ആലുവ: ഓട്ടോറിക്ഷയിൽനിന്ന് വീണ ഏഴു വയസ്സുകാരന് കാറിടിച്ച് ഗുരുതര പരിക്ക്. വാഴക്കുളം പ്രേം നിവാസില്‍ പ്രീജിത്തിന്റെ മകന് നിഷികാന്ത് പി.നായര്‍ക്കാണ് പരിക്കേറ്റത്. കുട്ടിയെ ഇടിച്ച കാര്‍ നിർത്താതെ പോയി. ചൊവ്വാഴ്ച രാവിലെ പത്തോടെ ആലുവ കുട്ടമശേരി ആനിക്കാട് ആയിരുന്നു സംഭവം. പരിക്കേറ്റ കുട്ടി ആലുവ രാജഗിരി ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. ഓട്ടോയില്‍ നിന്ന് തെറിച്ചു വീണപ്പോള്‍ സംഭവിച്ച പരിക്കാണെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ കരുതിയത്. ഓട്ടോയില്‍നിന്ന് വീണാല്‍ ഇത്ര ഗുരുതര പരിക്ക് ഉണ്ടാകാനിടയില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വിശദമായി അന്വേഷിച്ചപ്പോഴാണ് പ്രദേശത്തെ സി.സി.ടി.വിയിൽനിന്ന് അപകടത്തിന്റെ ദൃശ്യം ലഭിച്ചത്. ഇതിൽ നിന്നാണ് ഓട്ടോറിക്ഷയിൽനിന്ന് തെറിച്ചുവീണ കുട്ടിയെ കാറിടിക്കുന്നത് കണ്ടത്. എന്നാൽ, അപകടമുണ്ടാക്കിയ കാർ നിർത്താതെ പോവുകയായിരുന്നു. അപകടത്തെ തുടർന്ന് ആലുവ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഓട്ടോറിക്ഷയിൽനിന്ന് വീണ കുട്ടിക്ക് കാറിടിച്ച് ഗുരുതര പരിക്ക്

Estimated read time
0 min read