കൊച്ചി: കേരള മീഡിയ അക്കാദമിയുടെ 2023ലെ മാധ്യമ അവാര്‍ഡുകള്‍ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. 2023 ജനുവരി ഒന്നുമുതല്‍ ഡിസംബര്‍ 31 വരെ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളാണ് പരിഗണിക്കുക.ഒരാള്‍ക്ക് പരമാവധി മൂന്ന് എന്‍ട്രികള്‍ അയക്കാം. എന്‍ട്രിയുടെ ഒരു ഒറിജിനലും മൂന്ന് പകർപ്പും അയക്കണം. ഫോട്ടോഗ്രഫി അവാര്‍ഡിന് ഒറിജിനല്‍ ഫോട്ടോതന്നെ അയക്കണം. 10 x 8 വലുപ്പത്തിലുള്ള പ്രിന്റാണ് നൽകേണ്ടത്. കവറിന് പുറത്ത് ഏത് വിഭാഗത്തിലേക്കുള്ള എന്‍ട്രിയാണെന്ന് രേഖപ്പെടുത്തണം.
ദൃശ്യമാധ്യമ വിഭാഗത്തിലേക്കുള്ള എന്‍ട്രികള്‍ എം.പി 4 ഫോര്‍മാറ്റില്‍ പെന്‍ഡ്രൈവില്‍ ലഭ്യമാക്കണം. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്കാര ജേതാക്കള്‍ക്ക് ലഭിക്കുക.
എൻട്രികൾ ഫെബ്രുവരി 29ന് വൈകീട്ട് അഞ്ചിനകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-682 030 എന്ന വിലാസത്തില്‍ ലഭിക്കണം.