· ·

സ്ഥാനാർഥി തർക്കം; 70 ഓളം പ്രവർത്തകർ കോൺഗ്രസ്​ വിടുമെന്ന്​ ഭീഷണി

കാ​ല​ടി: പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​യെ ചൊ​ല്ലി​യു​ള്ള ത​ർ​ക്കം കോ​ൺ​ഗ്ര​സി​ൽ മു​റു​കു​ന്നു. കൈ​പ്പ​ട്ടൂ​ർ ഭാ​ഗ​ത്തു​ള്ള വാ​ർ​ഡ് 12ൽ ​മ​റ്റൊ​രു വാ​ർ​ഡി​ലെ താ​മ​സ​ക്കാ​ര​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​നു​ള്ള പ്രാ​ദേ​ശി​ക കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്‍റെ നീ​ക്ക​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് 70 ഓ​ളം പ്ര​വ​ർ​ത്ത​ക​ർ പാ​ർ​ട്ടി വി​ടാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്. ഈ ​വാ​ർ​ഡി​ലെ താ​മ​സ​ക്കാ​രാ​യ…

സ്ഥാനാർഥി തർക്കം; 70 ഓളം പ്രവർത്തകർ കോൺഗ്രസ്​ വിടുമെന്ന്​ ഭീഷണി

കാ​ല​ടി: പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​യെ ചൊ​ല്ലി​യു​ള്ള ത​ർ​ക്കം കോ​ൺ​ഗ്ര​സി​ൽ മു​റു​കു​ന്നു. കൈ​പ്പ​ട്ടൂ​ർ ഭാ​ഗ​ത്തു​ള്ള വാ​ർ​ഡ് 12ൽ ​മ​റ്റൊ​രു വാ​ർ​ഡി​ലെ താ​മ​സ​ക്കാ​ര​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​നു​ള്ള പ്രാ​ദേ​ശി​ക കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്‍റെ നീ​ക്ക​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് 70 ഓ​ളം പ്ര​വ​ർ​ത്ത​ക​ർ പാ​ർ​ട്ടി വി​ടാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്. ഈ ​വാ​ർ​ഡി​ലെ താ​മ​സ​ക്കാ​രാ​യ വി​ര​മി​ച്ച പ​ട്ടാ​ള​ക്കാ​ര​ന​ട​ക്കം സ്ഥാ​നാ​ർ​ഥി​യാ​വ​ണ​മെ​ന്ന നി​ർ​ദേ​ശം പ്ര​വ​ർ​ത്ത​ക​ർ യോ​ഗ​ങ്ങ​ളി​ൽ ഉ​യ​ർ​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ, ഇ​തെ​ല്ലാം മ​റി ക​ട​ന്ന് ഈ ​വാ​ർ​ഡി​ൽ നി​ന്ന് ഒ​ന്ന​ര കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​ത്തി​ൽ താ​മ​സി​ക്കു​ന്ന ആ​ളെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​ണ് പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണം. നൂ​ലി​ൽ കെ​ട്ടി ഇ​റ​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​യെ അം​ഗീ​ക​രി​ക്കാ​ൻ ത​യാ​റ​ല്ലെ​ന്നും പോ​സ്റ്റ​ർ ഒ​ട്ടി​ക്കു​ക​യും പ്ര​ച​ര​ണ​ത്തി​ന് വീ​ടു​ക​ൾ ക​യ​റി​യി​റ​ങ്ങു​ക​യും ചെ​യ്യു​ന്ന സാ​ധാ​ര​ണ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ വി​കാ​രം ഉ​ൾ​കൊ​ള്ളാ​ൻ നേ​തൃ​ത്വം ത​യാ​റാ​വ​ണ​മെ​ന്നും ഈ ​വാ​ർ​ഡി​ലെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.