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഇ​ട​പ്പ​ള്ളി ഗ​ണ​പ​തി അ​മ്പ​ല​ത്തി​നോ​ട് ചേ​ർ​ന്ന്​ മ​ണി​മ​ല റോ​ഡി​ലു​ള്ള 96 സെ​ന്റി​ലെ 53 മ​ര​ങ്ങ​ൾ വെ​ട്ടാ​നാ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്. കൊ​ച്ചി ന​ഗ​ര​ത്തി​ലെ അ​പൂ​ർ​വം ചെ​റു​വ​ന​ങ്ങ​ളി​ലൊ​ന്നാ​ണി​ത്. നീ​ർ​മ​രു​ത്, തേ​ക്ക്, പ​ന, അ​ത്തി, ആ​ഞ്ഞി​ലി, മ​ഹാ​ഗ​ണി തു​ട​ങ്ങി​യ വൃ​ക്ഷ​ങ്ങ​ളും മ​റ്റ​നേ​കം സ​സ്യ​ജാ​ല​ങ്ങ​ളും ഇ​വി​ടെ ഉ​ണ്ട്. വ​ൻ കെ​ട്ടി​ട്ട​ങ്ങ​ൾ ഉ​യ​രു​ന്ന​ത്തോ​ടെ ഈ ​പ​ച്ച​പ്പും ശു​ദ്ധ​വാ​യു​വും ന​ഗ​ര​ത്തി​ന് ന​ഷ്ട​പ്പെ​ടു​മെ​ന്നും ഹ​ര​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

You May Also Like

More From Author