കൊച്ചി: ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ട് നിർമിച്ച് സ്ത്രീകൾക്ക് അശ്ലീല വിഡിയോകളും ഫോട്ടോകളും അയച്ച കേസിലെ പ്രതി അറസ്റ്റിൽ. സ്വകാര്യ ബസ് കണ്ടക്ടറായ മൂവാറ്റുപുഴ ആരക്കുഴ മുല്ലപടി കുഴിത്തടത്തിൽ എം. ടിനോദിനെയാണ് കൊച്ചി സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ആരക്കുഴ പഞ്ചായത്ത് എട്ടാം വാർഡ് ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ച് തോറ്റിരുന്നു. ബസിൽ യാത്രചെയ്യുന്ന സ്ത്രീകളുടെ ഫേസ്ബുക് അക്കൗണ്ട് കണ്ടെത്തി സൗഹൃദം സ്ഥാപിച്ച് അശ്ലീല വിഡിയോകളും ഫോട്ടോകളും അയച്ചുകൊടുക്കുകയായിരുന്നു പതിവ്.
യുവതി നൽകിയ പരാതിയിലാണ് അറസ്റ്റ്. സൈബർ പൊലീസ് അന്വേഷണത്തിൽ വ്യാജ പ്രൊഫൈലുകൾ കണ്ടെത്തി.

