കീച്ചേരിപ്പടി ജങ്​ഷൻ വികസനത്തിന്​ നടപടിയില്ല; മൂവാറ്റുപുഴയിൽ ഗതാഗതക്കുരുക്ക് മുറുകുന്നു

Estimated read time 1 min read

മൂ​വാ​റ്റു​പു​ഴ: ഗ​താ​ഗ​തക്കുരു​ക്ക് രൂ​ക്ഷ​മാ​യ മൂ​വാ​റ്റു​പു​ഴ​യി​ലെ തി​ര​ക്കേ​റി​യ കീ​ച്ചേ​രി​പ്പ​ടി ജ​ങ്ഷ​ന്‍ വി​ക​സ​ന​ത്തി​ന് ഇ​നി​യും ന​ട​പ​ടി​യാ​യി​ല്ല.

ര​ണ്ട് വ​ർ​ഷം മു​മ്പ് മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ ചെ​യ​ര്‍മാ​ന്‍ പി.​പി. എ​ല്‍ദോ​സ് കീ​ച്ചേ​രിപ്പടി ജ​ങ്ഷ​ൻ വി​ക​സ​ന​ത്തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പൊ​തു​മ​രാ​മ​ത്ത്​ മ​ന്ത്രി​ക്ക് ന​ൽ​കി​യ നി​വേ​ദ​ന​ത്തെ തു​ട​ർ​ന്ന് ഉ​ട​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പൊ​തു മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് മ​ന്ത്രി നി​ര്‍ദേ​ശം ന​ല്‍കി​യി​രു​ന്നു. എ​ന്നാ​ൽ ഗ​താ​ഗ​ത ത​ട​സം മൂ​ലം വീ​ർ​പ്പു​മു​ട്ടു​ന്ന ക​വ​ല​യു​ടെ വി​ക​സ​ന പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല.

ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്തെ ഏ​റ്റ​വും തി​ര​ക്കേ​റി​യ​തും വാ​ണി​ജ്യ- പാ​ർ​പ്പി​ട മേ​ഖ​ല​യു​മാ​ണ് കീ​ച്ചേ​രി​പ്പ​ടി ക​വ​ല. കൊ​ച്ചി-​ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത ഇ​തു​വ​ഴി​യാ​ണ് ക​ട​ന്നു പോ​കു​ന്ന​ത്. എം.​സി. റോ​ഡി​ൽ നി​ന്ന് ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നു​ള്ള ബൈ​പ്പാ​സ് റോ​ഡ് അ​വ​സാ​നി​ക്കു​ന്ന​തും കീ​ച്ചേ​രി​പ്പ​ടി​യി​ലാ​ണ്. സം​സ്ഥാ​ന കൃ​ഷി വ​കു​പ്പി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഇ.​ഇ.​സി. മാ​ർ​ക്ക​റ്റ് സ​മു​ച്ച​യ​ത്തി​ലേ​ക്കും മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ​യു​ടെ ഉ​ണ​ക്ക മ​ൽ​സ്യ, പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റു​ക​ളി​ലേ​ക്കും അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ലേ​ക്കും എ​ത്തു​ന്ന​തി​ന് കീ​ച്ചേ​രിപ്പടി ജ​ങ്ഷ​ൻ ക​ട​ക്ക​ണം. കാ​വു​ങ്ക​ര മേ​ഖ​ല​യി​ലെ പ്ര​ധാ​ന സ്കൂ​ളു​ക​ളി​ലേ​ക്ക് പോ​കു​ന്ന​തും ഇ​തു​വ​ഴി​യാ​ണ്.

എ​റ​ണാ​കു​ളം, തൃ​ശൂർ, കോ​ട്ട​യം, ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് അ​ന്ത​ർ​ദേ​ശീ​യ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ മൂ​ന്നാ​റി​ലേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളും ഇ​തു​വ​ഴി​യാ​ണ് ക​ട​ന്നു പോ​കു​ന്ന​ത്. എ​ന്നാ​ൽ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പു​ള്ള ഇ​ടു​ങ്ങി​യ റോ​ഡാ​ണി​ത്. ഇ​ത് ഗ​താ​ഗ​ത​ക്കു​രു​ക്കി​നും അ​പ​ക​ട​ത്തി​നും ഇ​ട​യാ​ക്കു​ന്നു. മൂ​വാ​റ്റു​പു​ഴ ടൗ​ണി​ൽ നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ളും ടൗ​ണി​ലേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ളും കീ​ച്ചേ​രി​പ്പടി ജ​ങ്ഷ​നി​ൽ തി​ക്കി​തി​ര​ക്കു​ന്ന സ്ഥി​തി​യാ​ണ്. ഇ​തി​ന് പ​രി​ഹാ​രം കാ​ണാ​ൻ കീ​ച്ചേ​രി​പ്പടി ജ​ങ്ഷ​ൻ വി​ക​സ​ന​മ​ല്ലാ​തെ മ​ർ​ഗ​മി​ല്ല.

ക​വ​ല വി​ക​സി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ ര​ണ്ട് വ​ർ​ഷം മു​മ്പ് ഏ​ക​ക​ണ്ഠ​മാ​യി പ്ര​മേ​യം പാ​സാ​ക്കി​യി​രു​ന്നു. സ​മീ​പ​ത്തു​ള്ള പു​റ​മ്പോ​ക്ക് ഭൂ​മി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യും ആ​വ​ശ്യ​മാ​യ സ്ഥ​ലം ഏ​റ്റെ​ടു​ത്തും കീ​ച്ചേ​രി​പ​ടി ക​വ​ല വി​ക​സി​പ്പി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യം ഉ​യ​ർ​ന്നി​രു​ന്നു. 

You May Also Like

More From Author