
സജീഷ്, ആദര്‍ശ്
ഫോര്‍ട്ട്കൊച്ചി: എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ ഫോർട്ട്കൊച്ചി പൊലീസിന്റെ പിടിയിലായി. സെന്റ് ജോണ്‍ പാട്ടത്തെ രണ്ട് വീടുകളില്‍ നടത്തിയ പരിശോധനയിലാണ് പുത്തന്‍പുരക്കല്‍ വീട്ടില്‍ സജീഷ് മാനുവല്‍ (23), കൊച്ചിക്കാരന് വീട്ടില്‍ ആദര്‍ശ് ജോസഫ് (28) എന്നിവരെ പിടികൂടിയത്.
3.74 ഗ്രാം എം.ഡി.എം.എയും അഞ്ച് ഗ്രാം കഞ്ചാവും കണ്ടെടുത്തു. പൊലീസ് ഇന്‍സ്പെക്ടര്‍ എം.എസ്. ഫൈസല്‍, സബ് ഇന്‍സ്പെക്ടര്‍മാരായ എസ്. നവീന്‍, ജോസഫ് ജേക്കബ്, എ.എസ്.ഐമാരായ അനില്‍കുമാര്‍, പ്രിന്‍സി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
